Timely news thodupuzha

logo

ശശി തരൂർ മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍; മതനേതാക്കളുടെ പിന്തുണ ആരും ഭയത്തോടെ കാണേണ്ട കാര്യമില്ല: കെ മുരളീധരന്‍

തിരുവനന്തപുരം: ശശി തരൂർ മുഖ്യമന്ത്രിയാക്കാന്‍ യോഗ്യതെന്ന് കെ മുരളീധരന്‍. എന്നാൽ മറ്റുള്ളവര്‍ അതിന് അയോഗ്യരാണെന്ന് അര്‍ത്ഥമില്ല. തരൂരിന് മത നേതാക്കളുടെ പിന്തുണയുള്ളത് വളരെ നല്ലതാണ്. നിയമസഭയിലേക്ക് മത്സരിക്കാന്‍ താന്‍ ആഗ്രഹിച്ചെന്നും എന്നാൽ പിന്നെ വേണ്ടന്നു തോന്നിയെന്നും ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനർഥി ചർച്ചകൾ വേണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി. 

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് നടത്താറില്ലെന്നും നിയമസഭയിലേക്ക് കാലാവധി കഴിയാന്‍ മൂന്നേകാൽ വർഷം ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരെഞ്ഞെടുപ്പ് കഴിഞ്ഞ് എം എല്‍ എമാരുടെ സമ്മതം കൂടി ആരാഞ്ഞതിന് ശേഷമാണ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കക. ആ രീതിക്ക് ഇപ്പോഴും മാറ്റമുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നില്ല. ശശിതരൂരിനെ എല്ലാ മതവിഭാഗങ്ങളും അനുകൂലിക്കുന്നതിനെ ആരും ഭയത്തോടെ കാണേണ്ട കാര്യമില്ലന്നും കെ മുരളീധരന്‍ പറഞ്ഞു.

താന്‍ ലോക്‌സഭയിലേക്ക് മല്‍സരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. എല്ലാവരും നിയമസഭയിലേക്ക് മല്‍സരിക്കാനായി തെയ്യാറെടുത്താല്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് ജയിക്കില്ലന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കുകആകും. അത് ശരിയല്ലന്നും കെ മുരളീധരന്‍ പറഞ്ഞു. നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് ഇനി മൂന്നേകാല്‍ വര്‍ഷം ബാക്കിയുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി ഒന്നേകാല്‍ വര്‍ഷവും ബാക്കിയുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പിന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വരും. ഈ രണ്ട് കടമ്പകളും കടക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അദ്ദഹം വ്യക്തമാക്കി. 

Leave a Comment

Your email address will not be published. Required fields are marked *