Timely news thodupuzha

logo

പാലക്കാട് പരസ്യ ബോർഡിൽ കാർ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ പൊള്ളാച്ചി സ്വദേശി മരിച്ചു

പാലക്കാട്: കണ്ണനൂരിൽ നടന്ന അപകടത്തിൽ ഒരാൾ മരിച്ചു. പൊള്ളാച്ചി കൊടൈക്കനാൽ പല്ലങ്കി സ്വദേശി തങ്കമുത്തുവാണ്(55) മരിച്ചത്.

അപകടത്തിൽ പരുക്കേറ്റ മൂന്നു പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമല്ല. കാർ റോഡരികിലെ പരസ്യബോർഡിൽ ഇടിച്ചു മറിഞ്ഞതാണ് അപകട കാരണം. മകളെ നെടുമ്പാശേരി വിമാനത്താവളത്തിൽ വിട്ട് തിരികെ പൊള്ളാച്ചിയിലേക്ക് മടങ്ങവേയാണ് അപകടം ഉണ്ടായത്.

Leave a Comment

Your email address will not be published. Required fields are marked *