തിരുവനന്തപുരം: ശോഭ സുരേന്ദ്രനെതിരെ ദല്ലാൾ നന്ദകുമാർ വിഷയത്തിൽ പ്രകാശ് ജാവദേക്കർ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി.
സ്ഥല കച്ചവടവുമായി ബന്ധപ്പെട്ട് ദല്ലാൾ നന്ദകുമാർ ശോഭാ സുരേന്ദ്രനെതിരെ ഉയർത്തിയ ആരോപണങ്ങൾ മറച്ചുവെക്കാനാണ് ഇ.പി വിഷയം ഉയർത്തിയതെന്ന് ഔദ്യോഗിക വിഭാഗം അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പിൽ വിവാദം ഉണ്ടാക്കി ബി.ജെ.പി അജണ്ട തന്നെ ശോഭ സുരേന്ദ്രൻ പൊളിച്ചുവെന്ന് പരാതിയുണ്ട്. അവസാന ദിവസങ്ങളിൽ മോദി ഗ്യാരന്റിയെന്ന തെരഞ്ഞെടുപ്പ് സ്ലോഗൻ തന്നെ ശോഭ പൊളിച്ചുവെന്നും പാർട്ടിക്കുള്ളിൽ ആരോപണം നിലനിൽക്കുന്നു.
വി മുരളീധരൻ വിഭാഗം നേതാവ് പി രഘുനാഥ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പരസ്യമായി പാർട്ടിക്കുള്ളിലെ അതൃപ്‌തി തുറന്ന് കാട്ടിയിരിക്കുന്നത്.
സംഭവത്തിൽ കേന്ദ്ര നേതൃത്വത്തിനും കടുത്ത അതൃപ്‌തിയുണ്ട്. വി മുരളീധരൻ വിഭാഗമാണ് ഇപ്പോൾ ശോഭയ്ക്കെതിരെയുള്ള അതൃപ്‌തി വെളിപ്പെടുത്തിയിരിക്കുന്നത്.
ഇപ്പോഴത്തെ വിവാദം ദല്ലാൾ നന്ദകുമാറും ശോഭാ സുരേന്ദ്രനും ചേർന്നുള്ള ഒത്തുകളിയാണെന്നും പ്രകാശ് ജാവദേക്കർ അഭിപ്രായപ്പെട്ടു.