Timely news thodupuzha

logo

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് വോട്ടു രേഖപ്പെടുത്തി

പാലക്കാട്: ബലാത്സംഗക്കേസിൽ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് വോട്ടു രേഖപ്പെടുത്തി. പതിനഞ്ച് ദിവസം നീണ്ടു നിന്ന ഒളിവു ജീവിതം അവസാനിപ്പിച്ചാണ് രാഹുൽ പോളിങ് ബൂത്തിലെത്തിയത്. തീർത്തത്. കോൺഗ്രസ് കൈയൊഴിഞ്ഞുവെങ്കിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പമാണ് രാഹുൽ എംഎൽഎ വാഹനത്തിൽ പോളിങ് ബൂത്തിലെത്തിയത്. സത്യം ജയിക്കുമെന്നും എല്ലാം കോടതിയുടെ മുൻപിലുണ്ടെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് കുന്നത്തൂർമേട് സ്കൂളിലെ രണ്ടാം നമ്പർ ബൂത്തിലാണ് വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെ രാഹുൽ വോട്ട് രേഖപ്പെടുത്തിയത്. ഒരു ബലാത്സംഗക്കേസിൽ അറസ്റ്റ് തടയുകയും രണ്ടാമത്തെ കേസിൽ മുൻകൂർ ജാമ്യം ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് രാഹുൽ പുറത്തു വന്നിരിക്കുന്നത്. വോട്ടു ചെയ്യാനായി രാഹുൽ എത്തുമെന്ന അഭ്യൂഹം ശക്തമായിരുന്നു. യുവജനസംഘടകൾ രാഹുലിനെതിരേ പ്രതിഷേധവുമായി പ്രദേശത്തുണ്ടായിരുന്നു. രാഹുൽ വന്നിറങ്ങിയ വാഹനത്തിൽ കോഴിയുടെ ചിത്രം പതിപ്പിച്ചാണ് സംഘടനകൾ രോഷം തീർത്തത്.

Leave a Comment

Your email address will not be published. Required fields are marked *