കോതമംഗലം: കീരമ്പാറ – ഭൂതത്താൻകെട്ട് റോഡിനോട് ചേർന്ന് നിന്നിരുന്ന തണൽമരം കടപുഴകി വീണു. ശക്തമായ മഴ പെയ്യുമ്പോഴാണ് മരം നിലംപൊത്തിയത്.
കനാലിലേക്കാണ് മരം പതിച്ചിരിക്കുന്നത്. റോഡിലേക്ക് വീഴാതിരുന്നതിനാൽ അപകടം ഒഴിവായി. കനാൽ ബണ്ടുകളിൽ ഇങ്ങനെ മറിഞ്ഞ് വീഴാവുന്ന വിധത്തിൽ നിരവധി മരങ്ങൾ നിൽക്കുന്നുണ്ട്.
ഇവ മുറിച്ചുനീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.വർഷങ്ങൾക്ക് മുമ്പ് നട്ടുപിടിപ്പിച്ച തണൽമരങ്ങളാണ് ഇപ്പോൾ അപകടഭീക്ഷണി ഉയർത്തുന്നത്.
മരം കടപുഴകി വീണതിനൊപ്പം കനാലിന് കുറുകെയുള്ള പാലത്തിൻറെ സംരക്ഷണഭിത്തിയുടെ കല്ലുകൾ ഇളകി വീണിട്ടുണ്ട്.നേരത്തെതന്നെ സംരക്ഷണഭിത്തിക്ക് തകർച്ച ഉണ്ടായിരുന്നു.
ഇപ്പോൾ കൂടുതൽ കല്ലുകൾ ഇളകി വീണത് പാലത്തിനുൾപ്പടെ ഭീക്ഷണിയാകുമെന്നാണ് ആശങ്ക.മരം മറിഞ്ഞ് വീഴാനുള്ള സാധ്യത നേരത്തെതന്നെ പെരിയാർവാലി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതാണെന്ന് നാട്ടുകാർ പറഞ്ഞു. കനാലിലേക്ക വീണ മരം എത്രയും വേഗം നീക്കം ചെയ്യണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.