പാണ്ടിപ്പാറ: ഫിലിപ്പൈൻസിൽ കണ്ടു വന്നിരുന്ന ജെഡ് വൈൻ ചെടി ഇപ്പോൾ ഹൈറേഞ്ചിൽ പൂക്കാലം ഒരുക്കുകയാണ്. രണ്ട് വർഷം മുമ്പ് അന്നത്തെ വികാരിയായിരുന്ന ഫാ. മാത്യു പുതുപ്പറമ്പിലിന്റെ നേതൃത്വത്തിലാണ് ജെഡ് വൈൻ ചെടികൾ പാണ്ടിപ്പാറ സെന്റ് ജോസഫ് ദേവാലയത്തിൽ നട്ടേ പിടിപ്പിച്ചത്.
പർപ്പിൾ, യെല്ലോ തുടങ്ങിയ നിറങ്ങളിലുള്ളത് ഉണ്ടെങ്കിലും ഏറ്റവും ആകർഷകം ചുവപ്പ് നിറമാണ്. ഒരു കുലയിൽ നൂറ് കണക്കിന് പൂക്കളാണ് വിരിയുന്നത്.
ദേവാലയത്തിൽ എത്തുന്ന ഏവരെയും ആകർഷിക്കുന്ന ഒന്നാണ് ഈ പൂക്കൾ. കിളികളുടെ ചുണ്ടിന്റെ ആകൃതിയാണ് ഈ പൂക്കൾ എന്നത് മറ്റൊരു പ്രത്യേകതയാണ്.