Timely news thodupuzha

logo

കോതമംഗലത്ത് കനത്ത മഴയിലും കാറ്റിലും മരം ഒടിഞ്ഞ് വീണു

കോതമംഗലം: പൂയംകുട്ടി ബ്ലാവനയിൽ കനത്ത മഴയിലും കാറ്റിലും മരം ഒടിഞ്ഞു വീണു. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ട് മണിയോടെയാണ് മരം റോഡിൽ നിലം പതിച്ചത്. 50 ഇഞ്ച് വണ്ണമുള്ള തണൽ മരമാണ് റോഡിലേക്ക് വീണത്. വൈദ്യുതി ലൈനിൽ വീണ് ഏറെനേരം ഗതാഗതവും തടസപ്പെട്ടിരുന്നു. കെ.എസ്.ഇ.ബി ജീവനക്കാർ ലൈൻ ഓഫ് ആക്കിയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം കോതമംഗലത്ത് നിന്ന് എത്തിയ അഗ്നി രക്ഷാസേന അംഗങ്ങൾ നാട്ടുകാരുടെ സഹായത്താൽ മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ സുനിൽ മാത്യുവിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ വി.എം ഷാജി, അൻവർ സാദത്ത്, അജിലേഷ്, ജിത്തു തോമസ്, രാഹുൽ, സേതു, ഷംജു പി.പി എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *