അഹമ്മദാബാദ്: സുഹൃത്തുക്കൾക്കു മുൻപിൽ വിവസ്ത്രയാകാൻ ആവശ്യപ്പെട്ട് ക്രൂരമായി മർദിച്ചുവെന്ന പരാതിയുമായി യുവതി. അഹമ്മദാബാദിലാണ് സംഭവം.
സിനിമാ മേഖലയിലെ വി.എഫ്.എക്സ് ആർട്ടിസ്റ്റായ യുവതിയാണ് അന്താരാഷ്ട്ര വിമാനക്കമ്പനിയിലെ പൈലറ്റായ ഭർത്താവിനെതിരേ പരാതി നൽകിയിരിക്കുന്നത്.
സുഹൃത്തുക്കൾക്ക് ഒപ്പമുള്ള പാർട്ടിക്കിടെ ട്രൂത്ത് ഓർ ഡെയർ ഗെയിം കളിക്കുകയും അതിന്‍റെ ഭാഗമായി യുവതിയോട് വിവസ്ത്രയാകാൻ ആവശ്യപ്പെട്ടുവെന്നുമാണ് പരാതിയിൽ ഉള്ളത്.
യുവതി വിസമ്മതിച്ചതോടെ ക്രൂരമായി മർദിച്ചുവെന്നും ആരോപണമുണ്ട്. അദലജ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. ദെഹ്റാദൂൺ സ്വദേശികളായ ഇരുവരും എട്ട് വർഷം മുമ്പാണ് പരിചയപ്പെട്ടത്.
അഞ്ച് വർഷം മുമ്പ് വിവാഹിതരായതായും പിന്നീട് കൊൽക്കൊത്തയിലും മുംബൈയിലും താമസിച്ചിരുന്നതായും യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.