തൊടുപുഴ: തൊടുപുഴയാറ്റിൽ ഒഴുക്കിൽപെട്ട രണ്ട് കുട്ടികളെ അവസരോചിതമായ ഇടപെടലിലൂടെ രക്ഷിച്ച മൂത്തേടത്ത് അനുപ് സോമനെ കർഷക സമര കൂട്ടായ്മ ആദരിച്ചു. അനുപിൻ്റെ ഭവനാങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ എം.പി ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. എൻ വിനോദ് കുമാർ, റ്റി.ജെ പീറ്റർ, ജയിംസ് കോലാനി, സെബാസ്റ്റ്യൻ അബ്രാഹം, സിബി സി മാത്യു, ജോയി പുളിയമ്മാക്കൽ, ജഗൻ ജോർജ് എന്നിവർ സംസാരിച്ചു. ജലാശയങ്ങളിൽ വീണുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിന് നിർബ്ബന്ധിത നീന്തൽ പഠനം സ്കൂൾ പാഠ്യ പദ്ധതിയുടെ ഭാഗമാക്കണമെന്ന് യോഗത്തിൽ പങ്കെടുന്നവർ അധികൃതരോട് ആവശ്യപ്പെട്ടു.