Timely news thodupuzha

logo

വയനാട് ദുരന്തം; രാജ്യത്തിൻ്റെ എല്ലാ കോണുകളിൽ നിന്നും സഹായം പ്രതീക്ഷിക്കുന്നുവെന്ന് ഗവർണർ

കോഴിക്കോട്: വയനാട് മുണ്ടക്കൈയിൽ ഉണ്ടായ വൻ ദുരന്തമാണെന്നും സാധ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വയനാട്ടിലെ ക്യാമ്പുകൾ സന്ദർശിക്കും.

രാജ്യത്തിൻറെ എല്ലാ കോണുകളിൽ നിന്നും സഹായം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞ പോലെ 2018ലും 2019ലും അതിജീവിച്ച കേരളം ഇതും അതിജീവിക്കുമെന്നും ​ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ​ഗവർണർ. അതേസമയം, അപകടത്തിൽ മരിച്ചവരുടെ എണ്ണം 159 ആയി. ഇനിയും നിരവധി ആളുകളെ കണ്ടെത്തേണ്ടതുണ്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം.

191 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പരുക്കേറ്റ ഏതാനും പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. രണ്ടാം ദിനം തെരച്ചിൽ പുരോഗമിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *