Timely news thodupuzha

logo

വയനാട് മുണ്ടക്കൈയിൽ ഇനി ശേഷിക്കുന്നത് 30 വീടുകൾ മാത്രം

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 350 ഓളം വീടുകൾ നഷ്ടമായി. 400ഓളം വീടുകളിൽ ഇപ്പോൾ അവശേഷിക്കുന്നത് 30 ഓളം വീടുകൾ മാത്രം.

ഇവിടെ താമസിച്ചിരുന്ന പലരുടെയും വിവരങ്ങൾ ലഭ്യമല്ല. അതേസമയം, ഉരുള്‍പൊട്ടലില്‍ മരണം 174 ആയി ഉയര്‍ന്നു. മരിച്ചവരില്‍ 88 പേരെ മാത്രമാണ് തിരിച്ചറിയാനായത്.

മേപ്പാടി പഞ്ചായത്തിലെ രേഖകൾ പ്രകാരം മുണ്ടക്കൈ പ്രദേശത്ത് 400ഓളം വീടുകളുണ്ട്. അവിടെ താമസിക്കുന്നതിൽ ഭൂരിഭാഗവും എസ്റ്റേറ്റ് തൊഴിലാളികളായ സാധാരണക്കാരാണ്.

മുണ്ടക്കൈയിൽ നാല് എസ്റ്റേറ്റ് പാടികളുമുണ്ട്. അതിനുള്ളിൽ ഏകദേശം 400 പേർ ഉണ്ടാവുമെന്ന് രക്ഷപ്പെട്ട പ്രദേശവാസികൾ പറയുന്നുത്. അതേസമയം മരണസംഖ്യ ഇനിയും ഉയരുമെന്ന സൂചന നൽകുന്നതത്.

ഇന്ന് രാവിലെ നടത്തിയ തിരച്ചിലില്‍ ഇതുവരെ 31 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 143 മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. മലപ്പുറത്ത് നിന്നുള്ള മൃതദേഹങ്ങൾ വയനാട്ടിൽ എത്തിക്കും.

രക്ഷാ പ്രവർത്തിന്‍റെ രണ്ടാം ദിനവും കരളലിയിക്കുന്ന കാഴച്ചകളാണ് മുണ്ടക്കൈയിൽ നിന്ന് പുറത്ത് വരുന്നത്. മണ്ണ് മൂടിയ വീടിനുള്ളിൽ കസേരയിൽ ഇരിക്കുന്ന നിലയിലും കട്ടിലിൽ കിടക്കുന്ന നിലയിലുമെല്ലാമാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. കുട്ടികളടക്കം അഞ്ചും ആറും മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *