തൊടുപുഴ: ചത്തീസ്ഗട്ടിൽ ജയിലിൽ കഴിയുന്ന കന്യസ്ത്രീകളുടെ മോചനത്തിനായി പന്നിമറ്റം ഹോളിസ്പിരിറ്റ് കോൺവെന്റിൽ ഐക്യദ്യാർഡ്യവുമായി കേരളാ കോൺഗ്രസ് സംഘം എത്തി.
ജയിൽവാസം അനുഭവിക്കുന്ന സി.വന്ദന, സി.പ്രീതി എന്നിവരുടെ ഹോം പ്രൊവിൻസിന്റെ ഭാഗമായ അസീസ്സി ഹോളിസ്പിരിറ്റ് കോൺവെന്റും പിന്നോക്ക ജനവിഭാഗങ്ങൾക്കായി ആതുരശുശ്രൂഷ ഉറപ്പു വരുത്തുന്ന മരിയൻ ഹോസ്പിറ്റലുമാണ് അരനൂറ്റാണ്ടായി പന്നിമറ്റത്ത് പ്രവർത്തിച്ചു വരുന്നത്.

ജയിൽവാസം അനുഭവിക്കുന്ന സി. പ്രീതയെ ചേർത്തല എസ്.എച്ച് ഗ്രീൻ ഗാർഡൻസ് നേഴ്സിംഗ് കോളേജിൽ പഠിപ്പിച്ച അധ്യാപിക കൂടിയാണ് കോൺവെന്റിലെ മദർ സി.സീനാ മേരി എന്നത് നാട്ടുകാരിലും ഏറെ ജിജ്ഞാസ ഉളവാക്കുന്നതാണ്. അഞ്ച് പേർ അടങ്ങുന്ന സന്യസ്ഥ സമൂഹമാണ് കോൺവെന്റിലുള്ളത്. സഹ സിസ്റ്റർമാർക്ക് ചത്തീസ്ഗട്ടിലുണ്ടായ ദാരുണ സംഭവത്തെ തുടർന്ന് തുടർച്ചയായ ഉപവാസ പ്രാർത്ഥന നയിച്ചു വരുന്ന സന്യസ്ഥരാണ് ഇവിടെ ഉള്ളത്.

ജയിൽ മോചനത്തിനായി സംസ്ഥാന സർക്കാർ കാര്യക്ഷമമായി ഇടപെടണമെന്ന് കണ്ണുകൾ ഈറനണിഞ്ഞ മദർ സി. സീന മേരിയുടെയും , മറ്റ് സിസ്റ്റർമാരുടേയും പ്രതികരണം കൂടുതൽ ശ്രദ്ധേയമായി.
സി. സിറിൾ, സി ലിൻസിനോ, സി.റോഷ്നി, സി. ലിൻസ്, കോൺവെന്റിന്റെ ഉടമസ്ഥതയിലുള്ള മരിയൻ ഹോസ്പിറ്റൽ ഡോക്ടേഴ്സായ ഡോ. റൂബൻ ഇടുക്കുള ചാക്കോ, ഡോ. മേഖ ജോർജ് എന്നിവരാണ് ഹോളി സ്പിരിറ്റ് കോൺ വെന്റിന്റെ ഭാഗമായിട്ടുള്ളത്.
കേരളാ കോൺഗ്രസ് സംസ്ഥാ ജനറൽ സെക്രട്ടറി എം.മോനിച്ചൻ, പാർട്ടി മണ്ഡലം പ്രസിഡന്റ് റെജി ഓടയ്ക്കൽ എന്നിവരുടെ നേതൃത്വത്തിൽ വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേർളി ജോസുകുട്ടി, പ്രദീപ് ആക്കിപ്പറമ്പിൽ, മർട്ടിൽ മാത്യു, ജോയി പുത്തേട്ട് , ജസ്റ്റിൻ ചെമ്പകത്തിനാൽ, വി.സി ജോസഫ് വലിയകുന്നേൽ, സിബിൻ കുര്യാക്കോസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.





