അറക്കുളം: സെന്റ്. മേരിസ് പുത്തൻപള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയുടെ സഹകരണത്തോടെ പള്ളി പാരിഷ് ഹാളിൽ രക്തദാന ക്യാമ്പ് നടത്തി.
സമൂഹത്തിന്റെ നാനാതുറയിൽ പെട്ട സ്ത്രീ പുരുഷന്മാർ ഉൾപ്പെടെ 40 പേർ രക്തം ദാനം ചെയ്തു. ഈ ക്യാമ്പ് വഴി പതിനഞ്ചോളം യുവാക്കൾ ആദ്യമായി രക്തദാനത്തിലേക്ക് കടന്നുവന്നു. വികാരി ഫാദർ മൈക്കിൾ കിഴക്കേപറമ്പിൽ ഉദ്ഘാടനം ചെയ്തു.
രക്തദാനത്തിന്റെ മഹത്വം മനസ്സിലാക്കി യുവതലമുറ ഇതിലേക്ക് കൂടുതൽ കടന്നു വരേണ്ടതിന്റെ ആവശ്യകത അദ്ദേഹം തൻ്റെ സന്ദേശത്തിൽ വ്യക്തമാക്കി.
അസി. വികാരി ഫാദർ ജോർജ് തറപ്പേൽ, ജനറൽ കൺവീനർ കുരുവിള ജേക്കബ്, ജോസ് ഉപ്പ്മാക്കൽ, ബിജു പാലക്കാട്ടുകുന്നേൽ, അമൽ അഴകത്ത് വിവിധ കമ്മിറ്റി കൺവീനർമാർ കൈകാരന്മാരായ ജോയ് കുളത്തിനാൽ, ബേബി ഐക്കരമറ്റം, ജോമോൻ മൈലാടൂർ, ഷിൻന്തു കുളത്തിനാൽ, എന്നിവർ നേതൃത്വം നൽകി. ഡോ. അലീന മെഡിസിറ്റി ബ്ലഡ് ബാങ്ക് ടീമിനെ നയിച്ചു. രക്തം ദാനം ചെയ്ത എല്ലാവർക്കും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.