ന്യൂഡൽഹി: എയർ ഇന്ത്യയിക്ക് ഭീഷണിയുമായി ഖലിസ്ഥാൻ വിഘടനവാദി ഗുർപട്‌വന്ത് സിങ്ങ് പന്നൂൻ. യാത്രക്കാരോട് നവംബർ ഒന്ന് മുതൽ 19 വരെ എയർ ഇന്ത്യയിൽ യാത്ര ചെയ്യരുതെന്ന് പന്നൂൻ മുന്നറിയിപ്പ് നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ സിഖ് വംശഹത്യയുടെ 40ആം വാർഷികവുമായി ബന്ധപ്പെട്ട് സിഖ്‌സ് ഫോർ ജസ്റ്റിസെന്ന(എസ്.എഫ്.ജെ) സംഘടനയുടെ തലവൻ എയർ ഇന്ത്യയുടെ വിമാനങ്ങൾക്ക് നേരെ ആക്രമണം നടത്താനുള്ള സാധ്യതയാണ് ഇതിലൂടെ പന്നൂൻ നൽകുന്നതെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷവും പന്നൂൻ സമാനമായ ഭീഷണി നൽകിയിരുന്നതായി റിപ്പോർട്ട് പറയുന്നു.