തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻ്ററി ക്രിസ്മസ് പരീക്ഷയുടെ ചോദ‍്യപേപ്പറുകൾ ചോർന്ന സംഭവം സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
സംഭവത്തിൽ വിദ്യാഭ്യാസ ഡയറക്‌ടർ ഡിജിപിക്ക് പരാതി നൽകി. നടക്കുന്നത് പൊതു വിദ്യാഭ്യാസ വകുപ്പിനേടുള്ള വെല്ലുവിളിയാണെന്നും യൂട്യൂബ് ചാനലിനെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിഷയത്തെ അർഹിക്കുന്ന ഗൗരവത്തോടെ കാണും. ചോദ്യമിടുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ ചോദ്യപേപ്പർ ചോരില്ല.
ട്യൂഷൻ എടുക്കുന്ന അധ്യാപകരുടെ വിവരങ്ങളടക്കം ശേഖരിക്കുമെന്നും മന്ത്രി അറിയിച്ചു. പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്.എസ്.എൽ.സി ഇംഗ്ലീഷ് പരീക്ഷയുടെയും പേപ്പറുകളാണ് ചോർന്നത്. പരീക്ഷയുടെ തലേ ദിവസം എം.എസ് സൊല‍്യൂഷൻസെന്ന യൂട‍്യൂബ് ചാനലിലൂടെയാണ് ചോദ‍്യപേപ്പറുകൾ ചോർന്നത്.