രാജാക്കാട്: രാജകുമാരി എൻ.എസ്.എസ്. കോളേജിലെ വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് പരീക്ഷ ഓറിയന്റേഷൻ ക്ലാസ്സ് നടത്തി.കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ആലുവ സെന്ററിൻ്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. എൻ.എസ്.എസ്. കോളേജ് പ്രിൻസിപ്പാൾ (ഇൻ ചാർജ്) ഡോ. കെ.ശ്യാംകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി ആലുവ സെൻ്ററിലെ അധ്യാപകൻ കെ. ആർ. ശ്രീജിത്ത് ക്ലാസ് നയിച്ചു. കോളേജിലെ സെമിനാർ ഹാളിൽ വെച്ചു നടത്തിയ പരിപാടിയിൽ കോളേജ് സിവിൽ സർവീസ് ക്ലബ്ബ് കോ – ഓർഡിനേറ്ററും ഇലക്ടോണിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ കെ.വി.സുനിൽകുമാർ,കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമി ആലുവ സെൻ്റർ കോ – ഓർഡിനേറ്റർ ഡോ.വി.പി. മാർക്കോസ്,കോളേജ് യൂണിയൻ ചെയർമാൻ അഭിദേവ് മനുക്കുട്ടൻ,അപർണ ഷാജി എന്നിവർ പ്രസംഗിച്ചു.
രാജകുമാരി എൻ.എസ്.എസ് കോളേജിൽ സിവിൽ സർവീസ് പരീക്ഷ ഓറിയന്റേഷൻ സംഘടിപ്പിച്ചു
