Timely news thodupuzha

logo

എമ്പുരാന് സെൻസർ ബോർഡ് നിർദേശിച്ചത് രണ്ട് കട്ടുകൾ മാത്രം

തിരുവനന്തപുരം: പ‍്യഥ്വിരാജ്- മോഹൻലാൽ ചിത്രം എമ്പുരാന് സെൻസർ ബോർഡ് നിർദേശിച്ചത് ആകെ രണ്ടു കട്ടുകൾ മാത്രമെന്ന് റിപ്പോർട്ട്. സ്ത്രീകൾക്കെതിരായ ആക്രമണ ദൃശ‍്യങ്ങളുടെ ദൈർഘ‍്യം ആറ് സെക്കൻഡായി കുറക്കുകയും ദേശീയപതാകയെ പറ്റി പരാമർശിക്കുന്ന നാലുഭാഗങ്ങൾ വെട്ടിമാറ്റുകയും ചെയ്തതായാണ് വിവരം. പിന്നീട് നാലു സെക്കൻഡ് കൂട്ടിച്ചേർക്കുകയും ചെയ്തു. ചിത്രത്തിൻറെ സെൻസറിങ്ങിൽ വീഴ്ച പറ്റിയെന്ന് ആരോപിച്ച് ബിജെപി കോർ കമ്മിറ്റി യോഗത്തിൽ വലിയ തോതിലുള്ള വിമർശനം ഉയർന്നിരുന്നു.

ഇതിനു പിന്നാലെയാണ് സെൻസർ വിവരങ്ങൾ പുറത്തു വന്നത്. എമ്പുരാനെതിരേ അനുകൂലിച്ചും പ്രതികൂലിച്ചും ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. ചിത്രത്തെ അനുകൂലിച്ച് സമൂഹമാധ‍്യമങ്ങളിൽ പോസ്റ്റിട്ട എം.ടി. രമേശിനെതിരേയും ബിജെപി സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖറിനെതിരേയും സംഘപരിവാർ ഗ്രൂപ്പുകളിൽ വിമർശനം ഉയർന്നിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *