കൊച്ചി: റെക്കോഡുകൾ തിരുത്തി ഉയർന്നുകൊണ്ടേയിരിക്കുന്ന സ്വർണവില പുതിയ ഉയരം കുറിച്ചു. തിങ്കളാഴ്ച(31/03/2025) പവന് ഒറ്റയടിക്ക് 520 രൂപ വർധിച്ചതോടെ സ്വർണവില ആദ്യമായി 67,000വും കടന്ന് 67,400 രൂപയിലെത്തി. അനുപാതികമായി ഗ്രാമിന് 65 രൂപയാണ് വർധിച്ചത്. 8425 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. മാർച്ച് മാസത്തിൻറെ തുടക്കത്തിൽ 63,520 രൂപയായിരുന്ന സ്വർണവിലയിൽ ഒരു മാസത്തിനിടെ ഏകദേശം 4000 രൂപയോളമാണ് വർധവുണ്ടായത്.
മാർച്ച് 18നാണ് സംസ്ഥാനത്ത് ആദ്യമായി സ്വർണവില 66,000 തൊട്ടത്. പിന്നീട് മാർച്ച് 26 ന് ചരിത്രത്തിൽ ആദ്യമായി സ്വർണവില 60,500 ഉം തൊട്ടടുത്ത ദിനം വീണ്ടും മാർച്ച് 28ന് റെക്കോഡ് നിരക്കായ 66,700 വരെ എത്തിനിന്നു. തിങ്കളഴ്ചത്തെ നിരക്ക് ഇപ്പോൾ സർവ്വ റെക്കോഡുകളും തിരുത്തിയിരിക്കുകയാണ്. ഓരോ ദിനവും സ്വർണവി നിക്ഷേപകർക്കു ആഘോഷവും ഉപഭോക്താക്കൾക്ക് ചങ്കിടുപ്പും നൽകികൊണ്ട് ഉയർന്നു കൊണ്ടെയിരിക്കുകയാണ്. ഇതേസമയം, വെള്ളിയുടെ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 112 രൂപയാണ്.