കൊച്ചി: തൃപ്പൂണിത്തുറയിൽ വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു. പെരിക്കാട് ചക്കാലപ്പറമ്പിൽ പ്രകാശനാണ് തൂങ്ങി മരിച്ചത്. വാടകവീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. പുലർച്ചെ അഞ്ച് മണിയോടെ പെട്രൊളൊഴിച്ച് വീടിന് തീയിട്ട ശേഷം വീടിനു പുറകിലാണ് പ്രകാശൻ തൂങ്ങി മരിച്ചത്. വീടിനകത്തുണ്ടായിരുന്ന മകൻ കരുൺ വീട്ടിൽ തീ പടർന്നതോടെ ഓടി രക്ഷപ്പെട്ടു.
വാടക വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു; തൃപ്പൂണിത്തുറയിലാണ് സംഭവം
