Timely news thodupuzha

logo

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അന്തിമ കുറ്റപത്രം ഇന്ന് സമർപ്പിക്കും

കൊച്ചി: തൃശൂർ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ അന്തിമ കുറ്റപത്രം തിങ്കളാഴ്ച എൻഫോഴ്സ്മെൻറ് ഡയറക്‌ടറേറ്റ്(ഇ.ഡി) കോടതിയിൽ സമർപ്പിക്കും. കരുവന്നൂർ ബാങ്ക് വഴി കളളപ്പണ ഇടപാട് നടന്നുവെന്നാണ് ഇ.ഡി റിപ്പോർട്ടിലുളളത്. കേസിൽ മുതിർന്ന സി.പി.ഐ.എം നേതാക്കളായ, എ.സി മൊയ്തീൻ, പി.കെ ബിജു, എം.എം വർഗീസ് ഉൾപ്പെടെയുള്ളവർ പ്രതിപ്പട്ടികയിലുണ്ട്. അനധികൃതമായി ലോൺ തരപ്പെടുത്തിയവർ ഉൾപ്പെടെ കേസിൽ 80 പേർ പ്രതിപട്ടികയിലുണ്ട്. കലൂർ പി.എം.എൽ.എ കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. അസിസ്റ്റൻറ് ഡയറക്‌ടർ നിർമ്മൽ കുമാർ മോച്ഛയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. അഡ്വ. സന്തോഷ് ജോസാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ‌

Leave a Comment

Your email address will not be published. Required fields are marked *