ആലപ്പുഴ: ആലപ്പുഴയിൽ മീൻ പിടിക്കാൻ പോയ ആളെ വെളളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ സ്വദേശി കെ.ജെ. ജെയിംസാണ്(65) മരിച്ചത്. വ്യാഴാഴ്ച രാത്രി പറവൂർ കിഴക്ക് ഇളയിടതുരുത്ത് പഠശേഖരത്തിലാണ് ജെയിംസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെളളക്കെട്ടിലേക്ക് കാൽ വഴുതി വീണതാകാമെന്ന് പ്രാഥമിക നിഗമനം.
ആലപ്പുഴയിൽ മീൻ പിടിക്കാൻ പോയ ആൾ മരിച്ച നിലയിൽ
