നവിമുംബൈ: പാക്കിസ്ഥാനി വനിതയെ നവിമുംബൈയിലെ ഖാർഘറിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഏറെക്കാലമായി ഇവിടെ വാടകയ്ക്ക് താമസിക്കുന്ന സ്വപ്നയെ ഭർത്താവ് സഞജയ് ദേവാണ് കൊലപ്പെടുത്തിയത്. ഇതിന് ശേഷം ഇയാൾ ജീവനൊടുക്കി. കഴുത്തിലും പുറകിലും തോളിലും ഒന്നിലധികം കുത്തേറ്റു.
അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് കുത്തിയത്. കുട്ടികൾ സ്‌കൂളിൽ പോയിരുന്ന സമയത്താണ് സംഭവം. കുട്ടികൾ തിരിച്ചെത്തിയപ്പോൾ ആരും വാതിൽ തുറക്കുന്നില്ലായിരുന്നു. വിവരം അറിഞ്ഞ അയൽക്കാർ എത്തുകയും പിന്നീട് ഖാർഘറിൽ താമസിക്കുന്ന ഇരയുടെ സഹോദരിയെ വിളിക്കുകയും ചെയ്തു. അവർ വീട് തുറന്നപ്പോൾ ഇരുവരും രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്.
തുടർന്ന് പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും ആറു മാസക്കാലമായിഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.