ന്യൂഡൽഹി: ഇന്ത്യയുടെ അന്താരാഷ്ട്ര അതിർത്തി തെറ്റായി കാണിച്ചുകൊണ്ട് ഭൂപടം പോസ്റ്റു ചെയ്തതിൽ ക്ഷമാപണം നടത്തി ഇസ്രായേൽ പ്രതിരോധ സേന. ജമ്മു കശ്മീരിനെ പാക്കിസ്ഥാനെ ഭാഗമാക്കി ചിത്രീകരിച്ചുള്ള ഭൂപടം പോസ്റ്റു ചെയ്തതിനാണ് ക്ഷമാപണം നടത്തിയത്. ഇറാൻ ഒരു ആഗോള ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി അതിൻറെ ചുറ്റുമുള്ള പ്രദേശങ്ങളെ ഉൾക്കൊള്ളിച്ചുള്ള മാപ്പിലാണ് ഇസ്രായേൽ സേന ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളെ തെറ്റായി രേഖപ്പെടുത്തിയത്.
ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ടാഗുചെയ്തുകൊണ്ട് അടക്കം എക്സിൽ പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെയാണ് ക്ഷമാപണവുമായി ഇസ്രായേൽ രംഗത്തെത്തിയത്. എന്നാൽ കേന്ദ്ര സർക്കാരിൻറെ ഭാഗത്തു നിന്നും ഇതിനെക്കുറിച്ച് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല.