ഇടുക്കി: 2015 ലാണ് പാറത്തോട് ശിങ്കാരികണ്ടം സ്വദേശിയായ ആനന്ദ് രാജ് പിതാവ് കറുപ്പയ്യയെ തലയ്ക്കു അടിച്ചു കൊലപെടുത്തിയത്. ജയിലിൽ ആയ പ്രതിയ്ക്ക് പിന്നീട് ജാമ്യം ലഭിച്ചിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ തമിഴ്നാട്ടിലേയ്ക് മുങ്ങുകയായിരുന്നു. ഇടയ്ക്കിടെ നാട്ടിൽ എത്തിയിരുന്ന ഇയാൾ വീണ്ടും പല കുറ്റകൃത്യങ്ങളും നടത്തി. 2018 ഇൽ ഒരു ബലാൽസംഘ കേസിലും ഇയാൾ പ്രതിയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ നാട്ടിൽ എത്തിയ ഇയാൾ അയൽവാസിയായ ഈശ്വരനെ വീട്ടിൽ കയറി കുത്തിയ ശേഷം വീണ്ടും ഒളുവിൽ പോയി. മൊബൈൽ ഫോൺ ഉപേക്ഷിച്ച് തമിഴ് നാട്ടിലെ വിവിധ മേഖലകളിൽ കറങ്ങിയ ഇയാളെ തേനിയ്ക്കു സമീപത്തു നിന്നാണ് ഉടുമ്പഞ്ചോല പോലിസ് പിടികൂടിയത്. അയൽവാസിയെ ആക്രമിയ്ക്കാൻ ഉപയോഗിച്ച ആയുധം പ്രതിയുടെ വീടിന് സമീപത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്.
പിതാവിനെ കൊലപെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളുവിൽ പോയ പ്രതി പിടിയിൽ
