ആലപ്പുഴ: ചമ്പക്കുളത്ത് തെരുവുനായ ആക്രമണത്തെ തുടർന്ന് ഒരാൾക്ക് പരുക്കേറ്റു. 45 കാരനായ ടിറ്റോയ്ക്കാണ് നായയുടെ കടിയേറ്റത്. കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കടിയേറ്റതിനു പിന്നാലെ ടിറ്റോ തന്നെയായിരുന്നു നായയെ പിടികൂടി പരിശോധനയ്ക്ക് കൊണ്ടുപോയത്. കാലിൽ കടിച്ച നായയെ ഉടനെ പെടലിക്ക് പിടിച്ച് പൊക്കിയെടുക്കുകയായിരുന്നുവെന്നും ഇല്ലെങ്കിൽ അത് മറ്റാരെയെങ്കിലും കടിക്കുമായിരുന്നുവെന്നും ടിറ്റോ പറഞ്ഞു.
ആലപ്പുഴയിൽ തെരുവുനായ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്
