കട്ടപ്പന: രാഷ്ട്രപിതാവ് മഹാൽമാഗാന്ധിയും ശ്രീനാരായണ ഗുരുദേവനും ആദ്യമായി നേരിൽ കണ്ടതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റി സംഘടിപ്പിക്കുന്ന ചരിത്ര സെമിനാർ ജൂൺ 28ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കട്ടപ്പന പ്രസ്സ് ക്ലബ് ഹാളിൽ വച്ച് നടക്കും. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഏറെ നിർണ്ണായകമായ കൂടിക്കാഴ്ച്ചയുടെ നൂറാം വർഷം വളരെ പ്രാധാന്യത്തോടെ വിപുലമായാണ് കെ പി സി സി ആചരിക്കുന്നത്.
ഇതിന്റെ ഭാഗമായാണ് ബ്ലോക്ക് തലങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കുന്നത്. പ്രസ്സ് ക്ലബ് ഹാളിൽ നടക്കുന്ന സെമിനാർ എ ഐ സി സി അംഗം അഡ്വ: ഇ എം അഗസ്തി എക്സ് എം എൽ എ ഉൽഘാടനം ചെയ്യും. കുമളി ശ്രീനാരായണ ധർമ്മാശ്രമത്തിലെ ഗുരുവര്യൻ സ്വാമി ഗുരു പ്രകാശം സെമിനാർ നയിക്കും. മലനാട് എസ് എൻ ഡീ പി യോഗം പ്രസിഡണ്ട് ബിജു മാധവൻ മുഖ്യ പ്രഭാഷണം നടത്തും.
യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കെ പി സി സി സെക്രട്ടറി തോമസ് രാജൻ, ഡി സി സി ഭാരവാഹികളായ ജോർജ് ജോസഫ് പടവൻ, അഡ്വ: കെ. ജെ ബെന്നി, എസ് റ്റി അഗസ്റ്റിൻ, അഡ്വ: കെ ബി സെൽവം. ജെയ്‌സൺ കെ ആന്റണി, നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി, കെ എസ് യൂ ജില്ലാ പ്രസിഡണ്ട് നിതിൻ ലൂക്കോസ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് മിനി സാബു തുടങ്ങിയവർ പങ്കെടുക്കുമെന്ന് ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ അറിയിച്ചു.





