പാലക്കാട്: ശ്രീകൃഷ്ണപുരം സെന്‍റ് ഡൊമിനിക്ക് കോൺവെന്‍റ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആശിർനന്ദയുടെ ആത്മഹത്യയിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു. പൊലീസ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, സ്കൂൾ അധികൃതർ എന്നിവരിൽ നിന്നും വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. തച്ചനാട്ടുകരയിലെ കുട്ടിയുടെ വീടും, ശ്രീകൃഷ്ണപുരം സെന്‍റ് ഡൊമിനിക് കോൺവെന്‍റ് സ്കൂളും കമ്മിഷൻ ചെയർമാൻ കെ.വി. മനോജ് കുമാറും കമ്മിഷൻ അംഗം കെ.കെ. ഷാജുവും സന്ദർശിച്ചു. കുട്ടിയുടെ സഹപാഠികള്‍ക്കും, സ്‌കൂള്‍ ബസില്‍ ഒപ്പമുണ്ടാകാറുള്ള കുട്ടികള്‍ക്കും, അധ്യാപകര്‍ക്കും തിങ്കളാഴ്ച മുതല്‍ കൗണ്‍സിലിങ് നല്‍കുന്നതിന് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന് ചെയര്‍മാന്‍ നർദേശം നല്‍കി.
പാലക്കാട്ടെ 14 കാരിയുടെ ആത്മഹത്യയിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു





