ടെഹ്റാൻ: അമെരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനുമെതിരേ ‘ഫത്വ’ പുറപ്പെടുവിച്ച് ഇറാനിലെ ഉന്നത മതനേതാവ്. ഷിയാ പുരോഹിതൻ ആയത്തുളള നാസർ മകാരെം ഷിറാസിയാണ് ഫത്വ പുറപ്പെടുവിച്ചത്. ട്രംപും നെതന്യാഹുവും ദൈവത്തിൻറെ ശത്രുക്കളാണെന്ന് നാസർ മകാരെം ഷിറാസി പറഞ്ഞു. ഇറാൻറെ നേതൃത്വത്തിന് ഭീഷണിയുയർത്തിയ ഇവരെ അധികാരഭ്രഷ്ടരാക്കാൻ ലോകമെമ്പാടുമുളള മുസ്‌ലിംകൾ ഒത്തുചേരണമെന്നും ആഹ്വാനം. നേതാവിന് അല്ലെങ്കിൽ മതപരമായ അധികാരിക്ക് ഭീഷണി ഉയർത്തുന്ന വ്യക്തിയെയോ ഭരണകൂടത്തെയോ ‘war lord’ അല്ലെങ്കിൽ ‘മൊഹാരെബ്’ ആയാണ് കണക്കാക്കുകയെന്ന് നാസർ മകാരെം ഷിറാസി ഫത്വയിൽ പറയുന്നു.
ട്രംപും നെതന്യാഹുവും ദൈവത്തിൻറെ ശത്രുക്കളെന്ന് ഇറാനിലെ ഉന്നത മതനേതാവ് ആയത്തുളള നാസർ മകാരെം ഷിറാസി





