ഗാന്ധിനഗർ: ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്ന് അപകടം. മൂന്ന് പേർ മരിച്ചു. പത്തോളം പേർക്ക് പരുക്കേറ്റു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. വഡോദരയിലെ പദ്ര മുജ്പൂരിനടുത്താണ് പാലം തകർന്നത്. പിന്നാലെ ട്രക്കുകളും പിക്കപ് വാനും കാറും അടക്കം മഹിസാഗർ നദിയിൽ വീണു. 30 വർഷത്തിലേറെ പഴക്കമുള്ള പാലമാണ് തകർന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്.
ഗുജറാത്തിൽ പാലം തകർന്ന് വാഹനങ്ങൾ നദിയിലേക്ക് വീണ് അപകടം, മൂന്ന് പേർ മരിച്ചു






