തൊടുപുഴ: ജീവനക്കാരുടെയും തൊഴിലാളികളുടെയും പണിമുടക്ക് പൂർണ്ണമാണ്. സ്വകാര്യ ബസുകളും കേ.എസ്.ആർ.ടി.സി ബസുകളും നിരത്തിൽ ഇറങ്ങിയില്ല. വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും സർക്കാർ ഓഫീസുകളും അടഞ്ഞ് കിടന്നു. ചില സ്ഥലങ്ങളിൽ പണിമുടക്ക് അനുകൂലികൾ വാഹനങ്ങൾ തടഞ്ഞതും സർക്കാർ ഓഫീസുകൾ അടപ്പിക്കുവാൻ ശ്രമിച്ചതും ചെറിയ സംഘർഷത്തിന് കാരണമായി. പീരുമേട്ടിൽ പോസ്റ്റ് ഓഫീസ് അടപ്പിക്കുവാനുള്ള ശ്രമത്തിനിടയിൽ പോസ്റ്റ് മാസ്റ്റർ ഗിന്നസ് മാട സ്വാമിക്കും ഒരു ജീവനക്കാരനും മർദനമേറ്റതായും പരാതി ഉയർന്നു.

പോലീസ് സമരക്കാർക്ക് അഭിവാദ്യം അർപ്പിക്കുന്ന നിലപാടിലായിരുന്നു. തൊടുപുഴയിൽ സമരാനുകൂലികൾ വ്യാപാര സ്ഥാപനങ്ങൾ അടപ്പിയ്ക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു.






