Timely news thodupuzha

logo

ടാറിങ്ങിന് ശേഷം റോഡിലുപേക്ഷിച്ച് പോയ വീപ്പകളിൽ വെള്ളം നിറഞ്ഞ് കൊതുക് പെരുകുന്നു; പരാതിയുമായി കോടിക്കുളം നിവാസികൾ

തൊടുപുഴ: കോടിക്കുളത്ത് റോഡ് ടാറിങ്ങിന് ശേഷം റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന വീപ്പയിൽ വെള്ളം നിറഞ്ഞ് കൊതുകു പെരുകുന്നതായി പരാതി.

തൊടുപുഴ – വണ്ണപ്പുറം റോഡരികിൽ കോടിക്കുളം പഞ്ചായത്തിന് തൊട്ടടുത്താണ് രണ്ടിടങ്ങളിൽ വീപ്പകളിൽ വെള്ളം കെട്ടിനിന്ന് കൊതുക് വളരുന്നത്.

കൊതുക് പരത്തുന്ന മലമ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോ​ഗങ്ങൾ ജില്ലയിൽ പടരുന്നതായി ആരോഗ്യ വകുപ്പ് തന്നെ സ്ഥിരീകരിച്ചിട്ടള്ള സാഹചര്യത്തിലാണ് ഈ അനാസ്ഥ തുടരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *