Timely news thodupuzha

logo

തൊടുപുഴ റിവർവ്യൂ റോഡിന്റെ പ്രവേശന കവാടം പൊളിച്ച് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ

തൊടുപുഴ: പാലാ റോഡിനെയും വെങ്ങല്ലൂർ കോലാനി ബൈപ്പാസിനിയും ബന്ധിപ്പിക്കുന്ന റോഡിന്റെ പ്രവേശന കവാടത്തിലെ കെട്ടിടം പൊളിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് ശ്രീരാജു തരണിയിലിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. ധാരാളം വ്യാപാര സ്ഥാപനങ്ങളും ആശുപത്രി സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും പോകുവാനുള്ള വഴിയാണ് പ്രസ്തുത റോഡ്. ഇതിന് ആവശ്യമായ പണം കൊടുത്തിട്ടുണ്ട് എന്നാണ് അറിയുവാൻ കഴിഞ്ഞത് ഈറോഡ് തുറന്നു കൊടുക്കുവാൻ ഉള്ള നടപടി സ്വീകരിച്ചിട്ടില്ല. ഇത് പിഡബ്ല്യുഡിയുടെ അനാസ്ഥ ആണെന്നാണ് അറിയുവാൻ കഴിഞ്ഞത് ഈ വിഷയം അടിയന്തരമായി പരിഹരിക്കണമെന്ന് തൊടുപുഴ മർച്ചൻസ് അസോസിയേഷൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി കെ നവാസ്, ട്രഷറര്‍ അനിൽ പീടികപറമ്പിൽ, വർക്കിങ് പ്രസിഡന്റ്‌ സാലി എസ് മുഹമ്മദ്‌, ജില്ലാ സെക്രട്ടറി നാസർ സൈര, വൈസ് പ്രസിഡന്റ്‌മാരായ ഷെരീഫ് സർഗ്ഗം, കെ പി ശിവദാസ്, ജോസ് തോമസ് കളരിക്കൽ, സെക്രട്ടറിമാരായ ഷിയാസ് എം എച്ച്, ലിജോൺസ് ഹിന്ദുസ്ഥാൻ, ജഗൻ ജോർജ്, khfa ജില്ലാ പ്രസിഡണ്ട് എം എൻ ബാബു എന്നിവരും പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *