തിരുവനന്തപുരം: പ്രതിപക്ഷ അംഗങ്ങൾ കറുത്ത വസ്ത്രമണിഞ്ഞ് മുഖ്യമന്ത്രിയുടെ പരിപാടികളിലെത്തിയതിനെ തുടർന്ന് അവരെ തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസിൻ്റെ യുവ എം.എൽ.എമാർ കറുത്ത ഷർട്ട് ധരിച്ച് ഇന്ന് സഭയിലെത്തി. ഷാഫി പറമ്പിൽ അടക്കമുള്ള കോൺഗ്രസ് നേതാക്കളാണ് കറുപ്പണിഞ്ഞ് സഭയിലെത്തിയത്. യൂത്ത് കോൺഗ്രസ് മാർച്ച് എറണാകുളത്ത് നടത്തിയപ്പോൾ പോലീസെടുത്ത നടപടിയിൽ അടിയന്തിര പ്രമേയത്തിന് അനുമതി തേടി ഷാഫി ഇന്ന് നോട്ടീസ് നൽകി.
കോൺഗ്രസ് എം.എൽ.എമാർ ഇന്ന് സഭയിൽ എത്തിയത് പ്ലക്കാർഡുകളും ബാനറുകളുമായിട്ടാണ്. എന്നാൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. മാത്രമല്ല, സഭാ ടിവി പ്രതിഷേധം സംപ്രേക്ഷണവും ചെയ്തില്ല.