തിരുവനന്തപുരം: കേരളത്തിന്റെ ആവശ്യങ്ങൾക്ക് ബജറ്റിന് പുറത്ത് നിന്ന് തുക കണ്ടെത്തേണ്ട സാഹചര്യം തുടരുകയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. ജി.എസ്.ടി കുടിശിക ബാക്കി 750 കോടിയും കഴിഞ്ഞ ദിവസം അക്കൗണ്ടിലെത്തി. നഷ്ടപരിഹാരം അഞ്ച് വർഷം കൂടി നീട്ടണമെന്ന ആവശ്യത്തിൽ സർക്കാർ ഉറച്ച് നിൽക്കുകയാണെന്നും കെ.എൻ ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു.