തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനിടെ നിയമസഭയിൽ ബഹളം വെച്ച ഭരണപക്ഷത്തിന് സ്പീക്കർ എ.എൻ ഷംസീറിന്റെ താക്കീത്. പ്രതിപക്ഷം മുഖ്യമന്ത്രി പ്രസംഗിച്ചപ്പോൾ മിണ്ടാതിരുന്ന് കേട്ടത് ഓർമ്മിപ്പിച്ച് കൊണ്ടായിരുന്നു സ്പീക്കറുടെ വിമർശനം. ഭരണപക്ഷത്തോട് നിശബ്ദരായിരിക്കാൻ പറഞ്ഞത്. “ഒന്ന് പ്ലീസ്… മിണ്ടാതിരിക്കണം… ബഹുമാനപ്പെട്ട മുഖ്യമന്ത്രി സംസാരിക്കുമ്പോ അവര് അനങ്ങിയിട്ടില്ല. അതുകൊണ്ട് ഭരണപക്ഷം നിശബ്ദമായിരിക്കണം. പ്ലീസ്. എന്നായിരുന്നു സ്പീക്കർ വ്യക്തമാക്കിയത്.
സംഭവം നടന്നത് നിയമസഭ രാവിലെ ചേർന്നപ്പോൾ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയ ശേഷമായിരുന്നു. പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടയിൽ മുഖ്യമന്ത്രി ഉയർത്തിയ വിമർശനങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ഭരണപക്ഷത്ത് നിന്ന് ബഹളം വെക്കാൻ തുടങ്ങിയത്.