Timely news thodupuzha

logo

ഏഷ്യാ കപ്പ്, ഇന്ത്യ – പാക് ക്രിക്കറ്റ് മാച്ച് റദ്ദാക്കണം; ഹർജി അടിയന്തരമായി പരിഗണിക്കമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: ഏഷ്യാ കപ്പ് ടൂർണമെൻറിലെ ഇന്ത്യ – പാക് ക്രിക്കറ്റ് മാച്ച് റദ്ദാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി അടിയന്തരമായി പരിഗണിക്കമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. ജസ്റ്റിസ് ജെ.കെ. മഹേശ്വരി, വിജയ് ബിഷ്ണോയ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഞായറാഴ്ച മാച്ച് നടക്കുന്നതിനാൽ ഹർജി അടിയന്തരമായി വെള്ളിയാഴ്ച പരിഗണിക്കണമെന്നായിരുന്നു ആവശ്യം. എന്തിനാണിത്ര തിരക്ക്, അതൊരു മാച്ചാണ്, അതു നടക്കട്ടെ, ഈ ഞായറാഴ്ചയാണ് മാച്ച്, എന്താണ് ചെയ്യാൻ കഴിയുകയെന്നാണ് ബെഞ്ച് നിരീക്ഷിച്ചത്. നാലു നിയമവിദ്യാർഥികളാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

പഹൽഗാം ആക്രമണത്തിൻറെ ഓപ്പറേഷൻ സിന്ദൂറിൻറെയും പശ്ചാത്തലത്തിൽ ഇത്തരത്തിലൊരു മാച്ച് നടക്കുന്നത് പൊതു വികാരത്തിലും രാജ്യത്തിൻറെ അഭിമാനത്തിനും എതിരാണെന്നാണ് ഹർജി‌യിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. മാച്ച് നടന്നാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിൻറെ വികാരങ്ങൾ വ്രണപ്പെടുമെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ദുബായ് ഇൻറർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മാച്ച്.

Leave a Comment

Your email address will not be published. Required fields are marked *