തൊടുപുഴ: അപകടത്തിൽ തലക്ക് സാരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു തൊടുപുഴ പെരിങ്ങാശ്ശേരി സ്വദേശി വിഷ്ണുവിനെ കൊല്ലം ട്രാവൻകൂർ മെഡി സിറ്റിയിൽ നിന്നും തൊടുപുഴ മുതലാക്കോടം ഹോളി ഫാമിലി ആശുപത്രിയിലേക്ക് രണ്ടു മണിക്കൂർ 20 മിനിട്ട് കൊണ്ട് എത്തിച്ച ആമ്പുലൻസ് ഡ്രൈവർ മുഹമ്മദ് ഫസലിനെ മർച്ചൻ്റ്സ് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ ആദരിച്ചു. മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് രാജു തരണിയിൽ ഉപഹാരം കൈമാറി.
ഇടുക്കി പ്രസ്സ് ക്ലബ്ബ് മുൻ പ്രസിഡൻ്റ് എം.എൻ സുരേഷ്, മർച്ചൻ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.കെ നവാസ്, വൈസ് പ്രസിഡന്റ് ഷെരീഫ് സർഗം, കെ.പി ശിവദാസ്, സെക്രട്ടറിമാരായ ഷിയാസ് എംപീസ്, ലിജോൺസ് ഹിന്ദുസ്ഥാൻ തുടങ്ങിയവർ പങ്കെടുത്തു. തലയോട്ടി ഫ്രീസ് ചെയ്തു കൊണ്ടുവരുന്നതിനാൽ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കണമായിരുന്നു. ഈ ദൗത്യമാണ് ഫീനിക്സ് ആംബുലൻസ് ഏറ്റെടുത്തത്. ഇതിനായി കേരളാ പോലീസും നാട്ടുകാരും മറ്റു ആംബുലൻസ് സെർവീസും സഹായിച്ചുവെന്ന് ആംബുലൻസ് പ്രതിനിധികൾ പറഞ്ഞു.
ക്ഷണവേഗം രോഗിയെ എത്തിച്ച ആംബുലൻസ് ഡ്രൈവർ ഫസലിനെ കൂടാതെ മറ്റ ജീവനക്കാരെയും തൊടുപുഴ ഡി.വൈഎസ്.പി പി.കെ സാബുവിനെയും യോഹത്തിൽ ആദരിച്ചു. സാമൂഹ്യ പ്രവർത്തകനായ എം.എ അൻസാരിയാണ് ഡി.വൈഎസ്.പിയെ ആദരിച്ചത്. ചടങ്ങിൽ ആമ്പുലൻസ് ജീവനക്കാരുടെ സംഘടനയുടെ നേതാക്കളായ കബീർ റ്റി.എച്ച്, ബിജു മാത്യു, സുധീർ മേച്ചേരിൽ, ജോമോൻ ജോർജ്, യേശുദാസ് കെ.സി തുടങ്ങിയവർ പങ്കെടുത്തു.





