തൊടുപുഴ: കേരളത്തിലെ തൊഴിലാളിവർഗ്ഗത്തിൻ്റെ അവകാശങ്ങൾ കവർന്നെടുത്ത തൊഴിലാളിവിരുദ്ധ സർക്കാരിനെ ജനങ്ങൾ, അടിച്ചു പുറത്താക്കുന്ന കാലം സമാഗതമായിരിക്കുന്നുവെന്ന് കെ.പി.സി.സി മെമ്പർ എ.പി ഉസ്മാൻ പറഞ്ഞു.
ചുമട്ടുതൊഴിലാളി നിയമം കാലോചിതമായി പരിഷ്കരിക്കുക, കേരളത്തിലെ ചുമട്ടു തൊഴിലാളി മേഖലയെ ചൂഷണത്തിൽ നിന്നും മുക്തമാക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുക , ചുമട്ടുതൊഴിലാളികളെ ഇ എസ് .ഐ.യുടെ പരിധിയിൽ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തൊടുപുഴയിലെ ജില്ലാക്ഷേമ ബോർഡ്ആഫീസിനുമുന്നിൽ കേരളാ സ്റ്റേറ്റ് ചുമട്ടു തൊഴിലാളി ഫെഡറേഷൻ(ഐ.എൻ.റ്റി യു.സി) സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ആവശ്യത്തിന് സ്റ്റാഫ് ഇല്ലാത്തതിനാൽ തൊഴിലാളികൾ വളരെയധികം പ്രയാസം അനുഭവിക്കുന്നുണ്ട്. റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ഒരു വർഷത്തിലധികം കാത്തു നിൽക്കേണ്ടി വരുന്നു. ചുമട്ടുതൊഴിലാളി ക്ഷേമനിധിയിൽ നിന്നും തൊഴിലാളികളുടെ കുട്ടികൾക്ക് നൽകുന്ന വിദ്യാഭ്യാസ ഗ്രാൻഡ് സ്കോളർഷിപ്പ് എന്നിവ ഒരു അദ്ധ്യാന വർഷം കഴിഞ്ഞ ശേഷമാണ് വിതരണം നടത്തിയത് . തൊഴിലാളികളുടെയും കുടുംബത്തിന്റെയും ചികിത്സാ ചിലവിന് ആവശ്യമായ തുക എത്രയും വേഗം വർദ്ധിപ്പിക്കണമെന്ന് ഐ.എൻ.റ്റി.യു.സി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പു മുന്നിൽകണ്ടുകൊണ്ട് പിണറായിസർക്കാർ നല്കിയവാഗ്ദാനങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്നും ഉസ്‌മാൻ വ്യക്തമാക്കി.
ഐ.എൻ.റ്റി.യു.സി ജില്ലാസെക്രട്ടറി കെ.പി റോയിഅദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ എൻ.ഐ ബെന്നി,കെ.എസ്.ജയകുമാർ,ജോയി മൈലാടി,എം.എ ഷമീർ,എം ജി കണ്ണൻ , ഹരിനാരായണൻ, റ്റി.എച്ച് ഖലീൽ.ജിസൺഅഗസ്റ്റിൻ,കെ .എച്ച് ഷാജി, ഇ.എച്ച് അജിംസ് , ബിനുതോമസ്തുടങ്ങിയവർ പ്രസംഗിച്ചു. പ്രൈവറ്റ്ബസ്റ്റാൻസ്പരിസരത്തു നിന്നും ആരംഭിച്ച പ്രകടനത്തിന് നേതാക്കളായ അച്ചൻകുഞ്ഞ് ആലക്കോട് ,കെ.കെ.ശശി, ഷിബുസ്ക്കറിയാ, ഇ.വി.വിജയൻ, നിസാർ ഇടവെട്ടി, നാസർപാലംമൂടൻ, ബാബുവാഴവര, മൈക്കിൾ മുട്ടം, ബിന്ദു ദിനേശൻ തുടങ്ങിയവർ നേതൃത്ത്വം നല്കി.






