Timely news thodupuzha

ചോദ്യങ്ങൾ ചോദിച്ചും സമ്മാനങ്ങൾ നൽകിയും ലഹരിക്കെതിരെ ജനകീയ ബോധവൽക്കരണം നടത്തി തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു.പി സ്കൂളിലെ കുട്ടികൾ

തൊടുപുഴ: ചോദ്യങ്ങൾ ചോദിച്ചും സമ്മാനങ്ങൾ നൽകിയും ലഹരിക്കെതിരെ ജനകീയ ബോധവൽക്കരണം നടത്തി തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ വിദ്യാർത്ഥികൾ. സ്കൗട്ട് & ഗൈഡ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കുട്ടികൾ തയ്യാറാക്കിയ പ്ലക്കാർഡുകളുമായി നഗരത്തിലൂടെ റാലിയായി മുൻസിപ്പൽ ബസ്റ്റാൻഡിൽ എത്തി. തുടർന്ന് ബസ്റ്റാൻഡിൽ ഉണ്ടായിരുന്ന ഡ്രൈവർമാർ, കണ്ടക്ടർമാർ, പൊതുജനങ്ങൾ, യാത്രക്കാർ, എന്നിവരോട് ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരം പറഞ്ഞവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്ത് കുട്ടികൾ ലഹരിക്കെതിരെ ജനകീയ ബോധവൽക്കരണം നടത്തി. ഓരോ ശരിയുത്തരത്തിനും അപ്പോൾ തന്നെ സമ്മാനങ്ങൾ നൽകി. മഠത്തിൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. തൊടുപുഴ പോലീസ് സബ് ഇൻസ്പെക്ടർ ബിജു വി എ പദ്ധതി ഉദ്ഘാടനം ചെയ്തു.

സ്കൂൾ ഹെഡ്മാസ്റ്റർ ഷിന്റോ ജോർജ്, മഠത്തിൽ ട്രസ്റ്റ് ചെയർമാൻ ജോസുകുട്ടി, പി.റ്റി.എ പ്രസിഡണ്ട് റോയ് തോമസ്, എം.പി.റ്റി.എ പ്രസിഡന്റ് ഡിംപിൾ വിനോദ് അധ്യാപകരായ ആൽബിൻ ജോസഫ്, സിനു സണ്ണി, സനത്ത് ബേബി,അഞ്ചു ജോസഫ്, സിസ്റ്റർ അനിറ്റ മാത്യു, അഞ്ചു ആൻ ജോർജ്, രമ്യ മുരളി, മെറിൻ ജോസ് എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *