അരിക്കുഴ: മഠം ജംഗ്ഷനിൽ മാതേക്കൽ ജോർജ്ജ് ചേട്ടൻ സൗജന്യമായി നൽകിയ സ്ഥലത്ത് പഞ്ചായത്ത് പണി കഴിപ്പിച്ച വെയിറ്റിങ്ങ് ഷെഡ് കാലപഴക്കത്താൽ ഇടിഞ്ഞു വീഴുന്ന സാഹര്യമുണ്ടായി. വെയിറ്റിങ്ങ് ഷെഡ് പുനർ നിർമ്മിക്കുവാൻ കൊച്ചുപറമ്പിൽ ഗ്രാനൈറ്റ്സ് മുന്നിട്ടിറങ്ങുകയും ജനങ്ങൾക്ക് ഉപകാരപ്രദമായ വെയിറ്റിങ്ങ് ഷെഡ് നിർമ്മിച്ച് നൽകുകയും ചെയ്യുന്നു. അനീഷ് കൊച്ചുപറമ്പിലിന്റെ മകൻ ഇമ്മാനുവൽ കെ ജോർജ്ജ് സന്നിഹിതനായിരുന്നു. അരിക്കുഴ ഇടവക വികാരി ഫാദർ ജിൻസ് പുളിക്കനും മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എസ് ജേക്കബും ചേർന്ന് നാടിന് സമർപ്പിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ദാമോദരൻ നമ്പൂതിരിയും നിരവധി നാട്ടുകാരും സന്നിഹിതരായിരുന്നു. കൂടാതെ ട്രാഫിക് സുഗമമായും നടത്തുന്നതിന് മിറർ സ്ഥാപിക്കുകയും ചെയ്തു.
അരിക്കുഴ മഠം ജംഗ്ഷനിൽ മാതേക്കൽ ജോർജ്ജ് ചേട്ടൻ സൗജന്യമായി നൽകിയ സ്ഥലത്ത് പഞ്ചായത്ത് പണി കഴിപ്പിച്ച വെയിറ്റിങ്ങ് ഷെഡ് പുനർ നിർമ്മിച്ചു





