തൊടുപുഴ: മുതലാക്കോടം സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ “ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്” സംഘടിപ്പിച്ചു. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് യുവതലമുറയെ ബോധവാന്മാരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്.
മയക്കുമരുന്ന് ആസക്തിയെക്കുറിച്ചും അതുമായി ബന്ധപ്പെട്ട നിരവധി ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളെക്കുറിച്ചും വിദ്യാർത്ഥികളുടെ അവബോധത്തെക്കുറിച്ച് വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീമതി വിദ്യാലക്ഷ്മി എസ് ക്ലാസ്സ് നയിച്ചു. മയക്കുമരുന്നിനോടുള്ള ആസക്തി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തെ ദോഷകരമായി ബാധിക്കുമെന്നും അതിൽ പരാമർശിച്ചു.
പ്രിൻസിപ്പൽ ശ്രീ ജിനോ ജോർജ്, സ്കൗട്ട് മാസ്റ്റർ ശ്രീ അമൽ ജോൺ ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ജിജി ജോർജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.സ്കൗട്ട് അംഗം മാസ്റ്റർ അബിറ്റോ ബിജു സ്വാഗതവും ഗൈഡ് അംഗം കുമാരി അലീന സുനിൽ യോഗത്തിന് നന്ദിയും പറഞ്ഞു.






