കോട്ടയം: എൽ.എൽ.എം ഹോസ്പിറ്റൽ ഓർത്തോപീഡിക് ആൻ്റ് ജോയിൻ്റ് റീപ്ലേസ്മെൻ്റ് വിഭാഗത്തിൽ കോട്ടയം ജില്ലയിലെ ആദ്യത്തെ നാലാം ജനറേഷനിലുള്ള റോബോട്ടിക് മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സൗകര്യവും ഒരിക്കിയിരിക്കുന്നു. ജോൺസൺ ആൻ്റ് ജോൺസൺ കമ്പനി വികസിപ്പിച്ചെടുത്ത അന്താരാഷ്ട്ര നിലവാരത്തിലുള്ള വെലിസ് റോബോട്ടിക് സംവിധാനത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തി. മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു.

എസ്.വി.എം സുപ്പീരിയർ ജനറലും എൽ.എൽ.എം ചെയർപേഴ്സണുമായ സിസ്റ്റർ ഇമ്മാക്കുലേറ്റ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എഡൂസ് ഓഫ് സോഫ്റ്റ് വെയർ പ്രോഗാം അഡ്വക്കേറ്റ് മോൻസ് ജോസഫ് എം.എൽ.എ ലോഞ്ച് ചെയ്തു. ഫ്രാൻസിസ് ജോർജ്ജ് എം.പി, സിനിമാ സംവിധായകനും നടനുമായ ദിലീഷ് പോത്തൻ എന്നിവർ ആശംസ നേർന്നു. ഡോക്ടർ ജിജോ ജോസ് റോബോട്ടിക് സർജറിയെ കുറിച്ച് വിശദീകരിച്ചു.



കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടക്കൽ, പാമ്പാടി ബ്ലോക്ക് പഞ്ചായക്ക് മെമ്പർ ഡോ. മേഴ്സി ജോൺ, കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വക്കേറ്റ് ഇ.എം ബിനു, കിടങ്ങൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ കുഞ്ഞുമോൾ ടോമി, നഴ്സിങ്ങ് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ജോസിന, പീഡിയാട്രീഷ്യൻ ഡോക്ടർ സിസ്റ്റർ ലത ഉൾപ്പെടെ നിരവധി വ്യക്തികൾ സന്നിഹിതരായിരുന്നു.






