ഓസ്ട്രേലിയ: മുൻ കോതമംഗലം രൂപത വൈദികനും നിലവിൽ സിഡ്നി രൂപതാംഗവും ആയ റവ.ഫാദർ ജോസഫ് ഐക്കരമറ്റം(86) ഓസ്ട്രേലിയയിൽ നിര്യാതനായി. 1964ൽ പൗരോഹിത്യം സ്വീകരിച്ചു. കോട്ടപ്പടി, ഇഞ്ചൂർ, മാറാടി പള്ളികളിൽ വികാരിയായും കോതമംഗലം കത്തീഡ്രൽ പള്ളിയിൽ സഹവികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സിസ്റ്റർ ക്രിസ്വസ്റ്റോം ഐക്കരമറ്റം എഫ്.സി.സി(വാഴപ്പള്ളി മഠം) സഹോദരിയും പരേതരായ മാത്യു വർക്കി, ഫിലിപ്പോസ് വർക്കി എന്നിവർ സഹോദരങ്ങളുമാണ്. റവ.ഫാദർ ജോസഫ് ഐക്കരമറ്റത്തിന്റെ സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച(7/11/2025) ഇന്ത്യൻ സമയം രാവിലെ 8.30ന്(സിഡ്നി സമയം ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക്) ഹാബർ ഫീൽഡിലുള്ള വിശുദ്ധ ജോവാൻ ഓഫ് ആർക്ക് പള്ളിയിൽ ആർച്ച് ബിഷപ്പ് ആന്റണി ഫിഷറിന്റെ പ്രധാന കാർമികത്വത്തിൽ നടത്തും.
റവ. ഫാദർ ജോസഫ് ഐക്കരമറ്റം നിര്യാതനായി






