Timely news thodupuzha

logo

സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് വിജയികളെ ആദരിച്ചു

ഇടുക്കി: ഈ വർഷത്തെ സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ ഇടുക്കി ജില്ലയിൽ നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ കുട്ടികളെ ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ചെറുതോണി പോലീസ് സൊസൈറ്റിയിൽ ഹാളിൽ ചേർന്ന അനുമോദനയോഗം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.

ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് മുഹമ്മദ് ഫൈസൽ അധ്യക്ഷനായ യോഗത്തിൽ വൈസ് പ്രസിഡൻറ് ജേക്കബ് ജോസഫ് സ്വാഗതവും സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ എൽ ജോസഫ് മുഖ്യ പ്രഭാഷണവും നടത്തി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബേബി വർഗീസ് ഉഷാകുമാരി എം റ്റി സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഷാജിമോൻ പി എ എന്നിവർ സംസാരിച്ചു. സംസ്ഥാന വിജയികളായ 51 കുട്ടികൾക്ക് ക്യാഷ് അവാർഡും മെഡലുകളും നൽകുകയും ജില്ലാ റവന്യൂ കായികമേളയിൽ വിജയികളായ കാൽവരി മൗണ്ട് സ്കൂളിനെയും റണ്ണറപ്പായ എസ് എൻ വി എച്ച് എസ് എസ് എൻ ആർ സി ടി സ്കൂളിനെയും യോഗത്തിൽ മൊമെന്റോ നൽകി ആദരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *