Timely news thodupuzha

logo

തദ്ദേശതിരഞ്ഞെടുപ്പ്: ഇടുക്കി ജില്ല സജ്ജം, വോട്ടെടുപ്പ് ഡിസംബർ 9ന്

ഇടുക്കി: ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി തിരഞ്ഞെടുപ്പ് വിഭാഗം അധികൃതർ അറിയിച്ചു. രണ്ട് ഘട്ടമായി നടത്തുന്ന തിരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിലായി ഡിസംബർ 9 നാണ് ജില്ലയിൽ വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ 13 നാണ് വോട്ടെണ്ണൽ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനവും വരണാധികാരി പുറപ്പെടുവിക്കുന്ന തിരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തലും നവംബർ 14നാണ്. നാമനിർദേശ പത്രിക നവംബർ 21 വരെ സമർപ്പിക്കാം. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബർ 22ന് നടക്കും.

സ്ഥാനാർത്ഥിത്വം നവംബർ 24 വരെ പിൻവലിക്കാം. ആകെ 1192 പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. ഇതിൽ 1119 പോളിംഗ് സ്‌റ്റേഷനുകൾ ഗ്രാമപഞ്ചായത്തുകളിലും 73 എണ്ണം മുനിസിപ്പാലിറ്റിയിലുമാണ്. പോളിംഗ്‌സ്റ്റേഷനുകളിലേക്കുള്ള സാധന സാമഗ്രികളുടെ വിതരണത്തിനും വോട്ടെടുപ്പിനുശേഷമുള്ള അവയുടെ ശേഖരണത്തിനും ആവശ്യമായ വിതരണ-സ്വീകരണകേന്ദ്രങ്ങൾ കണ്ടെത്തിയത്.

ജില്ലയിൽ ബ്ലോക്ക് തലത്തിൽ എട്ട് കേന്ദ്രങ്ങളും മുനിസിപ്പാലിറ്റി തലത്തിൽ ്്്്‌രണ്ട് കേന്ദ്രങ്ങളുമാണുള്ളത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി സെക്ടറൽ ഓഫീസർമാരെയും നിയോഗിച്ചു. ഗ്രാമപഞ്ചായത്തിൽ നൂറും മുനിസിപ്പാലിറ്റിയിൽ ഏഴും സെക്ടറുകളാണുള്ളത്. ജില്ലയിൽ 2194 കൺട്രോൾ യൂണിറ്റ് 6467 ബാലറ്റ് യൂണിറ്റ് എന്നിവ തിരഞ്ഞെടുപ്പിനായി സജ്ജമാണ്. തിരഞ്ഞെടുപ്പ് പരിശീലനവുമായി ബന്ധപ്പെട്ട് വരണാധികാരി, ഉപവരണാധികാരി, തദ്ദേശസ്വയംഭരണ സെക്രട്ടറിമാർ, ബ്ലോക്ക് തല ട്രെയിനർമാർ എന്നിവർക്ക് പരിശീലന പരിപാടി നേരത്തെ സംഘടിപ്പിച്ചിരുന്നു. ജില്ലയിലെ തദ്ദേശസ്വംയഭരണ സ്ഥാപനങ്ങളുടെ എണ്ണം: ഗ്രാമപഞ്ചായത്ത്-52, മുനിസിപ്പാലിറ്റി- 2, ബ്ലോക്ക് പഞ്ചായത്ത്-8, ജില്ലാ പഞ്ചായത്ത്- 1. ആകെ വാർഡ്/ ഡിവിഷനുകൾ: ഗ്രാമപഞ്ചായത്ത്- 834, മുനിസിപ്പാലിറ്റി- 73, ബ്ലോക്ക് പഞ്ചായത്ത്-112, ജില്ലാപഞ്ചായത്ത്-17.

Leave a Comment

Your email address will not be published. Required fields are marked *