Timely news thodupuzha

logo

അമരാവതിയിൽ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവും ഭാര്യയും കൊല്ലപ്പെട്ടു

അമരാവതി: മാവോയിസ്റ്റ് നേതാവ് മാദ്‌വി ഹിദ്മയെയും ഭാര‍്യ രാജാക്കയെയും സുരക്ഷാ സേന വധിച്ചു. ആന്ധ്രയിലെ എഎസ്ആർ‌ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ഇരുവർക്കും പുറമെ മറ്റു മാവോയിസ്റ്റുകളും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായാണ് സൂചന. രാജ‍്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ മുഖ‍്യ ആസൂത്രകനായിരുന്ന മാദ്‌വിയുടെ തലയ്ക്ക് സർക്കാർ ഒരു കോടി രൂപ വിലയിട്ടിരുന്നു. 2010ൽ ദന്തെവാഡയിൽ 76 സിആർപിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചതും മാദ്‌വിയായിരുന്നു. സംഭവസ്ഥലത്തു നിന്നും 6 മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് വിവരം.

Leave a Comment

Your email address will not be published. Required fields are marked *