ഇടുക്കി: ജില്ലാ സൈനികക്ഷേമ ഓഫീസിൽ തൊഴിൽ രജിസ്റ്ററേഷൻ നടത്തിയിട്ടുള്ളതും ലൈവ് രജിസ്റ്ററിലുള്ളതുമായ വിമുക്തഭടന്മാരായ ഉദ്യോഗാർത്ഥികളുടെ 2026-2028 കാലഘട്ടത്തിലേക്കുള്ള സെലക്റ്റ് ലിസ്റ്റിന്റെ താൽക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് ജില്ലാ സൈനികക്ഷേമ ഓഫീസിൽ നവംബർ 30 വരെ ഇവ നേരിട്ട് പരിശോധിക്കുന്നതിനും ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കുന്നതിനും അവസരം ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്കായി ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04862-222904.
വിമുക്തഭടന്മാരുടെ സെലക്റ്റ് ലിസ്റ്റ്





