വഴിത്തല: കഴിഞ്ഞ 37 വർഷക്കാലമായി ഭിന്നശേഷിക്കാരുടെ സമഗ്ര പുനരധിവാസം ലക്ഷ്യമാക്കി വഴിത്തല ശാന്തിഗിരി നിരവധി പദ്ധതികളാണ് കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നടത്തി വരുന്നത്. ഈ പദ്ധതികളിൽ ഒന്നാണ് ഭിന്നശേഷിക്കാർക്കുള്ള തടസ്സ രഹിത ഭവന നിർമ്മാണ പദ്ധതി. ഇതിൻ്റെ ഭാഗമായി വഴിത്തല ശാന്തിഗിരി നിർമ്മിച്ച് നൽകിയ വീടിൻ്റെ താക്കോൽദാനം നടത്തി. സിനമാതാരം മോഹൻലാൽ താക്കോൽദാനം നിർവ്വഹിച്ചു.



ശാന്തിഗിരി ഡയറക്ടർ ഫാദർ പോൾ പാറക്കാട്ടേൽ, ശാന്തിഗിരി കോളേജ് പ്രിൻസിപ്പൽ ഫാദർ ജോസ് തുറവക്കൽ സി.എം.ഐ, ബർസർ ഫാദർ ഷിൻ്റോ കന്നുകെട്ടിയിൽ, എൽദോസ്, സുജ, മായ എന്നിവർ സന്നിഹിതരായിരുന്നു.



തടസ്സ രഹിത ഭവന നിർമ്മാണത്തിന് പുറമെ സ്വയം തൊഴിൽ പദ്ധതികൾ, മെഡിക്കൽ ക്യാമ്പുകൾ, ക്രിത്രിമ ഉപകരണങ്ങളുടെ വിതരണം, ഓപ്പറേഷനുകൾ, ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയവയും ശാന്തിഗിരി പുനരധിവാസ പദ്ധതികളുടെ ഭാഗമാണ്. ശാന്തിഗിരി ഹോസ്റ്റലിൽ ഭിന്നശേഷിക്കാർക്ക് സൗജന്യ താമസ സൗകര്യവും നൽകുന്നുണ്ട്. ശാന്തിഗിരി കോളേജ്, ശാന്തിഗിരി പ്രസ്സ്, ശാന്തിഗിരി സോഫ്റ്റ് ടെക്നോളജീസ്, ശാന്തിഗിരി വർക്ക്ഷോപ്പ് തുടങ്ങിയ സ്ഥാപനങ്ങളിലും ഭിന്നശേഷിക്കാർക്ക് അവസരം നൽകുന്നു. കൂടാതെ പഠന വൈകല്യമുള്ള കുട്ടികൾക്കായി വിവിധ കോഴ്സുകളും ഇവിടെ നടത്തുന്നുണ്ട്.





