Timely news thodupuzha

logo

Local News

യൂത്ത് കോൺഗ്രസ്സ് ഡി.വൈ.എസ്.പി ഓഫിസ് മാർച്ച്

കട്ടപ്പന: കള്ളക്കേസിൽ പെടുത്തി യൂത്ത് കോൺഗ്രസ് ഉടുംമ്പൻചോല അസംബ്ലി പ്രസിഡന്റ് ആനന്ദ് തോമസിനെ അറസ്റ്റ് ചെയ്ത തങ്കമണി എസ് .ഐ ഐൻ ബാബുവിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഡി.വൈ.എസ്.പി ഓഫിസിലേക്ക് പ്രതിക്ഷേധ മാർച്ച്‌ സംഘടിപ്പിച്ചു. സമരം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ അബിൻ വർക്കി ഉദ്ഘാടനം ചെയ്തു. കൊടും ക്രിമിനളുകളെ അറസ്റ്റ് ചെയുന്നപോലെയാണ് ആനന്ദിനെ കസ്റ്റഡിയിലെടുത്തത്. ഒരു പോലീസുകാരന്റ കൈയോട് ചേർത്ത് വിലങ്ങണിയിച്ച് അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണ്.പോലീസിന്റെ ഈ …

യൂത്ത് കോൺഗ്രസ്സ് ഡി.വൈ.എസ്.പി ഓഫിസ് മാർച്ച് Read More »

Fortuna: Bonusy, Kody, Promocje, Opinie, 2024 Ro

Fortuna: Bonusy, Kody, Promocje, Opinie, 2024 Rok Bukmacher Fortuna Oferta Na Dziś Rejestracja, Opinie, Płatności Список Jak Wpłacić Pieniądze Na Konto W Fortunie? Zakłady Na Żywo Fortuna Zł Za Gola Polaków Z Walią Megabonus Od Fortuny! Miejsce W Rankingu – Superbet Fortuna Tv Fortuna Zakłady Sportowe 4 Jak Usunąć Konto W Fortunie? Fortuna Aplikacja – …

Fortuna: Bonusy, Kody, Promocje, Opinie, 2024 Ro Read More »

കരോട്ടുപാറയ്ക്കൽ രാജം പി നായർ നിര്യാതയായി

കരിമണ്ണൂർ: കരോട്ടുപാറയ്ക്കൽ പ്രഭാകരൻ നായരുടെ ഭാര്യ രാജം പി നായർ(92) നിര്യാതയായി. സംസ്കാരം 26/5/2024 ഞായർ ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: സുധാകരൻ(റിട്ട. എയർഫോഴ്സ്), അശോക് കുമാർ(റിട്ട. സബ് ഇൻസ്പെക്ടർ), സുരേഷ് കുമാർ(സൗദി അറേബ്യ), കെ.പി.അനിൽ കുമാർ(എൽ.ഐ.സി ഓഫ് ഇന്ത്യ), ശോഭ എസ് നായർ. മരുമക്കൾ: ഷീല, ​ശ്രീകല, ഷൈനി, ഗീത, ശശിധരൻ.

പെൻ സ്റ്റോക്ക് പദ്ധതിയിൽ പരിസ്ഥിതി പഠനം നടത്തണം; മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി: കൊന്നത്തടി പഞ്ചായത്തിലെ 14ആം വാർഡിൽ കെ.എസ്.ഇ.ബി യുടെ നേതൃത്വത്തിൽ നിർമ്മാണം നടക്കുന്ന ചിന്നാർ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ പെൻസ്റ്റോക്ക് പദ്ധതിയെ കുറിച്ച് പാരിസ്ഥിതിക പഠനം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(എൻ.ഐ.റ്റി) ഡയറക്ടർക്ക് നിർദ്ദേശം നൽകി. പദ്ധതിയുടെ ഭാഗമായി അപകടാവസ്ഥയിലായ വീടുകളും കൃഷി ഭൂമിയും കെ.എസ്.ഇ.ബി ഏറ്റെടുത്ത് മതിയായ നഷ്ടപരിഹാരം നൽകണമെന്ന പ്രദേശവാസികളുടെ ആവശ്യം ഇടുക്കി ജില്ലാ കളക്ടർ അനുഭാവപൂർവം പരിഗണിക്കണമെന്നും കമ്മീഷൻ അംഗം വി.കെ. …

പെൻ സ്റ്റോക്ക് പദ്ധതിയിൽ പരിസ്ഥിതി പഠനം നടത്തണം; മനുഷ്യാവകാശ കമ്മീഷൻ Read More »

കോടതി ജനങ്ങളിലേക്കെത്തുന്ന മൊബൈല്‍ ഇ – സേവാ കേന്ദ്രം പദ്ധതിക്ക് ഇടുക്കിയിൽ നിന്ന് തുടക്കം

മുട്ടം: രാജ്യത്തെ ജുഡീഷ്യറി രംഗത്ത് ചരിത്രപരമായ മാറ്റത്തിന് തുടക്കം കുറിക്കും വിധമാണ് ഇ – സേവാ കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. കോടതിയിൽ നിന്നുള്ള നിയമ സേവനങ്ങളും അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമെല്ലാം പ്രത്യകം രൂപകൽപ്പന ചെയ്ത ഈ വാഹനത്തിൽ നിന്നും ജനങ്ങളിലേക്കെത്തും. ഇ- സേവാ കേന്ദ്രമെന്ന പേരിൽ രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന പദ്ധതിയാണിത്. സാക്ഷി മൊഴി രേഖപ്പെടുത്തല്‍, പെറ്റി കേസുകള്‍ തീര്‍പ്പാക്കല്‍, ഹേബിയസ് കോര്‍പ്പസിന്റെ പ്രവര്‍ത്തനങ്ങള്‍, കേസുകളുടെ ഇ- ഫയലിങ്, ഇ-പേയ്‌മെന്റ് സൗകര്യം, വെര്‍ച്വല്‍ കോടതികളിലെ ട്രാഫിക് ചലാന്‍ തീര്‍പ്പാക്കല്‍ …

കോടതി ജനങ്ങളിലേക്കെത്തുന്ന മൊബൈല്‍ ഇ – സേവാ കേന്ദ്രം പദ്ധതിക്ക് ഇടുക്കിയിൽ നിന്ന് തുടക്കം Read More »

തൊടുപുഴ കുടുംബ കോടതി പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി

മുട്ടം: കുടുംബ കോടതി പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. കേരളാ ഹൈക്കോടതി ചീഫ്‌ ജസ്സിസ്സ്‌ ആഷിഷ്‌ ജിതേന്ദ്ര ദേശായി പുതിയ കെട്ടിട സമുച്ഛയത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കുടുംബ കോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം ഇപ്പോൾ കൂടുകയാണെന്നും അത് പരിഹരിക്കാൻ ജുഡീഷ്യൽ സംവിധാനം കൂട്ടായി ശ്രമിക്കണമെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു. അതിനായി ഇത്തരം ആധുനിക കെട്ടിടവും അടിസ്ഥാന സൗകര്യവും പ്രയോജനകരമാകുമെന്നും അദ്ദേഹം പറഞ്ഞു. മൊബൈല്‍ ഇ-സേവ കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി എ. മുഹമ്മദ്‌ മുസ്താഖ് …

തൊടുപുഴ കുടുംബ കോടതി പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി Read More »

വൈ.എം.സി.എ. ഇടുക്കി സബ് റീജിയൺ ഭാരവാഹികളെ തെരഞ്ഞെടുത്തു

ചെറുതോണി: വൈ.എം.സി.എ ഇടുക്കി സബ് റീജിയൺ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവർത്തന ഉദ്ഘാടനവും 26ന് വൈകിട്ട് നാലിന് കുമളി വൈ.എം.സി.എ ഹാളിൽ നടക്കും. കേരള റീജിയണൽ ചെയർമാൻ ജോസ് നെറ്റിക്കാടൻ ഉദ്ഘാടനം ചെയ്യും. കുമളി മാർ തോമാ പള്ളി വികാരി റവ. വിജയ് മാമ്മൻ അനുഗഹ പ്രഭാഷണം നടത്തും. വിശിഷ്ട വ്യക്തികൾ യോ​ഗത്തിൽ പങ്കെടുക്കുമെന്നും സബ് റീജിയൺ മീഡിയ കൺവീനർ ബാബു കണ്ണങ്കരയും കുമളി വൈ.എം.സി.എ സെക്രട്ടറി സനൽ മത്തായിയും അറിയിച്ചു. മാമ്മൻ ഈശോ …

വൈ.എം.സി.എ. ഇടുക്കി സബ് റീജിയൺ ഭാരവാഹികളെ തെരഞ്ഞെടുത്തു Read More »

Aktuální Casino Bonusy 2024 Free Spiny Bez Vkladu, Peníze Zdarm

Aktuální Casino Bonusy 2024 Free Spiny Bez Vkladu, Peníze Zdarma Casino Bonus Dnes Aktuální Bonusy Список Jak Získat/aktivovat Casinový Bonus? Strategie Pro Zisk Bonusů – Sázkové Kanceláře Jak Na Vklad Do Online Casina Přes Sms A Mobil Jak Vydělat Peníze Na Casinových Bonusech? Seznamte Se S Podmínkami Bonusu Apollo Games Bonusy ⃣ Kde Dostanu Bonus …

Aktuální Casino Bonusy 2024 Free Spiny Bez Vkladu, Peníze Zdarm Read More »

തൊടുപുഴ കുടയത്തൂരിൽ റോഡരികിലെ ഫർണീച്ചർ വർക്ക് ഷോപ്പിലേക്ക് കാർ പാഞ്ഞു കയറി

കുടയത്തൂർ: സംഗമം ജം​ഗ്ഷന് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലെ ഫർണീച്ചർ വർക്ക് ഷോപ്പിലേക്ക് പാഞ്ഞു കയറി. ഇന്നലെ വൈകിട്ട് 3.30നാണ് അപകടം. തൊടുപുഴ ഭാഗത്തേക്ക് വന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് എതിർ ഭാഗത്തുള്ള ഫർണീച്ചർ വർക്ക് ഷോപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിലുണ്ടായിരുന്ന പിറവം ഓണക്കൂർ സ്വദേശികളായ ജോ(45), റജി(50), മണി(47), ജോജു(47) എന്നിവർക്ക് പരിക്കേറ്റു. ഇവർ ഇടുക്കിയിൽ പോയി മടങ്ങുകയായിരുന്നു. പരിക്കേറ്റവരെ പ്രദേശവാസികൾ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഈ കെട്ടിടത്തിൽ കുടയത്തൂർ സ്വദേശികളായ അജീഷും, …

തൊടുപുഴ കുടയത്തൂരിൽ റോഡരികിലെ ഫർണീച്ചർ വർക്ക് ഷോപ്പിലേക്ക് കാർ പാഞ്ഞു കയറി Read More »

ല​ക്നൗവിൽ ആ​ൺ​ കു​ഞ്ഞി​നെ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ​യെ നി​ര​ന്ത​രം മ​ർ​ദി​ച്ചു: ഗ​ർ​ഭ​സ്ഥ​ശി​ശുവിനെ തിരിച്ചറി​യാ​ൻ വ​യ​റു​കീ​റി

ല​ക്നൗ: ഗ​ർ​ഭ​സ്ഥ​ ശി​ശു ആ​ൺ​കു​ട്ടി​യാ​ണോ എ​ന്ന​റി​യാ​നാ​യി എ​ട്ടു​ മാ​സം ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യു​ടെ വ​യ​റു ​കീ​റി​യ യു​വാ​വി​ന് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. യു.​പി​യി​ലെ ബ​ദാ​വു​ൻ സ്വ​ദേ​ശി പ​ന്നാ​ലാ​ലി​നാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. 2020 സെ​പ്റ്റം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ഞ്ച് പെ​ൺ​മ​ക്ക​ളു​ള്ള പ​ന്നാ​ലാ​ൽ ആ​ൺ​ കു​ട്ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ അ​നി​ത​യെ നിരന്തരം മ​ർ​ദി​ക്കു​മാ​യി​രു​ന്നു. ആ​ൺ​കു​ഞ്ഞി​ന് വേ​ണ്ടി ര​ണ്ടാം വി​വാ​ഹം ക​ഴി​ക്കു​മെ​ന്നും പ​ന്നാ​ലാ​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. സം​ഭ​വം ന​ട​ക്കു​ന്ന ദി​വ​സം പ​ന്നാ​ലാ​ൽ ഭാ​ര്യ​യെ മ​ർ​ദി​ക്കു​ക​യും വ​യ​റു​ കീ​റി കു​ട്ടി ആ​ണോ …

ല​ക്നൗവിൽ ആ​ൺ​ കു​ഞ്ഞി​നെ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ​യെ നി​ര​ന്ത​രം മ​ർ​ദി​ച്ചു: ഗ​ർ​ഭ​സ്ഥ​ശി​ശുവിനെ തിരിച്ചറി​യാ​ൻ വ​യ​റു​കീ​റി Read More »

മി​ൽ​മ​യു​ടെ ഡാ​ർ​ക്ക് ചോ​ക്ലേ​റ്റ് ക​വ​റി​നു​ള്ളി​ൽ പു​ഴു​ക്ക​ൾ: പ​രാ​തി​യു​മാ​യി യു​വാ​വ്

കോ​ഴി​ക്കോ​ട്: മിൽമയുടെ ചോക്ലേറ്റ് കവർ പൊട്ടിച്ച യുവാവ് ഞെട്ടി. ഡാ​ർ​ക്ക് ചോ​ക്ലേ​റ്റി​ലിരുന്ന് നുരച്ചിറങ്ങിയത് എണ്ണി യൽ തീരാത്തത്ര പു​ഴു​. കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി സ്വ​ദേ​ശി​യാ​ണ് പ​രാ​തി​യു​മാ​യി എ​ത്തി​യ​ത്. താ​മ​ര​ശേ​രി ബ​സ്റ്റാ​ന്‍റി​നു സ​മീ​പ​ത്തെ ബേ​ക്ക​റി​യി​ൽ​നി​ന്നാ​ണ് ഇ​യാ​ൾ ചോ​ക്ലേ​റ്റ് വാ​ങ്ങി​യ​ത്. ചോ​ക്ലേ​റ്റ് വാ​ങ്ങി ക​വ​ര്‍ പൊ​ളി​ച്ച് അ​ക​ത്തെ അ​ലൂ​മി​നി​യം ഫോ​യി​ല്‍ ക​വ​റും പൊ​ളി​ച്ച​പ്പോ​ഴാ​ണ് നി​റ​യെ പു​ഴു​ക്ക​ളെ ക​ണ്ട​ത്. പാ​ക്കിം​ഗ് ഡേ​റ്റ് 2023 ഒ​ക്ടോ​ബ​ര്‍ 16നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 2024 ഒ​ക്ടോ​ബ​ര്‍ 15 വ​രെ​യാ​ണ് എ​ക്‌​സ്പ​യ​റി ഡേ​റ്റ്. പ​രാ​തി​യെ​ തു​ട​ർ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് പ​രി​ശോ​ധ​ന …

മി​ൽ​മ​യു​ടെ ഡാ​ർ​ക്ക് ചോ​ക്ലേ​റ്റ് ക​വ​റി​നു​ള്ളി​ൽ പു​ഴു​ക്ക​ൾ: പ​രാ​തി​യു​മാ​യി യു​വാ​വ് Read More »

കാസർകോട് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു

കാസർകോട്: ബെള്ളൂർ സ്വദേശി ഗംഗാധരൻ(76) ഇടിമിന്നലേറ്റ് മരിച്ചു. ഇന്നലെ രാത്രി വീട്ടിൽ വച്ചാണ് ഇടിമിന്നൽ ഏറ്റത്. മൃതദേഹം കാസർകോട് ജില്ലാ ആശുപത്രിയിൽ. അതേസമയം സംസ്ഥാനത്ത്‌ ദിവസങ്ങളായി തുടർന്ന തീവ്രമഴയ്‌ക്ക്‌ നേരിയ ശമനമായെങ്കിലും ദുരിതം തുടരുന്നു. സംസ്ഥാനത്താകെ ഒമ്പതു ക്യാമ്പിലായി 61 കുടുംബത്തിലെ 201 പേരെ മാറ്റിപ്പാർപ്പിച്ചു. അഞ്ച്‌ വീട്‌ പൂർണമായും 65 വീട്‌ ഭാഗികമായും തകർന്നു. വെള്ളി രാവിലെ അവസാനിച്ച 24 മണിക്കൂറിൽ കളമശേരി(145.5 മി.മീ.), ആലുവ (137.4), എറണാകുളം (130) എന്നിവിടങ്ങളിൽ കൂടിയ മഴ ലഭിച്ചു. …

കാസർകോട് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു Read More »

കോന്നിയിൽ ഇരുപത്തിരണ്ടുകാരി ജീവനൊടുക്കിയത് ഭർത്താവിന്‍റെ സമ്മർദം മൂലമെന്ന് കുടുംബം

പത്തനംതിട്ട: കോന്നിയിൽ 22കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ആശിഷിനെതിരേ യുവതിയുടെ കുടുംബത്തിന്‍റെ പരാതി. കഴിഞ്ഞ ദിവസമാണ് കോന്നി വട്ടക്കാവ് സ്വദേശിയായ ആര്യ കൃഷ്ണയെ ഭർത്താവ് ആശിഷിന്‍റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ കുടുംബത്തിന്‍റെ പരാതിയിൽ ആര്യയുടെ ഭർകത്താവ് അരുവാപ്പുലം ഊട്ടുപാറ കുളമാങ്കൂട്ടത്തിൽ ആശിഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കോടതി ഇയാളെ റിമാൻഡ് ചെയ്തു. മകൾ ഭർത്താവിന്‍റെ ഉപദ്രവം സഹിക്കാൻ കഴിയാതെയാണ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിക്കുന്നു. മൂന്നു വർഷം മുൻപാണ് ആര്യയും …

കോന്നിയിൽ ഇരുപത്തിരണ്ടുകാരി ജീവനൊടുക്കിയത് ഭർത്താവിന്‍റെ സമ്മർദം മൂലമെന്ന് കുടുംബം Read More »

അമ്പലപ്പുഴയിലെ കെ.എസ്.ആർ.റ്റി.സി ബസിൽ കഞ്ചാവുമായി യാത്ര ചെയ്തയാളെ പിടികൂടി

അമ്പലപ്പുഴ: കെ.എസ്.ആർ.റ്റി.സി സൂപ്പർഫാസ്റ്റ് ബസിൽ കഞ്ചാവുമായി യാത്ര ചെയ്തയാൾ പിടിയിൽ. പുറക്കാട് ഒറ്റപ്പന സ്വദേശിയാണ് അറസ്റ്റിലായത്. പ്ലാസ്റ്റിക് കവറിലും പേപ്പറിൽ പൊതിഞ്ഞും സൂക്ഷിച്ച 1.200 കിലോഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് പിടികൂടി. തിരുവവന്തപുരത്ത് നിന്ന് പാലക്കാട്ടേക്കുള്ള സൂപ്പർഫാസ്റ്റ് ബസിൽ കൊല്ലത്തുനിന്നാണിയാൾ ക‍യറിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതിയെ പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്.

പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യമല്ല, ഓക്സിജന്‍റെ അഭാവം

കൊച്ചി: പെരിയാറിൽ വൻതോതിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയതിനു കാരണം രാസമാലിന്യമല്ലെന്നും ഓക്സിജന്‍റെ അഭാവമാണെന്നും മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ റിപ്പോർട്ട്. പെരിയാറിൽ നിന്ന് രാസമാലിന്യം കണ്ടെത്തിയിട്ടില്ലെന്നും പ്രാഥമിക റിപ്പോർട്ടിൽ ഉണ്ട്. റിപ്പോർട്ട് സബ് കലക്റ്റർക്ക് കൈമാറി. ഏലൂരിലെ ഷട്ടൽ തുറന്നതിനു പിന്നാലയാണ് വൻതോതിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയത്. വെള്ളം നിയന്ത്രിച്ചിരുന്നുവെങ്കിൽ ഓക്സിനജന്‍റെ അളവ് അസാധാരണമായി കുറയുകയില്ലായിരുന്നുവെന്നും റിപ്പോർട്ടിൽ ഉണ്ട്. മെയ് 20ന് വൈകിട്ടാണ് ഷട്ടറുകൾ തുറന്നത്. അന്ന് രാവിലെ വെട്ടുകാട് നിന്ന് ശേഖരിച്ച വെള്ളം പരിശോധിച്ചപ്പോൾ 6.4 ആയിരുന്നു …

പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യമല്ല, ഓക്സിജന്‍റെ അഭാവം Read More »

മരച്ചില്ല വെട്ടുന്നതിനിടെ ഷോക്കേറ്റ പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു

പാലക്കാട്: കഞ്ചിക്കോട് ചുള്ളിമട പേട്ടക്കാട് മരച്ചില്ല വെട്ടുന്നതിനിടെ ഇലക്‌ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി ശക്തിവേലാണ്(വിജയ് – 45) മരിച്ചത്. ഇന്നു രാവിലെ ആയിരുന്നു സംഭവം. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മരച്ചില്ലകൾ വെട്ടുമ്പോഴായിരുന്നു അപകടം. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുക‍ ആണ്.

മൂന്നാർ – ആലപ്പുഴ യാത്രക്കിടെ വിനോദസഞ്ചാരികളുടെ കാർ തോട്ടിൽ വീണു

കോട്ടയം: മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്തിരുന്ന വിനോദ സഞ്ചാരികളുടെ കാർ കോട്ടയം കുറുപ്പന്തറയിലെ തോട്ടിൽ വീണു. കാർ യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഹൈദരാബാദ് സ്വദേശികളാണ് അപകടത്തിൽ പെട്ടത്. യാത്രക്കാരെ നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് അപടകമുണ്ടായത്. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നത്. കുറുപ്പന്തറ പാലത്തിനു സമീപമുള്ള റോഡിൽ നിന്ന് ഗൂഗിൾ മാപ്പ് നിർദേശം അനുസരിച്ച് വണ്ടി തിരിച്ചപ്പോഴാണ് കാർ തോട്ടിലേക്ക് വീണത്. യാത്രക്കാരുടെ ബഹളം …

മൂന്നാർ – ആലപ്പുഴ യാത്രക്കിടെ വിനോദസഞ്ചാരികളുടെ കാർ തോട്ടിൽ വീണു Read More »

സച്ചിൻദേവ് എം.എൽ.എക്കെതിരെ ജാതി അധിക്ഷേപം നടത്തിയ അ‍ഡ്വ. ജയശങ്കറിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കൊച്ചി: സച്ചിൻദേവ് എം.എൽ.എക്കെതിരായ ജാതി അധിക്ഷേപം നടത്തിയെന്ന കേസിൽ രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. ജയശങ്കറിനെ ഒരു മാസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. അദ്ദേഹം കേസന്വേഷണത്തിനോട് സഹകരിക്കുമെന്നും കോടതി വ്യക്തമാക്കി. കെ.എസ്.ആർ.റ്റി.സി ബസ് ഡ്രൈവറും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനുമായി വാക്കുതർക്കമുണ്ടായ വിഷയത്തിൽ ജയശങ്കർ ഒരു യുട്യൂബ് ചാനലിൽ അഭാപ്രായ പ്രകടനം നടത്തിയിരുന്നു. ഇതിൽ ആര്യാ രാജേന്ദ്രന്‍റെ ഭർത്താവ് കൂടിയായ സച്ചിൻ ദേവിനെ ജാതിയുമായി ബന്ധപ്പെടുത്തി പരാമർശം നടത്തിയെന്ന പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. ഇതിനെതിരെ ജയശങ്കർ കോടതിയെ …

സച്ചിൻദേവ് എം.എൽ.എക്കെതിരെ ജാതി അധിക്ഷേപം നടത്തിയ അ‍ഡ്വ. ജയശങ്കറിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു Read More »

വീട്ടിൽ നിന്നു പിണങ്ങി മെഡിക്കൽ കോളേജ് പരിസരത്ത് വന്നിരുന്നു, തിരുവനന്തപുരത്ത് യുവാവിന് മർദനം; അലറികരയുന്നതും ദൃശ്യങ്ങളിൽ

തിരുവനന്തപുരം: മെഡിക്കൽ കോളെജിൽ യുവാവിന് ക്രൂരമായി മർദനമേറ്റു. വിളപ്പിൽശാല സ്വദേശി അനന്ദുവിനാണ് മർദനമേറ്റത്. മെഡിക്കൽ കോളെജ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഉച്ചയോടെയാണ് യുവാവിന് ക്രൂരമായി മർദനമേറ്റത്. യുവാവ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീട്ടിൽ നിന്നു പിണങ്ങി മെഡിക്കൽ കോളെജ് പരിസരത്ത് അലഞ്ഞു തിരിഞ്ഞ് നടക്കുകയായിരുന്നു. അവിടുന്ന് തന്നെ ഭക്ഷണം കഴിക്കുന്ന സാഹചര്യമായിരുന്നു. ഇതിനിടയിലാണ് യുവാവിന് മർദനമേറ്റത്. മെഡിക്കൽ കോളെജ് പരിസരത്തു തന്നെയുള്ളവരാണ് യുവാവിനെ മർദിച്ചത്. തടി അടക്കമുള്ളവ ഉപയോഗിച്ചാണ് അന്ദുവിനെ ക്രൂരമായി മർദിച്ചിരിക്കുന്നത്. അടിയേൽക്കുമ്പോൾ യുവാവ് അലറിക്കരയുന്നതും …

വീട്ടിൽ നിന്നു പിണങ്ങി മെഡിക്കൽ കോളേജ് പരിസരത്ത് വന്നിരുന്നു, തിരുവനന്തപുരത്ത് യുവാവിന് മർദനം; അലറികരയുന്നതും ദൃശ്യങ്ങളിൽ Read More »

കോവളത്ത് ജീപ്പിന്‍റെ ചില്ലു തകർത്തു ഓടി രക്ഷപ്പെട്ട പ്രതിയെ പിടികൂടി

കോവളം: പൊലീസ് സംഘത്തിനുനേരെ വാൾവീശി രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ. മുട്ടയ്ക്കാട് കൈലിപ്പാറ കോളനിയിൽ കണ്ണനെന്നു വിളിക്കുന്ന ഗോകുലിനെയാണ് ഒളിസങ്കേതത്തിൽ നിന്ന് പൊലീസ് പിടികൂടിയത്. കോളീയൂർ ഭാഗത്തെ റസിഡൻസിൽപ്പെട്ട ഭാരവാഹികളെയും പ്രദേശവാസികളെയും തടഞ്ഞു നിർത്തി പണം പിടിച്ചു വാങ്ങുകയും നൽകാത്തവരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിലാണ് പൊലീസ് പ്രതിയെ അന്വേഷിച്ചെത്തിയത്. ഇതിനിടെ പ്രതി പൊലീസിനു നേരെ വാളെടുത്ത് വീശുകയും ഇഷ്ടികകൊണ്ട് പൊലീസ് ജീപ്പിന്‍റെ പിൻഭാഗത്തുള്ള ചില്ല് എറിഞ്ഞ് തകർക്കുകയായിരുന്നു. പിന്നാലെ ഓടി രക്ഷപ്പെട്ട പ്രതിയെ ഒളിസങ്കേത്തതിൽ നിന്നും പൊലീസ് പിടികൂടുകയായിരുന്നു.

ഇ​ത് സ്ഫോ​ട​നാ​ത്മ​കം…’ഒ​സാ​മ ബി​ൻ ലാ​ഗ​ർ’; ഒ​സാ​മ ബി​ൻ ലാ​ദ​ന്‍റെ പേ​രി​ൽ യു​കെ​യി​ൽ ബി​യ​ർ

ലോ​ക​ത്തെ വി​റ​പ്പി​ച്ച കൊ​ടും ഭീ​ക​ര​ൻ ഒ​സാ​മ ബി​ൻ ലാ​ദ​ന്‍റെ പേ​രി​ൽ ബി​യ​ർ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്നു യു​കെ ലി​ങ്ക​ൺ​ഷെ​യ​റി​ലെ മൈക്രോ ബ്രൂ​വ​റി. ച​ക്ര​വ​ർ​ത്തി​മാ​രു​ടെ​യും രാ​ഷ്ട്ര​നേ​താ​ക്ക​ളു​ടെ​യും പേ​രു​ക​ളി​ൽ വി​വി​ധ​ത​രം മ​ദ്യം പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ് തീ​വ്ര​വാ​ദി​യു​ടെ പേ​രി​ൽ മ​ദ്യം വി​പ​ണി​യി​ലെ​ത്തു​ന്ന​ത്. “ഒ​സാ​മ ബി​ൻ ലാ​ഗ​ർ’ എ​ന്നാ​ണ് ബി​യ​റി​ന്‍റെ പേ​ര്. അ​ൽ ഖ്വ​യ്ദ​യു​ടെ സ്ഥാ​പ​ക​നാ​യ ലാ​ദ​ന്‍റെ പേ​രി​ൽ പു​റ​ത്തി​റ​ങ്ങി​യ ബി​യ​ർ യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ മാ​ത്ര​മ​ല്ല, സ്ത്രീ-​പു​രു​ഷ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ പ്രാ​യ​ക്കാ​ർ​ക്കും പ്രി​യ​ങ്ക​ര​മാ​യി മാ​റി​യി​രി​ക്കു​ന്നു. മി​ക​ച്ച രു​ചി​യും അ​നു​ഭൂ​തി​യു​മാ​ണ് ബി​യ​ർ ജ​ന​പ്രി​യ​മാ​കാ​ൻ കാ​രാ​ണം. ബി​യ​ർ വൈ​റ​ലാ​യ​തി​നെ​ത്തു​ട​ർ​ന്നു ധാ​രാ​ളം …

ഇ​ത് സ്ഫോ​ട​നാ​ത്മ​കം…’ഒ​സാ​മ ബി​ൻ ലാ​ഗ​ർ’; ഒ​സാ​മ ബി​ൻ ലാ​ദ​ന്‍റെ പേ​രി​ൽ യു​കെ​യി​ൽ ബി​യ​ർ Read More »

കോതമംഗലം മേഖലയി കാട്ടാന സർവ്വേ തുടരുന്നു

കോതമംഗലം: കേരളത്തിലെ വനങ്ങളിൽ ഇന്നലെ ആരംഭിച്ച കാട്ടാന സർവ്വേയുടെ ഭാഗമായാണ് കോതമംഗലം മേഖല സർവേ നടക്കുന്നത്.കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ ചേർന്ന് രൂപീകരിച്ച അന്തർസംസ്ഥാന കോർഡിനേഷൻ കമ്മിറ്റിയുടെ ധാരണപ്രകാരമാണ് കാട്ടാനകളുടെ കണക്കെടുപ്പ് നടക്കുന്നത് . ഇന്നലെ ആരംഭിച്ച കണക്കെടുപ്പ് നാളെ അവസാനിക്കും. മൂന്ന് രീതിയിലാണ് കണക്കെടുപ്പ് നടക്കുന്നത്.ഇന്നലെ ബ്ലോക്ക് പഞ്ചായത്ത് മെത്തേഡിലും ഇന്ന് പരോക്ഷ കണക്കെടുപ്പായ ഡംഗ് മണ്ഡല് മെത്തേടിലും നാളെ വാട്ടർ ഹോൾ അല്ലങ്കിൽ ഓപ്പൺ ഏരിയ മണ്ഡലം മെത്തേടിലുമാണ് കാട്ടാനകളുടെ കണക്കെടുപ്പ് നടക്കുന്നത്. കണക്കെടുപ്പ് …

കോതമംഗലം മേഖലയി കാട്ടാന സർവ്വേ തുടരുന്നു Read More »

അടിമാലി കുമളി ദേശീയ പാതയിൽ ആനവിലാസം മേഖലയിൽ അപകട സാധ്യതയുയർത്തി നിൽക്കുന്നത് നിരവധി മരങ്ങൾ

കട്ടപ്പന: നഗരസഭയിലെ വള്ളക്കടവ് മുതൽ ആനവിലാസം വരെ ദേശീയ പാതയുടെ ഇരുവശത്തും ഏക്കറുകണക്കിന് ഏലത്തോട്ടങ്ങളാണ്.തോട്ടങ്ങളിൽ റോഡരികിൽ അപകട ഭീഷണിയായി നിരവധി വൻമരങ്ങളുമുണ്ട്.ഇവയിൽ പലതുമാണ് കനത്ത മഴയിലും ശക്തമായ കാറ്റിലും കടപുഴകി റോഡിലേയ്ക്ക് വീഴുന്നത്.കഴിഞ്ഞ വർഷം കാലവർഷത്തിൽ ആന വിലാസത്തിന് സമീപത്ത് വാഹനത്തിന് മുകളിലേയ്ക്ക് ഒടിഞ്ഞു നിന്നിരുന്ന മരം വീണിരുന്നു.ഇതിന് ശേഷവും ഒന്നിലധികം തവണ ഏലത്തോട്ടങ്ങളിൽ നിന്നിരുന്ന മരങ്ങൾ കടപുഴകി ഗതാഗതം തടസ്സപ്പെട്ടിരുന്നു.കാലവർഷത്തിന് മുൻപായി ഇത്തരത്തിൽ ജീവന് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന കളക്ടറുടെ നിർദ്ദേശം പാലിക്കപ്പെട്ടിട്ടില്ല …

അടിമാലി കുമളി ദേശീയ പാതയിൽ ആനവിലാസം മേഖലയിൽ അപകട സാധ്യതയുയർത്തി നിൽക്കുന്നത് നിരവധി മരങ്ങൾ Read More »

സീനിയർ ചേമ്പർ ഇൻ്റർനാഷ്ണൽ ഇടുക്കി ലീജിയൻ്റെ അധികാര കൈമാറ്റ ചടങ്ങും കുടുംബ സംഗമവും നടന്നു

ഇടുക്കി: മത രാഷ്ട്രിയ ചിന്തകൾക്ക് അധീനമായി നാടിനും പൊതുജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സീനിയർ ചേമ്പർ ഇൻ്റെർ നാഷണിൻ്റെ പ്രവർത്തനം. വാഴത്തോപ്പ് പാപ്പൻസ് ഓഡിറ്റോറിയത്തിൽ വച്ച് സീനിയർ ചേമ്പർ ഇൻ്റർനാഷ്ണൽ വൈസ് പ്രസിഡൻ്റ് അജിമോൻ കെ. വർഗ്ഗിസ് ഉദ്ഘാടനം നിർവ്വഹിച്ചു. തോമസുകുട്ടി വി.എം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻ്റ് ജേക്കബ്ബ് ജോസഫ് പിണക്കാട്ട്, സെക്രട്ടറി ലാലു സെബാസ്റ്റ്യൻ, ട്രഷർ ഷീൻ ജോസഫ് എന്നിവർക്ക് മുൻ പ്രസിഡൻ്റ് തോമസ്കുട്ടി വി.എം പ്രതിജ്ഞ ചൊല്ലി കൊടുത്ത്  …

സീനിയർ ചേമ്പർ ഇൻ്റർനാഷ്ണൽ ഇടുക്കി ലീജിയൻ്റെ അധികാര കൈമാറ്റ ചടങ്ങും കുടുംബ സംഗമവും നടന്നു Read More »

ഹോം സ്റ്റേ നേരിടുന്ന ബുദ്ധിമുട്ടുകൾ രണ്ടാഴ്ചക്കകം പരിഹരിക്കണം: മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി: പീരുമേട് ലാൻഡ്രം പുതുവലിൽ 2006 മുതൽ സർക്കാർ അനുമതിയോടെ വിമുക്തഭടൻ നടത്തിവരുന്ന ഹോം സ്റ്റേ സംരംഭം നേരിടുന്ന ബുദ്ധിമുട്ടുകളിൽ രണ്ടാഴ്ചക്കകം കർശന നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സ്വീകരിക്കുന്ന നടപടികൾ അറിയിക്കണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി പീരുമേട് ഡി.വൈ. എസ്.പിക്കും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്കും നിർദ്ദേശം നൽകി. ഏലപ്പാറ ലാൻഡ്രം പുതുവലിൽ സഞ്ജയ് സിംഗ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ് . മാക്കൽ പുരയിടത്തിൽ സുമേഷ് എന്നയാൾ തന്റെ ഹോം സ്റ്റേയിലെത്തുന്നവരെ ഭീഷണിപ്പെടുത്തുന്നതായും സ്ഥലത്ത് അനധികൃത …

ഹോം സ്റ്റേ നേരിടുന്ന ബുദ്ധിമുട്ടുകൾ രണ്ടാഴ്ചക്കകം പരിഹരിക്കണം: മനുഷ്യാവകാശ കമ്മീഷൻ Read More »

എസ്.ബി.ഐ റീജിയണൽ ബിസിനസ് ഓഫീസ് തൊടുപുഴ കുടുംബശ്രീ യൂണിറ്റുകൾക്ക് തയ്യൽ മെഷീനുകൾ വിതരണം ചെയ്തു

തൊടുപുഴ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണൽ ബിസിനസ് ഓഫീസ് തൊടുപുഴയുടെ ആഭിമുഖ്യത്തിൽ കുടുംബശ്രീ യൂണിറ്റുകൾക്ക് 10 തയ്യൽ മെഷീനുകൾ നൽകി. എസ്.ബി.ഐയുടെ സി.എസ്.ആർ ആക്ടിവിറ്റിയുടെ ഭാഗമായി എസ്.ബി.ഐയുടെ തൊടുപുഴ റീജിയണൽ ഓഫീസില്‍ വച്ച് നടത്തിയ ചടങ്ങിൽ ബാങ്ക് തൊടുപുഴ റീജണൽ മാനേജർ നെഫിൻ ക്രിസ്റ്റഫർ തയ്യൽ മെഷീനുകൾ വിതരണം ചെയ്തു. കുടുംബശ്രീ യൂണിറ്റുകൾക്ക് വേണ്ടി കുടുംബശ്രീ മിഷൻ ഇടുക്കി ജില്ലാ കോഡിനേറ്റർ മിനി സി.ആർ, തൊടുപുഴ മുനിസിപ്പാലിറ്റി സി.ഡി.എസ് ചെയർപേഴ്സൺ സുഷമ ജോയ് എന്നിവർ ചേർന്ന് …

എസ്.ബി.ഐ റീജിയണൽ ബിസിനസ് ഓഫീസ് തൊടുപുഴ കുടുംബശ്രീ യൂണിറ്റുകൾക്ക് തയ്യൽ മെഷീനുകൾ വിതരണം ചെയ്തു Read More »

തൊടുപുഴ നഗരസഭയിൽ റാപ്പിഡ് റെസ്പോൺസ് ടീം പ്രവർത്തനം ആരംഭിച്ചു

തൊടുപുഴ: മഴ ശക്തിയാകുന്ന സാഹചര്യത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട്, ഓട ബ്ലോക്ക്, മരത്തിന്റെ ശിഖരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെടുക എന്നിവ പരിഹരിക്കുന്നതിനായി തൊടുപുഴ നഗരസഭയിൽ റാപ്പിഡ് റെസ്പോൺസ് ടീം പ്രവർത്തനം ആരംഭിച്ചു. നഗരസഭയിലെ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാർ, ശുചീകരണ വിഭാഗം ജീവനക്കാർ, എന്നിവരടങ്ങിയ അ‍ഞ്ച് അംഗങ്ങളാണ് ടീമിൽ ഉൾപ്പെട്ടിട്ടുള്ളത്. ടീമിന്റെ സുഗമമായ പ്രവർത്തനത്തിനായി നഗരസഭ വാഹനവും വിട്ടു നൽകിയിട്ടുണ്ട്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥയിൽ അപകട ഭീഷണി സൃഷ്ടിക്കുന്ന മരങ്ങൾ,മരങ്ങളുടെ ശിഖരങ്ങൾ എന്നിവ കേരള ദുരന്തനിവാരണ നിയമ …

തൊടുപുഴ നഗരസഭയിൽ റാപ്പിഡ് റെസ്പോൺസ് ടീം പ്രവർത്തനം ആരംഭിച്ചു Read More »

കഞ്ചിയാർ പള്ളികവലയിൽ അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ നോട്ടീസ് നൽകി

കാഞ്ചിയാർ: മലയോര ഹൈവേയുടെ രണ്ടാം റീച്ചിന്റെ ഭാഗമായി കാഞ്ചിയാർ പള്ളിക്കവലയിലെ അനധികൃത കെട്ടിട നിർമ്മാണങ്ങളാണ് പൊളിക്കൽ നോട്ടീസ് നൽകിയത്. റോഡ് പുറമ്പോക്കിലും റവന്യൂ വകുപ്പിന്റെ സ്ഥലത്തും അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങളാണ് പൊളിച്ചു നീക്കാൻ പഞ്ചായത്ത് ആവശ്യപ്പെട്ടിരിക്കുന്നത്. ഏഴു ദിവസത്തിനകം പൊളിച്ചു നീക്കണമെന്നാണ് നോട്ടീസിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നോട്ടീസ് കാലാവധി പൂർത്തിയാകുന്നതിനുമുമ്പ് ഉടമകൾ സ്വയമേ കെട്ടിടം പൊളിച്ചു നീക്കാത്ത പക്ഷം അധികൃതർ കെട്ടിടങ്ങൾ നേരിട്ട് പൊളിച്ചു നീക്കും. കെട്ടിടങ്ങൾ നിലകൊള്ളുന്ന സ്ഥലങ്ങളിൽ ഐറിഷ് ഓടക്ക് പുറമേ ഫുഡ്പാത്തുകൾ നിർമ്മിക്കാൻ ഹൈവേ …

കഞ്ചിയാർ പള്ളികവലയിൽ അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ നോട്ടീസ് നൽകി Read More »

ചെറുതോണിയിൽ വൻ കഞ്ചാവ് വേട്ട; 14 കിലോ പിടികൂടി; ജില്ലാ ആസ്ഥാനത്ത് വിൽപ്പന നടത്തുന്ന പ്രധാനിയുൾപ്പെടെ 2 പേർ അറസ്റ്റിൽ

ഇടുക്കി: കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. രണ്ട് കേസുകളിലായി 14 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. തങ്കമണി പുഷ്പഗിരി സ്വദേശി കലയത്തിങ്കൽ സാബു(53), ചെറുതോണി ഗാന്ധിനഗർ കോളനി സ്വദേശിയായ കാരക്കാട്ട് പുത്തൻവീട്ടിൽ അനീഷ് പൊന്നു(36) എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌കോഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കഴിഞ്ഞദിവസം വർക്കലയിൽ കഞ്ചാവുമായി പിടിയിലായ പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കി സ്വദേശിയായ സാബുവിലേക്ക് എക്സൈസ് സംഘം എത്തിച്ചേർന്നത്. ഇയാൾ …

ചെറുതോണിയിൽ വൻ കഞ്ചാവ് വേട്ട; 14 കിലോ പിടികൂടി; ജില്ലാ ആസ്ഥാനത്ത് വിൽപ്പന നടത്തുന്ന പ്രധാനിയുൾപ്പെടെ 2 പേർ അറസ്റ്റിൽ Read More »

തിരുവല്ലയിൽ കാണാതായ പ​തി​ന​ഞ്ചു​കാ​ര​നെ ക​ണ്ടെ​ത്താ​ന്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ള്‍

തി​രു​വ​ല്ല: ചു​മ​ത്ര​യി​ല്‍​ നി​ന്നു ര​ണ്ടാ​ഴ്ച മു​മ്പ് കാ​ണാ​താ​യ പ​തി​ന​ഞ്ചു​കാ​ര​നെ ക​ണ്ടെ​ത്താ​ന്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി വീ​ട്ടു​കാ​ര്‍. എ​സ്.എ​സ്.എ​ല്‍.​സി ഫ​ലം അ​റി​യു​ന്ന​തി​ന്‍റെ ത​ലേ ദി​വ​സ​മാ​യ ക​ഴി​ഞ്ഞ ഏ​ഴി​ന് ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് ചു​മ​ത്ര പ​ന്നി​ത്ത​ട​ത്തി​ല്‍ ഷ്വാൻ ജെ​യിം​സ്(ല​ല്ലു -15) വീ​ടു​ വി​ട്ട് ഇ​റ​ങ്ങി​യ​ത്. ഞാ​ന്‍ പോ​വു​ക​യാ​ണെ​ന്നും എ​ന്നെ ആ​രും അ​ന്വേ​ഷി​ക്ക​രു​തെ​ന്നും ക​ത്തെ​ഴു​തി വ​ച്ച ശേ​ഷ​മാ​ണ് ല​ല്ലു വീ​ടു വി​ട്ട​തെ​ന്ന് പ​റ​യു​ന്നു. തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ലെ മു​ന്‍ കൗ​ണ്‍​സി​ല​റാ​യ മു​ത്ത​ശി കെ.​കെ സാ​റാ​മ്മ​യ്ക്ക് ഒ​പ്പ​മാ​ണ് കു​ട്ടി ക​ഴി​ഞ്ഞി​രു​ന്ന​ത്. കു​ട്ടി​യു​ടെ ര​ണ്ടാം വ​യ​സി​ല്‍ …

തിരുവല്ലയിൽ കാണാതായ പ​തി​ന​ഞ്ചു​കാ​ര​നെ ക​ണ്ടെ​ത്താ​ന്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ള്‍ Read More »

തൊടുപുഴ മുട്ടം കുടുംബ കോടതിയുടേയും മൊബൈൽ ഇ – സേവ കേന്ദ്രം പദ്ധതിയുടേയും ഉദ്ഘാടനം 25ന്

തൊടുപുഴ: മുട്ടത്ത് ജില്ലാ കോടതിയോട് അനുബന്ധിച്ച് പുതിയതായി നിർമ്മാണം പൂർത്തീകരിച്ച കുടുംബ കോടതിയുടേയും ജില്ലക്ക്‌ അനുവദിച്ച മൊബൈൽ ഇ – സേവ കേന്ദ്രം പദ്ധതിയുടേയും ഉദ്ഘാടനം 25ന് രാവിലെ 9.40ന് നടത്തപ്പെടുമെന്ന് പ്രിൻസിപ്പൽ ജില്ലാ ജഡ്ജ് ശശികുമാർ പി.എസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഹൈക്കോടതി ജഡ്ജ് സി.എസ് ഡയസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കുടുംബ കോടതി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആഷിഷ് ജിതേന്ദ്ര ദേശായിയും മൊബൈൽ ഇ – സേവാ കേന്ദ്രം ഹൈക്കോടതി ജഡ്ജ് മുഹമ്മദ്‌ മുഷ്താക്കും …

തൊടുപുഴ മുട്ടം കുടുംബ കോടതിയുടേയും മൊബൈൽ ഇ – സേവ കേന്ദ്രം പദ്ധതിയുടേയും ഉദ്ഘാടനം 25ന് Read More »

രാജു തോമസ് നാടിനെ സ്നേഹിച്ച പൊതുപ്രവർത്തകൻ: അഡ്വ. മോൻസ് ജോസഫ് എം.എൽ.എ

ഇടുക്കി: വികസന രംഗത്തും സംഘാടക മികവിലും നാടിനൊപ്പം നിലകൊണ്ട പൊതു പ്രവർത്തകനാണ് കേരള കോൺഗ്രസ് നേതാവായ രാജു തോമസെന്ന് പാർട്ടി എക്സിക്യൂട്ടീവ് ചെയർമാനും മുൻ മന്ത്രിയുമായ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. പൊതുമരാമത്ത് മന്ത്രി ആയിരിക്കെ ചെറുതോണിയുമായി ബന്ധപ്പെടുന്ന റോഡ് വികസന കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയ രാജു തോമസ്, താനുമായി നല്ല വ്യക്തിബന്ധം പുലർത്തിയിരുന്നു. തൊടുപുഴ എം.എൽ.എ പി.ജെ ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് പാർട്ടിക്കൊപ്പമെന്നും നിലകൊണ്ട രാജു തോമസിൻ്റെ നിര്യാണം പാർട്ടിക്കും നാടിനും …

രാജു തോമസ് നാടിനെ സ്നേഹിച്ച പൊതുപ്രവർത്തകൻ: അഡ്വ. മോൻസ് ജോസഫ് എം.എൽ.എ Read More »

മൈസൂരിൽ മഹിളാ കോൺഗ്രസ് നേതാവ് വിദ്യശ്രീ കൊല്ലപ്പെട്ടു: ഭർത്താവാണ് കൊലക്കു പിന്നിലെന്ന് പൊലീസ്, ഇയാൾ ഒളിവിൽ

ബാംഗ്ലൂർ: മഹിളാ കോൺഗ്രസ് മൈസൂരു സിറ്റി ജനറൽ സെക്രട്ടറിയും കൃഷ്ണരാജ ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷയുമായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ശ്രീരാംപുര സ്വദേശി വിദ്യശ്രീയെയാണ്(35) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭർത്താവ് നന്ദിഷാണ് കൊലക്കു പിന്നിലെന്ന് പൊലീസ് പറയുന്നു. നരസിപുര തുരഗനൂരിലെ വീട്ടിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. തിങ്കളാഴ്ച രാത്രി ഏറെ വൈകിയാണ് നന്ദിഷ് വീട്ടിലെത്തിയത്. തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് നന്ദിഷ് ചുറ്റികയെടുത്ത് വിദ്യയെ അടിക്കുകയായിരുന്നു. ഇരുവർക്കും രണ്ടു …

മൈസൂരിൽ മഹിളാ കോൺഗ്രസ് നേതാവ് വിദ്യശ്രീ കൊല്ലപ്പെട്ടു: ഭർത്താവാണ് കൊലക്കു പിന്നിലെന്ന് പൊലീസ്, ഇയാൾ ഒളിവിൽ Read More »

കൊന്നത്തടിയിൽ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേത്യത്വത്തിൽ നടക്കുന്ന എൽ.ഡി.എഫ് അഴിമതിക്കെതിരെ യു.ഡി.എഫിൻ്റെ ധർണ്ണ

അടിമാലി: അഴിമതിയിൽ മുങ്ങിയ കൊന്നത്തടി പഞ്ചായത്ത് ഭരണ സമിതിക്കെതിരെയും, നേതൃത്വം കൊടുക്കുന്ന പഞ്ചായത്ത് പ്രസിഡൻ്റിനെതിരെയും വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. യു.ഡി.എഫ് ജില്ല ചെയർമാൻ ജോയി വെട്ടിക്കുഴി ധർണ്ണ ഉദ്ഘാടനം ചെയ്തു. അഴിമതിയുടെ കൂത്തരങ്ങായി പഞ്ചായത്ത് ഓഫീസ് മാറിയിട്ട് നാളുകൾ ഏറെയായി. പ്രസിഡൻ്റിൻ്റെ വ്യക്തി താൽപ്പര്യം സംരക്ഷിക്കാൻ കൂട്ടാക്കാത്ത ഡ്രൈവറെ സസ്പെൻ്റ് ചെയ്തത് ഭരണപക്ഷത്ത് തന്നെ കല്ലുകടിക്ക് ഇടയാക്കിയിരുന്നു. തിരിച്ച് എടുക്കാൻ ഉത്തരവിറങ്ങിയിട്ടും ഇപ്പോഴും പ്രസിഡൻ്റിൻ്റെ …

കൊന്നത്തടിയിൽ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേത്യത്വത്തിൽ നടക്കുന്ന എൽ.ഡി.എഫ് അഴിമതിക്കെതിരെ യു.ഡി.എഫിൻ്റെ ധർണ്ണ Read More »

പകർച്ച വ്യാധികൾക്കെതിരെ ജാഗ്രത പുലർത്തണം: ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ

ഇടുക്കി: മഴ ആരംഭിച്ചതോടെ വൈറൽ പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ മനോജ് അറിയിച്ചു. അയൽ ജില്ലയിൽ മഞ്ഞപ്പിത്തം വ്യാപകമാകുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണം. ജലദോഷം, എച്ച്1 എൻ1 ഇൻഫ്ലുൻസ, കോവിഡ്-19 തുടങ്ങിയ വൈറസ് പരത്തുന്ന രോഗങ്ങൾ പിടിപെടാതിരിക്കാൻ അടിക്കടി കൈകൾ കഴുക, കുട്ടികൾ ഉൾപ്പെടെ എല്ലാവരും വീടിനു പുറത്തുപോകുമ്പോൾ തുവാല കയ്യിൽ കരുതുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക. പൊതുസ്ഥലത്ത് തുപ്പുന്നത് …

പകർച്ച വ്യാധികൾക്കെതിരെ ജാഗ്രത പുലർത്തണം: ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ Read More »

വിനോദ സഞ്ചാരമേഖലയിൽ ഗ്രീന്‍ ലീഫ് റേറ്റിംഗ്

ഇടുക്കി: വിനോദ സഞ്ചാരമേഖലയിൽ ഗ്രീന്‍ ലീഫ് റേറ്റിംഗ് നടപ്പാക്കുന്നു. ഗ്രാമീണ മേഖലയിലെ താമസ സൗകര്യമുള്ള ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവയുടെ ശുചിത്വമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടാണ് റേറ്റിംഗ് . “സ്വച്ഛത ഗ്രീന്‍ ലീഫ് റേറ്റിംഗ്” പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ഏകോപിപ്പിക്കുന്നത് സംസ്ഥാന ശുചിത്വ മിഷനാണ്. അതിഥിമന്ദിരങ്ങള്‍ ശുചിത്വ നിലവാരത്തില്‍ പാലിക്കുന്ന കൃത്യതയ്ക്കുള്ള അംഗീകാരമായിരിക്കും സ്വച്ഛത ഗ്രീന്‍ ലീഫ് റേറ്റിംഗ്. റേറ്റിംഗിലൂടെ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇത്തരം സ്ഥാപനങ്ങളുടെ ശുചിത്വ നിലവാരത്തിലെ വിശ്വാസ്യതയും ബിസിനസ്സ് സാധ്യതകളും വര്‍ധിപ്പിക്കും.റേറ്റിംഗിനായി sglrating.suchitwamission.org ല്‍ രജിസ്റ്റര്‍ ചെയ്ത് …

വിനോദ സഞ്ചാരമേഖലയിൽ ഗ്രീന്‍ ലീഫ് റേറ്റിംഗ് Read More »

പുതുതലമുറയ്ക്ക് മാതൃകയായി തണ്ണിമത്തൻ കൃഷിയിലൂടെ വിജയം കൈവരിച്ച് വാഴക്കുളം സ്വദേശി ജെറ്റിം

മുവാറ്റുപുഴ: പല കാരണങ്ങളാൽ ചെറുപ്പക്കാർ വിദ്യാർത്ഥി പ്രായത്തിൽ തന്നെ കൂട്ടത്തോടെ വിദേശത്തെ സാധ്യതകളെ കുറിച്ചുള്ള പ്രതീക്ഷ മൂലം നാടുവിടുമ്പോൾ അവർക്കെല്ലാം മാതൃക ആവുകയാണ് ജെറ്റിം. കിരൺ ഇനത്തിൽ പെടുന്ന ഹൈബ്രിഡ് ഇനം ഷു​ഗർ ക്വീൻ തണ്ണിമത്തൻ വൈവിധ്യമാണ് മുവാറ്റുപുഴ വാഴക്കുളം കല്ലൂർക്കാട് വെള്ളാരംകല്ല് തെക്കേക്കര വീട്ടിൽ ജെറ്റിം ജോർജിന്റെ കൃഷിയിടത്തിലുള്ളത്. തെല്ലും മായമില്ലാതെ ജൈവ വളങ്ങൾ മാത്രം നിറച്ചുള്ള മധുരമേറുന്ന തണ്ണിമത്തൻ വിഭവം ഇപ്പോൾ വിളവെടുത്തു വരുകയാണ്. ഇടുക്കി എം.പി ഡീൻ കുര്യാക്കോസാണ് വിളവെടുപ്പ് നടത്തിയത്. കിലോ …

പുതുതലമുറയ്ക്ക് മാതൃകയായി തണ്ണിമത്തൻ കൃഷിയിലൂടെ വിജയം കൈവരിച്ച് വാഴക്കുളം സ്വദേശി ജെറ്റിം Read More »

കൊല്ലങ്കോട് കമ്പിവേലിയിൽ കുരുങ്ങിയ പുലിയെ രക്ഷപ്പെടുത്തി, കൂട്ടിലേക്ക് മാറ്റി

പാലക്കാട്: കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ രക്ഷപ്പെടുത്തി കൂട്ടിലാക്കി. മണിക്കൂറുകൾ നീണ്ട ദൗത്യത്തിനൊടുവിലാണ് ആർആർടി സംഘം പുലിയെ കൂട്ടിലാക്കിയത്. നാല് വയസ് തോന്നിക്കുന്ന പെൺപുലിയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പിവേലിയിൽ കുടുങ്ങിയത്. കൂട്ടിലാക്കിയ പുലിയെ വെറ്റിനറി ഡോക്‌ടർ പരിശോധിക്കും. ആരോഗ്യനില നോക്കിയ ശേഷമാകും പുലിയെ എങ്ങോട്ട് മാറ്റണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

കോട്ടയത്ത് സ്കൂട്ടർ മറിഞ്ഞ് വെള്ളത്തിൽ വീണു, അപകടത്തിൽ യുവാവ് മരിച്ചു

കോട്ടയം: ഇല്ലിക്കലിൽ സ്കൂട്ടറിൽ യാത്ര ചെയ്ത യുവാവിന് സ്കൂട്ടർ മറിഞ്ഞ് വെള്ളത്തിൽ വീണ് ദാരുണാന്ത്യം. കോട്ടയം ഇല്ലിക്കൽ പടിഞ്ഞാ റെവീട്ടിൽ കുഞ്ഞുമോന്റെ മകൻ ഷെമീറാണ്(31) മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അപകടം. ഇല്ലിക്കൽ പുളിക്കമറ്റം റോഡിന് സമീപമുള്ള കലുങ്കിൽ സ്കൂട്ടർ ഇടിച്ച് മറിഞ്ഞ് വെള്ളത്തിൽ വീണതിനെ തുടർന്നാണ് അപകടമുണ്ടായത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഖബറടക്കം ഇന്ന് വൈകിട്ട് 3.30ന് താഴത്തങ്ങാടി പള്ളി ഖബർസ്ഥാനിൽ.

കോതമംഗലത്ത് വൈദ്യുതി ലൈനും പോസ്റ്റുകളും തകര്‍ത്ത് റോഡിന് കുറുകെ മരം വീണു

കോതമംഗലം: പൂയംകുട്ടി ബ്ലാവനയില്‍ റോഡിന് കുറുകെ മരം വീണു. വൈദ്യുതി ലൈനും പോസ്റ്റുകളും തകര്‍ത്താണ് മരം വീണത്. വാഹന ഗതാഗതവും തടസ്സപ്പെട്ടിരുന്നു. നാട്ടുകാരും വനപാലകരും ചേര്‍ന്ന് മരം മുറിച്ചുനീക്കി. സമാന രീതിയില്‍ ഏതു സമയത്തും കടപുഴകി വീഴാവുന്ന വിധത്തില്‍ നിരവധി മരങ്ങള്‍ ഈ ഭാഗത്തുണ്ട്. മുറിച്ചു മാറ്റിയില്ലെങ്കില്‍ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന ഇരുപത്തിരണ്ടുകാരൻ മരിച്ചു

മലപ്പുറം: എടക്കരയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. ചുങ്കത്തറ സ്വദേശി തെജിൻ സാൻ(22) ആണ് മരിച്ചത്. രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുക്കെയായിരുന്നു അന്ത്യം. ഇതിനിടെ ആരോഗ്യനില ഗുരുതരമായി മരണപ്പെടുകയായിരുന്നു. ഇതോടെ മലപ്പുറത്ത് ജനുവരി മുതൽ പതിനാലാമത്തെ മരണമാണിത്. തിങ്കളാഴ്ച മഞ്ഞപ്പിത്തം ബാധിച്ച് എറണാകുളം വേങ്ങൂരിലും ഒരു മരണം സംഭവിച്ചിരുന്നു. മലപ്പുറത്തും പലയിടങ്ങളിലും മ‍ഞ്ഞപ്പിത്തം പടര്‍ന്നിരുന്നു. എന്നാലിപ്പോള്‍ മലപ്പുറത്ത് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.

പാലക്കാട് കമ്പിവേലിയിൽ പുലി കുടുങ്ങി

പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയ്ക്ക് സമീപം ചേകോലിൽ കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ പുലിയെ കണ്ടെത്തി. പുലിയുടെ ഉടുപ്പിന്‍റെ ഭാഗമാണ് കമ്പിവേലിയിൽ കുടുങ്ങിയത്. പരുക്കുകളുണ്ടെന്നാണ് സൂചന. സംഭവ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പുലിയെ മയക്കുവെടിവെച്ചു പിടികൂടാനാണ് തീരുമാനം. പുലിക്ക് അഞ്ചു വയസു പ്രായം തോന്നിക്കുന്നുവെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

അടൂരിൽ ആറ്റിലൂടെ ഒഴുകി വന്ന തേങ്ങ പിടിക്കാൻ ഇറങ്ങിയ വയോധികൻ ഒഴിക്കിൽപ്പെട്ടു

അടൂർ: ഒഴുകി വന്ന തേങ്ങ പിടിക്കാൻ ആറ്റിൽ ചാടിയ വയോധികനെ കാണാതായി. മണക്കാല സെമിനാരിപ്പടി ഭാഗത്ത് പള്ളിക്കലാറ്റിലാണ് മണക്കാല സ്വദേശി ഗോവിന്ദനെ(60) കാണാതായത്. കഴിഞ്ഞ ദിവസം മീൻ പിടിക്കുന്നതിന് ചൂണ്ടയിടുകയായിരുന്ന ഗോവിന്ദൻ തേങ്ങ ഒഴുകി വരുന്നത് കണ്ട് ഇത് എടുക്കുന്നതിനായി പള്ളിക്കലാറ്റിലേക്ക് ചാടി ഒഴുക്കിൽ പെടുകയായിരുന്നു.ട ഗോവിന്ദനെ കണ്ടെത്തുന്നതിനായി അഗ്നി രക്ഷാസേനയുടെ നേതൃത്തത്തിൽ ഇന്നലെ തെരച്ചിൽ നടത്തിയെങ്കിലും ഗോവിന്ദനെ കണ്ടെത്താനായില്ല. മഴയും, വെളിച്ചക്കുറവും മൂലം തികളാഴ്ച തെരച്ചിൽ അവസാനിപ്പിച്ചെങ്കിലും ഇന്ന് രാവിലെ അഗ്നി രക്ഷാസേനയെത്തി തെരച്ചിൽ ആരംഭിച്ചു.

നീലക്കുറിഞ്ഞി ജൈവ വൈവിധ്യ വിജ്ഞാന പഠനോത്സവം 26 മുതൽ

ഇടുക്കി: ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ അടിമാലിയിലും മൂന്നാറിലുമായി ത്രിദിന ജൈവ വൈവിധ്യ പഠനോത്സവം മെയ് 26ന്(ഞായറാഴ്ച ) ആരംഭിക്കും. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പഠനോത്സവം 26 ലേക്ക് മാറ്റിയത്. ലോക ജൈവവൈവിധ്യ ദിനാഘോഷത്തിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. അടിമാലിയിലെ നീലക്കുറിഞ്ഞി ജൈവവൈവിധ്യവിജ്ഞാന കേന്ദ്രത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പച്ചത്തുരുത്തുകളും അതിലെ ജൈവവൈവിധ്യവും ക്യാമ്പിന്റെ പ്രധാന ഘടകമായിരിക്കും. വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കി ശില്പശാലകള്‍, കുട്ടികളുടെ പഠനങ്ങള്‍, ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍, പാട്ടുകള്‍, കളികള്‍, നൈപുണ്യ വികസനം …

നീലക്കുറിഞ്ഞി ജൈവ വൈവിധ്യ വിജ്ഞാന പഠനോത്സവം 26 മുതൽ Read More »

റിപ്പോർട്ട് ചോദിക്കുമ്പോൾ ഗൗരവമായി കാണണം: ഇടുക്കി ജില്ലാ കളക്ടർക്ക് മനുഷ്യാവകാശ കമ്മീഷന്റെ വിമർശനം

ഇടുക്കി: ജില്ലാ കളക്ടറിൽ നിന്നും മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെടുമ്പോൾ കീഴുദ്യോഗസ്ഥൻ ചമച്ചുകൊടുക്കുന്ന റിപ്പോർട്ട് പരിശോധിക്കാൻ പോലും മുതിരാതെ തികച്ചും യാന്ത്രികമായി കമ്മീഷനിലേക്ക് അയക്കുന്ന പ്രവണത അപലപനീയമാണെന്ന് കമ്മീഷൻ. വാഗമൺ ചോറ്റു പാറ കരയിലുള്ള കൃഷിഭൂമിക്ക് പട്ടയം.ലഭിക്കാൻ വർഷങ്ങളായി വിവിധ ഓഫീസുകൾ കയറിയിറങ്ങുന്ന കർഷകൻ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ അംഗം വി.കെ. ബീനാ കുമാരി കളക്ടറുടെ നടപടി വിമർശിച്ചത്. ഇക്കാര്യത്തിൽ പീരുമേട് സ്പഷ്യൽ തഹസിൽദാർ തയാറാക്കിയ റിപ്പോർട്ട് ഇടുക്കി ജില്ലാ കളക്ടർ കമ്മീഷനിലേക്ക് അയക്കുകയായിരുന്നു. ഈ …

റിപ്പോർട്ട് ചോദിക്കുമ്പോൾ ഗൗരവമായി കാണണം: ഇടുക്കി ജില്ലാ കളക്ടർക്ക് മനുഷ്യാവകാശ കമ്മീഷന്റെ വിമർശനം Read More »

തൊടുപുഴ പൂമാലയിൽ നാല് വയസുകാരൻ കുളത്തില്‍ വീണു മരിച്ചു

തൊടുപുഴ: പൂമാലയിൽ നാല് വയസ്സുകാരന്‍ വീടിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ വീണുമ രിച്ചു. മുണ്ടാട്ടുചുണ്ടയില്‍ ഷാജിയുടെയും ജാന്‍സിയുടെയും കൊച്ചുമകന്‍ ധീരവ് ആണ് മരിച്ചത്. വെള്ളിയാമറ്റം പഞ്ചാത്ത് പൂമാലയ്ക്ക് സമീപം കൂവക്കണ്ടത്ത്  ചൊവ്വാഴ്ച രാവിലെ 11ന് ആണ് അപകടം നടന്നത്. കുട്ടി വല്യമ്മയുടെ കൂടെ പശുവിനെ കെട്ടാന്‍ പോയതായിരുന്നു. വല്യമ്മ കുട്ടിയെ പറമ്പില്‍ നിര്‍ത്തി പശുവിനെ കെട്ടാന്‍നായി മാറി. പശുവിനെ കെട്ടിയതിനു ശേഷം നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ല. ഇവര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് സമീപത്ത് തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന …

തൊടുപുഴ പൂമാലയിൽ നാല് വയസുകാരൻ കുളത്തില്‍ വീണു മരിച്ചു Read More »

കുറ്റിക്കാട്ടൂരിൽ ഷോക്കേറ്റ് മരിച്ച 18കാരൻ മരിച്ച സംഭവത്തിൽ കെ.എസ്.ഇ.ബിക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ ഇരുചക്രവാഹനം കേടായതിനെത്തുടർന്ന് വഴിയരികിലെ ഷെഡിലേക്ക് കയറിയ പതിനെട്ടുകാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. പൊതു പ്രവർത്തകൻ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പൂവാട്ടുപറമ്പ് സ്വദേശി മുഹമ്മദ് റിജാസാണ് മരിച്ചത്. ഞായറാഴ്ച രാത്രി കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡിലാണ് അപകടമുണ്ടായത്. വണ്ടികേടായപ്പോൾ വഴിയരികിലെ കടയിലെ ഷെഡിലേക്ക് കയറ്റിവെയ്ക്കുന്നതിനിടെ തൂണഇൽ പിടിച്ചപ്പോഴാണ് ഷോക്കേറ്റത്. ശബ്ദം കേട്ടെത്തിയ നാട്ടുകാർ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൂണിൽ ഷോക്കുണ്ടെന്ന് കെഎസ്ഇബിയിൽ പരാതിപ്പെട്ടിട്ടും പ്രശ്നം പരിഹരിച്ചില്ലെന്നും യുവാവ് മരിച്ചതിനുശേഷമാണ് വൈദ്യുതി …

കുറ്റിക്കാട്ടൂരിൽ ഷോക്കേറ്റ് മരിച്ച 18കാരൻ മരിച്ച സംഭവത്തിൽ കെ.എസ്.ഇ.ബിക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു Read More »