Timely news thodupuzha

logo

Kerala news

ആലപ്പുഴയിൽ അറുപത്തിരണ്ടുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

ആലപ്പുഴ: പള്ളിപ്പുറത്ത് കുട്ടൻചാലിൽ വെള്ളത്തിൽ വീണ് ഗൃഹനാഥൻ മരിച്ചു. കുട്ടൻചാൽ ഇടത്തട്ടിൽ അയോകനാണ്(62) മരിച്ചത്. ഇന്ന് രാവിലെ വീടിനു സമീപത്തെ പാടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കൂലിപ്പണിക്കാരനായ അശോകൻ രാത്രിയിൽ വീട്ടിലേക്ക് വരുന്ന വഴി വെള്ളത്തിൽ വീണതെന്നാണ് സംശയം. ചെറിയ ദ്വീപ് പ്രദേശമാണ് കുട്ടൻചാൽ.

ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചു, കാഞ്ഞങ്ങാട് സ്വദേശിയായ ജീം പരിശീലകൻ അറസ്റ്റിൽ

കാസർകോഡ്: മാംഗ്ലൂരിൽ ചികിത്സക്കെത്തിയ കാസർകോഡ് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ കാഞ്ഞങ്ങാട് സ്വദേശി സുജിത്തിനെ കദ്രി പൊലീസ് അറസ്റ്റ് ചെയ്തു. ജീം പരിശീലകനാണ് സുജിത്ത്. പരാതിക്കാരിയായ യുവതിയും പ്രതിയും സുഹൃത്തുക്കളായിരുന്നു. ചികിത്സക്കായി മാംഗ്ലൂരിലെ ആശുപത്രിയിൽ ഒപ്പം വന്ന സുഹൃത്ത് അവിടെവച്ച് പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങൾ പകർത്തുകയും ചെയ്തു എന്നാണ് പരാതി. തുടർന്ന് ചിത്രങ്ങൾക്കാട്ടി മംഗളൂരുവിലെ ഹോട്ടൽമുറികളിലെത്തിച്ച് പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം പരാതിക്കാരിയായ യുവതി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. തുടർന്നാണ് പീഡന വിവരം പുറത്തു …

ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചു, കാഞ്ഞങ്ങാട് സ്വദേശിയായ ജീം പരിശീലകൻ അറസ്റ്റിൽ Read More »

വോട്ടെടുപ്പ് അവസാന ഘട്ടത്തിൽ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഏഴാംഘട്ടത്തിലെ പരസ്യ പ്രചാരണത്തിന് നാളെ സമാപനം. ഏഴു സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 57 മണ്ഡലങ്ങളിലാണ് പ്രചാരണം സമാപിക്കുന്നത്. വാരാണസിയിൽ മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ 904 സ്ഥാനാർത്ഥികളുടെ വിധി നിർണയിക്കുന്ന വോട്ടെടുപ്പ് ശനിയാഴ്ച നടക്കും. ഇതോടെ, ഏപ്രിൽ 19ന് തുടങ്ങിയ വോട്ടെടുപ്പ് പ്രക്രിയ അവസാനിക്കും. ജൂൺ നാലിനാണു വോട്ടെണ്ണൽ. മാർച്ച് 16നു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമാണു രാഷ്‌ട്രീയകക്ഷികൾ ഔദ്യോഗികമായി പ്രചാരണം തുടങ്ങിയതെങ്കിലും കഴിഞ്ഞ വർഷം നടന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകൾക്കു …

വോട്ടെടുപ്പ് അവസാന ഘട്ടത്തിൽ Read More »

സ​പ്ലൈ​കോ​യി​ൽ ശ​ബ​രി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന​യി​ൽ കാ​ര്യ​മാ​യ ഇ​ടി​വ്

കൊ​ല്ലം: സ​പ്ലൈ​കോ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ ശ​ബ​രി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പന കു​ത്ത​നെ ഇ​ടി​ഞ്ഞ​തി​നാ​ൽ മാ​വേ​ലി സ്റ്റോ​റു​ക​ളി​ൽ മ​റ്റ് ബ്രാ​ന്‍റു​ക​ളു​ടെ വി​ൽ​പ്പ​ന​യ്ക്ക് നി​രോ​ധ​നം. ‌‌ ശ​ബ​രി അ​ല്ലാ​ത്ത മ​റ്റ് ബ്രാ​ൻ​ഡ് ഉ​ത്പ​ന്ന​ങ്ങ​ൾ ഒ​ന്നും ജൂ​ലെ ഒ​ന്നു മു​ത​ൽ മാ​വേ​ലി സ്റ്റോ​റു​ക​ളി​ൽ വി​ൽ​ക്കി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച സ​പ്ലൈ​ക്കോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​ടെ നി​ർ​ദേ​ശം റീ​ജ​ണ​ൽ മാ​നേ​ജ​ർ​മാ​ർ, ഡി​പ്പോ മാ​നേ​ജ​ർ​മാ​ർ, ഔ​ട്ട്‌​ലെ​റ്റ് ഇ​ൻ ചാ​ർ​ജു​മാ​ർ എ​ന്നി​വ​ർ​ക്ക് ല​ഭി​ച്ചു ക​ഴി​ഞ്ഞു. ജൂ​ൺ ഒ​ന്നു മു​ത​ൽ ഡി​പ്പോ​ക​ളി​ൽ നി​ന്ന് മ​റ്റ് ബ്രാ​ൻ​ഡ് ഉ​ത്പ​ന്ന​ങ്ങ​ൾ മാ​വേ​ലി സ്റ്റോ​റു​ക​ൾ​ക്ക് കൈ​മാ​റാ​നോ ട്രാ​ൻ​സ്ഫ​ർ …

സ​പ്ലൈ​കോ​യി​ൽ ശ​ബ​രി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന​യി​ൽ കാ​ര്യ​മാ​യ ഇ​ടി​വ് Read More »

മേ​ഘ​വി​സ്ഫോ​ട​നം പോ​ലു​ള്ള പ്ര​തി​ഭാ​സ​ങ്ങ​ൾ വീ​ണ്ടും ഉ​ണ്ടാ​യേ​ക്കാം: ജാ​ഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

തി​രു​വ​ന​ന്ത​പു​രം: തെ​ക്ക​ൻ ത​മി​ഴ്നാ​ടി​ന് മു​ക​ളി​ലാ​യി രൂ​പ​പ്പെ​ട്ട ച​ക്ര​വാ​ത ചു​ഴി​യു​ടെ സ്വാ​ധീ​ന ഫ​ല​മാ​യി അ​ടു​ത്ത ആറു ദി​വ​സം സം​സ്ഥാ​ന​ത്ത് മ​ഴ തു​ട​രാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ്. ക​ന​ത്ത മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണമെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി. മോ​ശം കാ​ലാ​വ​സ്ഥ​യ്ക്ക് സാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ കേ​ര​ള തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് തു​ട​രും. തെ​ക്ക​ന്‍ കേ​ര​ള തീ​രം, ല​ക്ഷ​ദ്വീ​പ് തീ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്‍ പോ​കാ​ന്‍ പാ​ടി​ല്ലെ​ന്നാ​ണ് നി​ര്‍​ദേ​ശം. ​സം​സ്ഥാ​ന​ത്ത് കാ​ല​വ​ർ​ഷം മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ എ​ത്തു​മെ​ന്നും കേ​ന്ദ്ര …

മേ​ഘ​വി​സ്ഫോ​ട​നം പോ​ലു​ള്ള പ്ര​തി​ഭാ​സ​ങ്ങ​ൾ വീ​ണ്ടും ഉ​ണ്ടാ​യേ​ക്കാം: ജാ​ഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ് Read More »

കോടിയേരി ബാലകൃഷ്ണൻ പുരസ്‌കാരം; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ സ്മരണാർഥം ദമാം നവോദയ നൽകുന്ന പുരസ്‌കാരത്തിന്‌ അപേക്ഷ ക്ഷണിച്ചു. തദ്ദേശ സ്വയംഭരണ രംഗത്തുള്ളവർക്കാണ്‌ ഇത്തവണ പുരസ്‌കാരം. ഈ രംഗത്ത് സമഗ്ര സംഭാവന നൽകിയ വ്യക്തികൾക്ക്‌ അപേക്ഷിക്കുകയോ, മറ്റുള്ളവർക്ക്‌ പേര്‌ നിർദേശിക്കുകയോ ചെയ്യാം. പ്രത്യേക പുരസ്കാരത്തിന്‌ കുടുബശ്രീയുടെ മികച്ച മൂന്നു സിഡിഎസിനെ പരിഗണിക്കും. കുടുബശ്രീ യൂണിറ്റുകൾക്കും സിഡിഎസ്‌, എഡിഎസുകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും ജൂൺ 21നുമുമ്പ്‌ kodiyeriaward@gmail.com മെയിലിൽ വിശദാംശങ്ങളോടെ പേര്‌ നിർദേശിക്കുകയോ അപേക്ഷിക്കുകയോ ചെയ്യാം. തെരഞ്ഞെടുക്കുന്ന മികച്ച 15 പേരെ ജൂലായ് രണ്ടാം വാരം …

കോടിയേരി ബാലകൃഷ്ണൻ പുരസ്‌കാരം; അപേക്ഷ ക്ഷണിച്ചു Read More »

വേങ്ങരയിൽ കുളത്തിൽ കാണാതായ പതിനഞ്ചുകാരന്റെ മൃതദേഹം കണ്ടെടുത്തു

വേങ്ങര: കിളിനകോട് ഏക്കറ കുളത്തിൽ കുളിക്കുന്നതിനിടെ കാണാതായ 15 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. പരപ്പനങ്ങാടി ചെട്ടിപ്പടി പുഴക്കലകത്തു സൈതലവിയുടെ മകൻ ഷാൻ ആണ് മരിച്ചത്. ബുധാനാഴ്ച ഉച്ചക്ക് 12 ഓടെ ആയിരുന്നു അപകടം. കൂട്ടുകാരോടൊപ്പം കുളിക്കാൻ എത്തിയതായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തിയത്. മൃതദേഹം തിരൂരങ്ങാടി താലൂക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

സന്ദീപിന്റെ വിടുതൽ ഹർജി തള്ളി

കൊല്ലം: ഡ്യൂട്ടിക്കിടെ ഡോ. വന്ദനദാസ് കൊട്ടാരക്കര താലൂക്കാശുപത്രിയിൽ കൊല്ലപ്പെട്ട കേസിൽ പ്രതി സന്ദീപിന്റെ വിടുതൽ ഹർജി കൊല്ലം അഡീഷണൽ സെഷൻസ് കോടതി തള്ളി. 2023 മേയ് 10ന് പുലർച്ചെയാണ് കോട്ടയം സ്വദേശിനിയായ വന്ദന കൊല്ലപ്പെടുന്നത്. കാലിന് ഗുരുതരമായി പരിക്കേറ്റ നിലയിൽ പൊലീസ് കൊട്ടാരക്കര ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ച സന്ദീപ് വന്ദനയെ ആക്രമിക്കുകയായിരുന്നു. ചികിത്സിക്കുന്നതിനിടെ പെട്ടെന്ന് അക്രമാസക്തനായ ഇയാൾ ഹോം ​ഗാർഡ് അടക്കമുള്ളവരെ കുത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ച ആളെയാണ് സന്ദീപ് ആദ്യം കുത്തിയത്. ഇതിന് ശേഷമാണ് ഡോക്ടര്‍ വന്ദനയെ ഇയാള്‍ …

സന്ദീപിന്റെ വിടുതൽ ഹർജി തള്ളി Read More »

സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് നന്മ

കോട്ടയം: നന്മ റെസിഡന്‍റസ് വെൽഫെയർ അസോസിയേഷൻ വാർഷിക സമ്മേളനം ചോഴിയക്കാട് എൻഎസ് എസ് കരയോഗം ഓഡിറ്റോറിയത്തിൽ പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ആനി മാമ്മൻ ഉദ്ഘാടനം ചെയ്തു. റെസിഡന്‍റസ് അസോസിയേഷൻ പ്രസിഡന്‍റ് പി. കെ ആനന്ദക്കുട്ടൻ അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി, പ്ലസ് ടു വിജയിച്ച കുട്ടികളെ അനുമോദിച്ചു. ഒന്ന് മുതൽ 12 വരെ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. അസോസിയേഷനിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചു. റെസിഡന്‍റ്സ് അസോസിയേഷൻ അപ്പക്സ് കൗൺസിൽ പ്രസിഡന്‍റ് കെ.എം രാധാകൃഷ്ണ …

സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് നന്മ Read More »

സ്വർണ വില വർധിച്ചു

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ വർധന. ഇന്ന്(29/05/2024) പവന് 200 രൂപയാണ് കൂടിയത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53,680 രൂപയാണ്. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 6710 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. മെയ് 20ന് സ്വർണവില റെക്കോർഡ് വിലയായ 55,120 രൂപയിലേത്തി പുതിയ ഉയരം കുറിച്ചിരുന്നു. പിന്നീടുള്ള 4 ദിവസത്തിനിടെ പവന് 2000 രൂപയോളം കുറയുകയും ശേഷമുള്ള ദിവസങ്ങളില്‍ വില മാറ്റമില്ലാതെ തുടരുകയും ചെയ്തു. തുടർന്നുള്ള 3 ദിവസമാണ് വില …

സ്വർണ വില വർധിച്ചു Read More »

മൂന്നാർ കയ്യേറ്റ കേസിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വ്യാജ പട്ടയങ്ങൾ നൽകിയ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ എന്തു നടപടി എടുത്തെന്ന് ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. കേസിൽ സി.ബി.ഐയെ ക‍ക്ഷി ചേർക്കുമെന്നും കോടതി വ്യക്തമാക്കി. മൂന്നാറിലെ രവീന്ദ്രൻ പട്ടയങ്ങളുമായി ബന്ധപ്പെട്ട് മുൻ തഹസിൽദാർ എം.ഐ രവീന്ദ്രനെതിരെ എന്തു നടപടി എടുത്തെന്നും കോടതി സർക്കാരിനോട് ചോദിച്ചു. വ്യാജ പട്ടയങ്ങൾക്ക് പിന്നിൽ ഉദ്യോഗസ്ഥ – മാഫിയ സംഘം ഉണ്ടെന്നും വലിയ അഴിമതി നിരോധന പ്രകാരമുള്ള കുറ്റം ചുമത്തിയില്ലെന്നും കോടതി …

മൂന്നാർ കയ്യേറ്റ കേസിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി Read More »

വിഷു ബമ്പർ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഇത്തവണത്തെ വിഷു ബമ്പര്‍ ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം VC 490987 – ടിക്കറ്റിനാണ് ഒന്നാം സമ്മാനമായി 12 കോടി ലഭിച്ചത്. ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. അനില്‍ കുമാര്‍ എന്ന ഏജന്‍റാണ് ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതവും നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതവുമാണ്. അഞ്ച് മുതല്‍ ഒമ്പതുവരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, …

വിഷു ബമ്പർ ഫലം പ്രഖ്യാപിച്ചു Read More »

ഒമർ ലുലുവിനെതിരേ പീഡനക്കേസ്

നെടുമ്പാശേരി: ചലച്ചിത്ര സംവിധായകൻ ഒമർ ലുലുവിനെതിരെ പീഡനക്കേസ്. യുവനടിയുടെ പരാതിമേലാണ് നടപടി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. കൊച്ചിയിൽ സ്ഥിരതാമസമാക്കിയ യുവനടിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പാലാരിവട്ടം സ്റ്റേഷനിൽ നൽകിയ പരാതി പിന്നീട് നെടുമ്പാശേരി പൊലീസിന് കൈമാറുകയായിരുന്നു. തിങ്കളാഴ്ചയാണ് പൊലീസ് കേസെടുത്തത്. നെടുമ്പാശേരിയിലെ രണ്ട് ഹോട്ടലുകളിൽവെച്ച് പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. അതേസമയം ആരോപണം വ്യക്തിവിരോധംമൂലമാണെന്ന് ഒമർലുലു വ്യക്തമാക്കി. സൗഹൃദം ഉപേക്ഷിച്ചതിന്‍റെ വിരോധമാണ് പരാതിക്കു പിന്നിൽ. ആറുമാസമായി ഒരു ബന്ധവുമില്ലെന്നും പുതിയ സിനിമ തുടങ്ങിയപ്പോഴാണ് …

ഒമർ ലുലുവിനെതിരേ പീഡനക്കേസ് Read More »

കേരളത്തിലെ 4 ജില്ലയിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാന മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലാണു ശക്തമായ മഴക്ക് സാധ്യത. തിരുവനന്തപുരം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെലോ അലർട്ടാണ്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പേകരുതെന്നും മുന്നറിയിപ്പുണ്ട്. രണ്ടോ മൂന്നോ ദിവസത്തിനകം കാലവർഷം എത്തിയേക്കുമെന്നാണ് കേന്ദ്ര കലാവസ്ഥ വകുപ്പിന്‍റെ നിർവചനം. നിലവിൽ തെക്കൻ തമിഴ്നാട് തീരത്തിനു മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. കേരളമടക്കമുള്ള സംസ്ഥാനത്ത് പൊതുവിൽ ഈ കാലവർഷത്തിൽ സാധാരണയിലും കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം.

കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

മസ്കത്ത്: യാത്രക്കാർക്ക് തിരിച്ചടിയായി ഒമാനില്‍ നിന്ന് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‍റെ കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി. അടുത്തമാസം ഏഴ് വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ജൂൺ ഏഴ് വരെ റദ്ദാക്കി. കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് മസ്കത്തിലേക്കും തിരിച്ചുമുള്ള ആകെ 14 സര്‍വീസുകളാണ് റദ്ദാക്കിയത്. ജൂണ്‍ 2, 4, 6 ദിവസങ്ങളിലെ കോഴിക്കോട് -മസ്‌ക്റ്റ് വിമാനവും ജൂണ്‍ 3, 5, 7 ദിവസങ്ങളിലെ മസ്‌കറ്റ് – കോഴിക്കോട് …

കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ് Read More »

കേരളത്തിൽ ട്രഷറി നിയന്ത്രണമില്ലെന്ന് ഡയറക്റ്റർ

തിരുവനന്തപുരം: ട്രഷറിയിൽ നിന്ന് 5000 രൂപയിൽ കൂടുതലുള്ള ബില്ലുകൾ മാറുന്നതിന് സർക്കാരിന്‍റെ മുൻകൂർ അനുമതി വാങ്ങണമെന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ട്രഷറി ഡയറക്റ്റർ വി സാജൻ. ഇങ്ങനെയൊരു വാർത്ത സമൂഹ മാധ്യമങ്ങളിലുൾപ്പെടെ പ്രചരിക്കുന്നുണ്ട്. 28 മുതൽ നിയന്ത്രണം ഏർപ്പെടുത്തിയെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. സർക്കാർ തലത്തിൽ ഇത്തരത്തിലുള്ള നിർദ്ദേശങ്ങളൊന്നും ട്രഷറികൾക്ക് നൽകിയിട്ടില്ലെന്ന് ഡയറക്റ്റർ അറിയിച്ചു.

മലയാളി പൊലീസുകാരൻ ഡൽഹിയിൽ സൂര്യാഘാതമേറ്റ് മരിച്ചു

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ കനത്ത ചൂടിൽ മലയാളി പൊലീസുകാരൻ സൂര്യാഘാതമേറ്റു മരണപ്പട്ടു. ഉത്തംനഗർ ഹസ്ത്സാലിൽ താമസിക്കുന്ന കോഴിക്കോട് വടകര സ്വദേശി കെ ബിനേഷാണ്(50) മരിച്ചത്. ഡൽഹി പൊലീസിൽ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്‌ടറാണ്. വസീറാബ്ദ് പൊലീസ് ട്രെയിനിങ്ങ് സെന്‍ററിൽ നടക്കുന്ന പ്രത്യേക പരിശീലനത്തിനിടെയാണ് ബിനേഷിന് സൂര്യാഘാതമേറ്റത്. പരിശീലനത്തിനുള്ള 1400 അംഗ പൊലീസ് സംഘത്തിൽ ബിനേഷ് ഉൾപ്പെടെ 12 മലയാളികളാണ് ഉണ്ടായിരുന്നത്.

കർണാടകയിൽ നിന്ന് ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തി; കോഴിക്കോട് സ്വദേശികളായ ദമ്പതിമാർ എക്സൈസ് പിടിയിൽ

പുലപള്ളി: കർണാടകയിൽ നിന്ന് കഞ്ചാവ് വാങ്ങി ഓട്ടോറിക്ഷയിൽ ഒളിപ്പിച്ചു കടത്തിക്കൊണ്ടുവരുന്നതിനിടെ കോഴിക്കോട് സ്വദേശികളായ ദമ്പതിമാരെ എക്സൈസ് പിടികൂടി. കോഴിക്കോട് കുന്നുമ്മൽ പി.കെ മുഹമ്മദ് അർഷാദ്(36), ഭാര്യ എൻ.കെ ഷബീനാസ്(34) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 935 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ബത്തേരി എക്സൈസ് സർക്കിൾ പാർട്ടിയും കേരള എക്സൈസ് മൊബൈൽ ഇന്‍റർവെൻഷൻ യൂണിറ്റും ചേർന്ന് പെരിക്കല്ലൂരിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. 20,000 രൂപ നൽകിയാണ് കഞ്ചാവ് വാങ്ങിയതെന്നാണ് ചോദ്യം ചെയ്യലിൽ ഇവർ മൊഴി …

കർണാടകയിൽ നിന്ന് ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തി; കോഴിക്കോട് സ്വദേശികളായ ദമ്പതിമാർ എക്സൈസ് പിടിയിൽ Read More »

മഞ്ഞുമ്മൽ ബോയിസ് നിർമാതാക്കൾ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് അന്വേഷണ റിപ്പോർട്ട്

കൊച്ചി: സൂപ്പർഹിറ്റായ മഞ്ഞുമ്മൽ ബോയിസിന്‍റെ നിർമാതാക്കൾ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പൊലീസിന്‍റെ അന്വേഷണ റിപ്പോർട്ട്. ചിത്രത്തിന്‍റെ നിർമാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ലാഭവിഹിതമോ മുതൽമുടക്കോ നൽകിയില്ലെന്ന ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ നിൽകിയ പരതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. എറണാകുളം മരട് പൊലീസ് നടത്തിയ അന്വേഷണ റിപ്പോർട്ടാണ് ഹൈക്കോടതിയിൽ സമർപ്പിച്ചത്. ആദ്യം പരാതിക്കാരന്‍റെ മൊഴി രേഖപ്പെടുത്തുകയും പിന്നീട് ഇതുമായി ബന്ധപ്പെട്ട ബാങ്ക് രേഖകൾ പൊലീസ് ശേഖരിക്കുകയും ചെയ്തു. ഇതിൽ നിന്നാണ് ചിത്രത്തിന്‍റെ നിർമാതാക്കൾ സാമ്പത്തിക …

മഞ്ഞുമ്മൽ ബോയിസ് നിർമാതാക്കൾ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് അന്വേഷണ റിപ്പോർട്ട് Read More »

തെക്കൻ കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തെക്കൻ കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും 31നും തെക്കൻ കേരള തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും അറിയിച്ചിട്ടുണ്ട്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.1 മുതൽ …

തെക്കൻ കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് Read More »

നിപ ജാഗ്രത കടുപ്പിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കുന്നു. വര്‍ഷം മുഴുവന്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും നിപ വ്യാപന സാധ്യതയുള്ള മേയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളിച്ചാണ് കലണ്ടര്‍ തയ്യാറാക്കുന്നത്. ജാഗ്രതയോടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് – നിപ, പക്ഷിപ്പനി പ്രതിരോധത്തിന് പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് മോക് ഡ്രില്ലുകള്‍ സംഘടിപ്പിക്കും. കോഴിക്കോട്, വയനാട് …

നിപ ജാഗ്രത കടുപ്പിക്കുന്നു Read More »

യാത്രക്കാരോട് അനാവശ്യ ചോദ്യങ്ങൾ ചോദിക്കുരുത്; ജീവനക്കാർക്ക് ഉപദേശവുമായി മന്ത്രി കെ.ബി ഗണേഷ് കുമാർ.

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ കയറുന്ന യാത്രക്കാരോട് അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നത് ജീവനക്കാർ ഒഴിവാക്കണമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ. ഒപ്പമുള്ളത് ഭാര്യയാണോ കാമുകിയാണോയെന്ന് ചോദിക്കുന്നത് തെറ്റാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും മന്ത്രി ജീവനക്കാരോട് പറഞ്ഞു. കെ.എസ്.ആർ.ടി.സി സേവനം മെച്ചപ്പെടുത്തുന്നതിനായി ജീവനക്കാർക്ക് നിർദേശങ്ങൾ നൽകിക്കൊണ്ടും യാത്രക്കാരുടെ പരാതികൾ പങ്കു വച്ചു കൊണ്ടുമുള്ള മന്ത്രിയുടെ റീൽ പരമ്പരയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വണ്ടിയിൽ യാത്രക്കാർ കയറണം എന്നുള്ളതാണ് കെ.എസ്.ആർ.ടി.സിയുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാർ തന്നെയാണ് യജമാനൻ. സ്വിഫ്റ്റിലെയും കെഎസ്ആർടിസിയിലെയും കണ്ടക്റ്റർമാർ അവരോട് …

യാത്രക്കാരോട് അനാവശ്യ ചോദ്യങ്ങൾ ചോദിക്കുരുത്; ജീവനക്കാർക്ക് ഉപദേശവുമായി മന്ത്രി കെ.ബി ഗണേഷ് കുമാർ. Read More »

കോട്ടയത്ത് ഉരുൾപൊട്ടൽ: 7 വീടുകൾ തകർന്നു

കോട്ട‍യം: സംസ്ഥാനത്ത് കനത്തമഴ തുടരുന്നതിനിടെ കോട്ടയത്ത് ഉരുൾപൊട്ടൽ. ഏഴ് വീടുകൾ തകർന്നതായാണ് വിവരം. ഭരണങ്ങാനം വില്ലേജിൽ ഇടമുറക് ചൊക്കല്ല് ഭാഗത്താണ് ഉരുൾപ്പൊട്ടലുണ്ടായത്. പ്രദേശത്ത് വ്യാപക നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നിലവിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. മഴ ശക്തമായതോടെ ഇന്ന് എറണാകുളം, കോട്ട‍യം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് പ്രചവചിപ്പിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കനത്ത മഴ: പൊതുജനങ്ങൾ കരുതലോടെയിരിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ

ഇടുക്കി: കാലാവസ്ഥാ വകുപ്പ് കനത്ത മഴ പ്രവചിക്കുകയും അയൽ ജില്ലകളിൽ അതിശക്തമായ മഴ ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇടുക്കിയിലെ ജനങ്ങൾ കരുതലോടെയിരിക്കണമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. മലയോര മേഖലയിലെ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണം. പകല്‍ സമയത്ത് തന്നെ മാറി താമസിക്കാന്‍ ആളുകള്‍ തയ്യാറാവണം. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സാഹചര്യം വിലയിരുത്തി ക്യാമ്പുകളിലേക്ക് മാറണം. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും …

കനത്ത മഴ: പൊതുജനങ്ങൾ കരുതലോടെയിരിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ Read More »

ഇടുക്കി ജില്ലാ അക്വാറ്റിക് ചാമ്പ്യൻഷിപ്പ് ജൂൺ ഒന്നിന്

ഇടുക്കി: 23ആമത് ഇടുക്കിജില്ല സബ്ബ് ജൂണിയർ, ജൂണിയർ അക്വാറ്റിക് ചാമ്പ്യൻഷിപ്പ് ജൂൺ 1 ന് രാവിലെ 10 മുതൽ വണ്ടമറ്റം അക്വാറ്റിക് സെൻ്ററിൽ നടക്കും. 2007, 2008, 2009 വർഷങ്ങളിൽ ജനിച്ചവർക്ക് ഗ്രൂപ്പ് – 1ലും , 2010, 2011, 2012 വർഷങ്ങളിൽ ജനിച്ചവർക്ക് ഗ്രൂപ്പ് 2ലും, 2013, 2014 വർഷങ്ങളിൽ ജനിച്ചവർക്ക് ഗ്രൂപ്പ് 3 ലുമാണ് പങ്കെടുക്കേണ്ടത്. ഇടുക്കി ജില്ലയിൽ സ്ഥിരതാമസമുള്ള ഏതൊരു കുട്ടിക്കും നീന്തൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ അർഹതയുണ്ടായിരിക്കും. പങ്കെടുക്കുവാനുള്ള കുട്ടികൾ ഒന്നാം തീയതി …

ഇടുക്കി ജില്ലാ അക്വാറ്റിക് ചാമ്പ്യൻഷിപ്പ് ജൂൺ ഒന്നിന് Read More »

കൊച്ചിയിൽ മേഘവിസ്ഫോടനം

കൊച്ചി: ന​ഗരത്തിലെ കനത്ത മഴയ്ക്കു കാരണം മേഘവിസ്ഫോടനമെന്ന് കുസാറ്റ് അധികൃതർ. ഒന്നര മണിക്കൂറിൽ 100 എംഎം മഴയാണ് കൊച്ചിയിൽ പെയ്തത്. കുസാറ്റിന്‍റെ മഴ മാപിനിയിലാണ് ഇതു രേഖപ്പെടുത്തിയിരിക്കുന്നത്. കനത്ത മഴ മൂലം നഗരത്തിൽ ഗതാഗതം സതംഭിച്ചിരിക്കുകയാണ്. കാക്കനാട് ഇൻഫോ പാർക്കിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ഇടപ്പള്ളി- അരൂർ ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ശക്തമായ ഇടിമിന്നലും രാവിലെ അനുഭവപ്പെട്ടിരുന്നു. സംസ്ഥാനത്ത് പരക്കെ മഴ ശക്തമാണ്.

ഗുണ്ടാ നേതാവിന്റെ അങ്കമാലിയിലെ വീട്ടിൽ വിരുന്ന് സൽക്കാരം; ഡി.വൈ.എസ്.പിയെ സസ്പെന്റ് ചെയ്തു

ആലപ്പുഴ: അങ്കമാലിയിൽ ഗുണ്ടാ നേതാവിന്റെ വീട്ടിലെ വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.ജി സാബുവിന് സസ്‌പെൻഷൻ. കാപ്പ ലിസ്റ്റിൽ ഉൾപ്പെട്ട ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ അങ്കമാലി പുളിയനത്തുള്ള വീട്ടിൽ ഞായറാഴ്ച ഒരുക്കിയ വിരുന്നിലാണ് ഡി.വൈ.എസ്.പിയും സംഘവും കുടുങ്ങിയത്. ഡി.വൈ.എസ്.പിയുടെ കൂടെയുണ്ടായിരുന്ന ഡ്രൈവർക്കും സി.പി.ഒയ്ക്കും തിങ്കളാഴ്‌ച സസ്പെൻഷൻ ലഭിച്ചിരുന്നു. സിനിമാനടനായ സുഹൃത്തിന്റെ വീട്ടിലേക്കെന്നു പറഞ്ഞാണ് ഡി.വൈ.എസ്.പി തങ്ങളെ കൊണ്ടു പോയതെന്നാണ് ഒപ്പമുണ്ടായിരുന്ന പൊലീസുകാർ പറഞ്ഞത്. അടുത്തിടെ റിലീസ് ചെയ്ത ചിത്രത്തിൽ ഫെയ്സൽ അഭിനയിച്ചിരുന്നു. എന്നാൽ, ഫെയ്സലിനെ …

ഗുണ്ടാ നേതാവിന്റെ അങ്കമാലിയിലെ വീട്ടിൽ വിരുന്ന് സൽക്കാരം; ഡി.വൈ.എസ്.പിയെ സസ്പെന്റ് ചെയ്തു Read More »

കേരളത്തിൽ കനത്ത മഴ; 5 ജില്ലകൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: വരും മണിക്കൂറിൽ അഞ്ച് ജില്ലകളിൽ ഇടമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകലാവസ്ഥ വകുപ്പ്. കൊല്ലം, എറണാകുളം, കോട്ടയം,പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്. 40 കീലോമീറ്റർ വേഗത്തിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. സംസ്ഥാനത്ത് പരക്കെ മഴ തുടരുന്നതിനിടെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കൊല്ലത്ത് മരുത്തടി, ശക്തികുളങ്ങര, മങ്ങാട് പ്രദേശത്ത് വീടുകളിൽ വെള്ളം കയറി. ഇടപ്പള്ളി മരോട്ടിച്ചോടിലും കാക്കനാട് ഇൻഫോ പാർക്ക് പരിസരത്തും വെള്ളം കയറി. ഫോർട്ട് കൊച്ചിയിൽ കെഎസ്ആർടിസി ബസിനു …

കേരളത്തിൽ കനത്ത മഴ; 5 ജില്ലകൾക്ക് മുന്നറിയിപ്പ് Read More »

കോഴിക്കോട് സ്വിഫ്റ്റ് ബസ് തടഞ്ഞ് യാത്രക്കാരനെ മർദിച്ചു, അക്രമം നടത്തിയത് കാറിലെത്തിയ സംഘം, ഡ്രൈവറേയും കൈയേറ്റം ചെയ്യാൻ ശ്രമിച്ചു

കോഴിക്കോട്: താമരശേരിയിൽ കാറിലെത്തിയ സംഘം കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് തടഞ്ഞ് യാത്രക്കാരനെ മർദിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെ കോഴിക്കോട് – ബാംഗ്ലൂർ ബസിലാണ് അക്രമമുണ്ടായത്. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ മുഹമ്മദ് അഷ്റഫിനാണ് മർദനമേറ്റത്. സീറ്റ് ഇല്ലെന്ന് പറഞ്ഞതിനെ തുടർന്ന് ഡ്രൈവറുമായി സംഘം തർക്കികുകയും ഡ്രൈവറോട് ആക്രോശിക്കുന്നത് കണ്ട് ബസിലെ ഒരു യാത്രക്കാരൻ ചോദ്യം ചെയ്തതുമാണ് ആക്രമണത്തിന് കാരണമായത്. അഞ്ചംഗ സംഘം കാറിൽ ബസിനെ പിന്തുടർന്ന് എത്തിയായിരുന്നു മർദനം. ബസിലെ സി.സി.ടി.വി ദൃശ്യങ്ങളടക്കം ശേഖരിച്ച് പൊലീസ് …

കോഴിക്കോട് സ്വിഫ്റ്റ് ബസ് തടഞ്ഞ് യാത്രക്കാരനെ മർദിച്ചു, അക്രമം നടത്തിയത് കാറിലെത്തിയ സംഘം, ഡ്രൈവറേയും കൈയേറ്റം ചെയ്യാൻ ശ്രമിച്ചു Read More »

നിലമ്പൂരിൽ നിന്ന് ഷൊർണൂരിലേക്കു യാത്ര ചെയ്യുന്നതിനിടെ ട്രെയിനിൽ വച്ച് യുവ ഡോക്‌ടർക്ക് പാമ്പ് കടിയേറ്റതായി സംശയം

ഷൊർണൂർ: ട്രെയിൻ യാത്രക്കിടെ വനിത ഡോക്ടർക്കു പാമ്പ് കടിയേറ്റതായി സംശയം. ഷൊർണൂർ വിഷ്ണു ആയുർവേദ ആശുപത്രിയിലെ ഡോക്ടർ ഗായത്രിക്കാണ്(25) പാമ്പ് കടിയേറ്റത്. നിലമ്പൂരിൽ നിന്ന് ഷൊർണൂരിലേക്കു പോയ ട്രെയിൻ വല്ലപ്പുഴ എത്തുന്നതിനു മുമ്പാണ് സംഭവം. പെരിന്തൽമണ്ണയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പരിശോധിച്ച ഡോക്‌ടർമാർക്ക് പാമ്പ് കടിയേറ്റതായി സ്ഥിരീകരിക്കാനായില്ല. ഗായത്രി ഇപ്പോൾ നിരീക്ഷണത്തിലാണ്. ട്രെയനിലെ ബർത്തിൽ പാമ്പിനെ കണ്ടെന്ന് യാത്രക്കാർ പറഞ്ഞു.

വയനാട് കുടുംബ വഴക്കിനെ തുടർന്ന് അക്രമം, യുവാവിന്റെ കഴുത്തിന് പിന്നിൽ കത്തിക്കൊണ്ട് കുത്തി

വയനാട്: കുടുംബവഴക്കിനെത്തുടർന്നുണ്ടായ കത്തിക്കുത്തിൽ യുവാവിന് പരുക്കേറ്റു. പെരുന്തട്ട താമരക്കൊല്ലി വീട്ടിൽ എ.സി സുരേഷിനാണ്(38) കുത്തേറ്റത്. വല്ല്യച്ഛന്‍റെ മകൻ വിഷ്ണുവും കൂടെയുണ്ടായിരുന്ന രണ്ടുപേരും ചേർന്നാണ് സുരഷിനെ ആക്രമിച്ചത്. സംഭവ ശേഷം ഒളിവിൽപ്പോയ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. സ്വർണം, വസ്തുകൈമാറ്റം സംബന്ധിച്ച് കുടുംബാംഗങ്ങൾ തമ്മിൽ നേരത്തെ വഴക്ക് നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. കഴിഞ്ഞ ശനിയാഴ്ചയും കുടുംബാംഗങ്ങൾ തമ്മിൽ വാക്കുതർക്കം നിലനിന്നിരുന്നു. ഇതിന്‍റെ തുടർച്ചയാണ് തിങ്കളാഴ്ച നടന്ന ആക്രമണം. വീട്ടുകാർ തമ്മിൽ തർക്കമുണ്ടെന്നറിഞ്ഞാണ് കോയമ്പത്തൂരിലായിരുന്ന വിഷ്ണു നാട്ടിലെക്കെത്തിയത്. …

വയനാട് കുടുംബ വഴക്കിനെ തുടർന്ന് അക്രമം, യുവാവിന്റെ കഴുത്തിന് പിന്നിൽ കത്തിക്കൊണ്ട് കുത്തി Read More »

കേരളത്തിൽ 3 രാജ്യസഭാ സീറ്റുകളിൽ തെരഞ്ഞെടുപ്പ് ജൂൺ 25ന്

തിരുവനന്തപുരം: കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂൺ 25നാണു തെരഞ്ഞെടുപ്പ്. എം.പിമാരായ ബിനോയ് വിശ്വം(സി.പി.ഐ), എളമരം കരീം(സി.പി.എം), ജോസ് കെ മാണി(കേരള കോൺഗ്രസ് എം) എന്നിവരുടെ സീറ്റുകളിലാണ് ഒഴിവ്. മൂവരുടെയും കാലാവധി ജൂലൈ ഒന്നിന് അവസാനിക്കും. എൽ.ഡി.എഫിലെ ഒരു ഘടക കക്ഷിക്കു ലഭിക്കുന്ന രാജ്യസഭാ സീറ്റിലേക്ക് സി.പി.ഐയും കേരള കോൺഗ്രസും(എം) ഉൾപ്പെടെ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. രാജ്യസഭാ സീറ്റിൻറെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടെന്നാണു കേരള കോൺഗ്രസിൻറെ തീരുമാനം. സി.പി.ഐയുടെ സീറ്റ് സി.പി.ഐക്കു തന്നെയെന്ന് സംസ്ഥാന …

കേരളത്തിൽ 3 രാജ്യസഭാ സീറ്റുകളിൽ തെരഞ്ഞെടുപ്പ് ജൂൺ 25ന് Read More »

മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞു, ഒരു മരണം

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് തിരയിൽപ്പെട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രാഹം ആണ് മരിച്ചത്. മൂന്നു പേരെ രക്ഷപ്പെടുത്തി. ഗുരുതരമായി പരുക്കേറ്റ എബ്രാഹിമിനെ ഉടൻ‌തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റവർ ചികത്സയിൽ തുടരുകയാണ്. അഞ്ചു തെങ്ങ് സ്വദേശികൾ സഞ്ചരിച്ച വള്ളമാണ് അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധനത്തിന് പോയി തിരികെ വരുന്ന വളി ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. അഞ്ചുതെങ്ങ് സ്വദേശി സ്റ്റൈനിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്.

തൃശൂരിൽ കുഴിമന്തി കഴിച്ച സ്ത്രീ മരിച്ചു

തൃശൂർ: കുഴിമന്തി കഴിച്ചതിനു പിന്നാലെ ഭക്ഷ്യ വിഷബാധയേറ്റു ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശിനി ഉസൈബയാണ്(56) മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഉസൈബ ഇന്നു പുലർച്ചെയാണ് മരിച്ചത്. ശനിയാഴ്ച പെരിഞ്ഞനം സെന്ററിന് വടക്കുഭാഗത്ത് പ്രവർത്തിക്കുന്ന സെയിൻ ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ച നൂറോളം പേർ വയറിളക്കവും ഛർദ്ദിയും മറ്റ് അസ്വസ്ഥതകളുമായി പെരിഞ്ഞനം, കയ്പമംഗലം സ്വദേശികൾ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഉസൈബ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് ഇവിടെ നിന്നാണ് കുഴിമന്തി കഴിച്ചത്. ഭക്ഷ്യവിഷബാധ ഏറ്റതിനെ തുടർന്ന് …

തൃശൂരിൽ കുഴിമന്തി കഴിച്ച സ്ത്രീ മരിച്ചു Read More »

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്, പരിസ്ഥിതി ആഘാത പഠനം; നിർണായക യോ​ഗം മാറ്റി

ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള പരിസ്ഥിതി ആഘാത പഠനവുമായി ബന്ധപ്പെട്ട നിർണായക യോഗം മാറ്റിവെച്ചു. ഡൽഹിയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിളിച്ച യോഗമാണു മാറ്റിയത്. ഇതിന്‍റെ കാരണം കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടില്ല. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരളത്തിന്‍റെ നീക്കത്തിനെതിരെ തമിഴ്നാട് ശക്തമായ പ്രതിഷേധം ഉയർത്തുന്നതിനിടെയാണു യോഗം തീരുമാനിച്ചത്. പുതി‍യ അണക്കെട്ടുമായി ബന്ധപ്പെട്ട് പഠനം നടത്താൻ കേരളത്തെ അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കേന്ദ്രത്തിന് കത്തയച്ചിരുന്നു. പഴയതു പൊളിച്ചു നീക്കി പുതിയ അണക്കട്ട് നിർമിക്കുന്നതിനായി …

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്, പരിസ്ഥിതി ആഘാത പഠനം; നിർണായക യോ​ഗം മാറ്റി Read More »

വണ്ടിപ്പെരിയാറിലെ കുടിവെള്ളക്ഷാമം ഒരു മാസത്തിനകം പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി: വണ്ടിപ്പെരിയാർ മേഖലയിലുള്ള കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഒരു മാസത്തിനകം നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പീരുമേട് ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്. ജലവിഭവ വകുപ്പിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. വണ്ടിപ്പെരിയാർ ഭാഗത്ത് നിലവിൽ കുടിവെള്ള വിതരണം മുടക്കം കൂടാതെ നടക്കുന്നുണ്ടെന്നും അഴുത ബ്ലോക്ക് പഞ്ചായത്ത് നൽകിയ 20,20,200 രൂപ ഉപയോഗിച്ച് വണ്ടിപ്പെരിയാർ സോഴ്സിൽ ശേഷി കൂടിയ പമ്പ് സ്ഥാപിക്കാൻ ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ …

വണ്ടിപ്പെരിയാറിലെ കുടിവെള്ളക്ഷാമം ഒരു മാസത്തിനകം പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ Read More »

വീ​രാ​ജ്പേ​ട്ട കൊലപാതകം; പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഉൾപ്പെടെ നാ​ല് പ്രതികൾ അറസ്റ്റിൽ

ഇരിട്ടി: വീ​രാ​ജ്പേ​ട്ട ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കു​ട​ക് സ്വ​ദേ​ശി ര​മേ​ശി​ൻ്റെ(39 ) കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യ​ട​ക്കം നാ​ലു​ പേ​രെ വി​രാ​ജ്പേ​ട്ട പൊലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കുടക് സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്. ഈ ​മാ​സം 22ന് ​രാ​ത്രി ആ​യി​രു​ന്നു സം​ഭ​വം. കൊ​ല്ല​പ്പെ​ട്ട ര​മേ​ശും പിടിയിലായ നാലുപേരും വീ​രാ​ജ്പേ​ട്ട ടൗ​ണി​ൽ രാ​വി​ലെ മു​ത​ൽ നൃ​ത്തം​ ചെ​യ്ത് ആ​ളു​ക​ളി​ൽ നി​ന്നും ക​ട​യു​ട​മ​ക​ളി​ൽ നി​ന്നും പ​ണം പി​രി​ച്ചെ​ടു​ത്തി​രു​ന്നു. വൈ​കു​ന്നേ​രം മ​ദ്യ​പി​ച്ച ശേ​ഷം ഈ പ​ണം വീ​തം​വ​യ്ക്കു​ന്ന​തി​ൽ ഉ​ണ്ടാ​യ ത​ർ​ക്ക​മാ​ണ് പി​ന്നീ​ട് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് …

വീ​രാ​ജ്പേ​ട്ട കൊലപാതകം; പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഉൾപ്പെടെ നാ​ല് പ്രതികൾ അറസ്റ്റിൽ Read More »

വടകരയിൽ ആഹ്ലാദ പ്രകടനം രാത്രി 7 വരെ

വടകര: ലോക്സഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മുന്നോടിയായി വടകരയിൽ ഡി.ഐ.ജിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം ചേർന്നു. മേഖലയിൽ സമാധാന അന്തരീക്ഷം നിലനിർത്താൻ യോഗത്തിൽ തീരുമാനമായി. ഉത്തര മേഖല ഡി.ഐ.ജി തോംസൺ ജോസഫിൻ്റ നേതൃത്വത്തിൽ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലാണ് യോഗം ചേർന്നത്. തെരഞ്ഞെടുപ്പ് ഫലം വരുന്ന ജൂൺ നാലിന് ആഹ്ലാദ പ്രകടനം രാത്രി ഏഴ് വരെ നടത്താൻ തീരുമാനമായി. ദേശീയ തലത്തിലെ ആഹ്ലാദ പ്രകടനം ജൂൺ അഞ്ചിന് നടത്താനും ധാരണയായി. നേരത്തെ ആഹ്ളാദ പ്രകടനം വൈകിട്ട് …

വടകരയിൽ ആഹ്ലാദ പ്രകടനം രാത്രി 7 വരെ Read More »

എം.എൽ.എ സച്ചിൻദേവ് ബസിൽ കയറിയതായി ബസിലെ കണ്ടക്റ്റർ ട്രിപ്പ് ഷീറ്റിൽ രേഖപ്പെടുത്തിയിരുന്നു

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും സച്ചിൻദേവ് എം.എൽ.എയ്ക്കും എതിരേ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു നൽകിയ പരാതിയിൽ പൊലീസിന് പുതിയ തെളിവ് കിട്ടി. എം.എൽ.എ ബസിൽ കയറിയതായി ബസിലെ കണ്ടക്റ്റർ ട്രിപ്പ് ഷീറ്റിൽ രേഖപ്പെടുത്തിയതാണ് തെളിവ്. ട്രിപ്പ് മുടങ്ങിയതിന്‍റെ കാരണം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ബോധിപ്പിക്കേണ്ടതിനാണ് ട്രിപ്പ് ഷീറ്റിൽ ഇത്തരം കാര്യങ്ങൾ രേഖപ്പെടുത്തുന്നത്. പൊലീസ് സ്റ്റേഷനിലേക്ക് ബസ് വിടാൻ എം.എൽ.എ ആവശ്യപ്പെട്ടതായും കണ്ടക്റ്റർ രേഖപ്പെടുത്തിയിട്ടുണ്ട്. എം.എൽ.എ ബസിൽ കയറിയതായി നേരത്തെ പൊലീസ് അന്വേണത്തിലും കണ്ടക്റ്റർ മൊഴി നൽകിയിരുന്നു. എന്നാൽ, ബസിൽ …

എം.എൽ.എ സച്ചിൻദേവ് ബസിൽ കയറിയതായി ബസിലെ കണ്ടക്റ്റർ ട്രിപ്പ് ഷീറ്റിൽ രേഖപ്പെടുത്തിയിരുന്നു Read More »

സ്വർണ വില ഉയർന്നു

കൊച്ചി: സ്വർണ വിലയിൽ ഇന്ന് വർധനവ്. പവന് 200 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. തുടർച്ചയായ വിലയിടിവിന് ശേഷം ഇന്നാണ് സ്വർണത്തിന് വില ഉയർന്നത്. 53,320 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില. 6665 രൂപയാണ് ഗ്രാമിന് വില. മാര്‍ച്ച് 29ന് സംസ്ഥാനത്ത് ആദ്യമായി സ്വർണ വില 50,000 തൊട്ടപ്പപ്പോൾ തുടർന്ന് ഈ മാസം 20ന് സ്വർണ വില സർവകാല റെക്കോർഡിൽ എത്തി. 55,120 രൂപയായിരുന്നു ഏറ്റവും ഉയർന്ന വില. പിന്നീട് ഒരാഴ്‌ചയ്ക്കിടെ 2000 രൂപ …

സ്വർണ വില ഉയർന്നു Read More »

ഐ.ടി പാർക്കുകളിൽ ബാർ; മദ്യനയത്തിനെതിരേ നിൽപ്പ് സമരവുമായി ലഹരി വിരുദ്ധ കോർഡിനേഷൻ കമ്മിറ്റി

കൊച്ചി: ഐ.ടി പാർക്കുകളിൽ ബാർ അനുവദിക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കുക, ഒന്നാം തീയതിയിലെ മദ്യനിരോധനം എടുത്ത് കളയാനുള്ള തീരുമാനം പുനപ്പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തിൽ വിവിധ മദ്യ, ലഹരി വിരുദ്ധ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം നടത്തുന്നു. എറണാകുളം കച്ചേരിപ്പടിയിലുള്ള ഗാന്ധി പ്രതിമക്ക് മുന്നിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനാണ് സമരം. കേരള മദ്യവിരുദ്ധ ഏകോപന സമിതി ചെയർമാൻ ജസ്റ്റിസ് പി.കെ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യം. സമിതി സംസ്ഥാന ജനറൽ …

ഐ.ടി പാർക്കുകളിൽ ബാർ; മദ്യനയത്തിനെതിരേ നിൽപ്പ് സമരവുമായി ലഹരി വിരുദ്ധ കോർഡിനേഷൻ കമ്മിറ്റി Read More »

കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിനെതിരെ തിരുവനന്തപുരം മേയർ ആര്യ പരാതിയിൽ തെളിവുണ്ടെന്ന് പൊലീസ്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്‍റെ പരാതിയിൽ തെളിവുണ്ടെന്ന് പൊലീസ്. തിരുവനന്തപുരം പട്ടം മുതൽ പാളയം വരെ മറ്റൊരും ബസും കാറും ഓടിച്ച്, പരാതിക്ക് ആസ്പദമായ സംഭവം പുനരാവിഷ്കരിച്ച ശേഷമാണ് പൊലീസിന്‍റെ നിഗമനം. ഡ്രൈവർ ആംഗ്യം കാണിച്ചാൽ കാറിന്‍റെ പിൻസീറ്റിൽ ഇരിക്കുന്നവർക്ക് കാണാൻ കഴിയില്ലെന്ന വാദം ഇതോടെ പൊളിഞ്ഞു. കാണാൻ സാധിക്കുമെന്നു തന്നെയാണ് സംഭവം പുനരാവിഷ്കരിച്ചപ്പോൾ വ്യക്തമായത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഡ്രൈവർ യദുവിനെതിരേ കുറ്റപത്രം തയാറാക്കും. കെ.എസ്.ആർ.ടി.സി ബസിലെ …

കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിനെതിരെ തിരുവനന്തപുരം മേയർ ആര്യ പരാതിയിൽ തെളിവുണ്ടെന്ന് പൊലീസ് Read More »

തൃശൂരിൽ മണ്ണെടുത്ത കുഴിയിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മരിച്ചു

തൃശൂർ: വെള്ളറക്കാട് ബന്ധുവീട്ടിൽ വിരുന്നിനെത്തിയ പതിനാലുകാരൻ മണ്ണെടുത്ത കുഴിയിൽ മുങ്ങി മരിച്ചു. എടപ്പാൾ സ്വദേശി ചെമ്പകശേരി വീട്ടിൽ പുരുഷോത്തമന്‍റെ മകൻ അക്ഷയ് ആണ് മരിച്ചത്. എരുമപ്പെട്ടി വെള്ളറക്കാട് ചിറമനേങ്ങാട് 11 മണിയോടെയായിരുന്നു അപകടം. കൂട്ടുകാരുമൊത്ത് വെള്ളറക്കാട് ചിറമനേങ്ങാട് കക്കാട്ടുപാറയിലെ മണ്ണെടുത്ത കുഴിയിൽ കുളിക്കാൻ ഇറങ്ങിയ അക്ഷയ് മുങ്ങിത്താഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്നവർ ബഹളം വച്ചതോടെ നാട്ടുകാർ കുട്ടിയെ രക്ഷിക്കാൻ ശ്രമം നടത്തിയില്ലെങ്കിലും വിഫലമാവുകയായിരുന്നു.

പെൻ സ്റ്റോക്ക് പദ്ധതിയിൽ പരിസ്ഥിതി പഠനം നടത്തണം; മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി: കൊന്നത്തടി പഞ്ചായത്തിലെ 14ആം വാർഡിൽ കെ.എസ്.ഇ.ബി യുടെ നേതൃത്വത്തിൽ നിർമ്മാണം നടക്കുന്ന ചിന്നാർ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ പെൻസ്റ്റോക്ക് പദ്ധതിയെ കുറിച്ച് പാരിസ്ഥിതിക പഠനം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(എൻ.ഐ.റ്റി) ഡയറക്ടർക്ക് നിർദ്ദേശം നൽകി. പദ്ധതിയുടെ ഭാഗമായി അപകടാവസ്ഥയിലായ വീടുകളും കൃഷി ഭൂമിയും കെ.എസ്.ഇ.ബി ഏറ്റെടുത്ത് മതിയായ നഷ്ടപരിഹാരം നൽകണമെന്ന പ്രദേശവാസികളുടെ ആവശ്യം ഇടുക്കി ജില്ലാ കളക്ടർ അനുഭാവപൂർവം പരിഗണിക്കണമെന്നും കമ്മീഷൻ അംഗം വി.കെ. …

പെൻ സ്റ്റോക്ക് പദ്ധതിയിൽ പരിസ്ഥിതി പഠനം നടത്തണം; മനുഷ്യാവകാശ കമ്മീഷൻ Read More »

തൊടുപുഴ കുടുംബ കോടതി പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി

മുട്ടം: കുടുംബ കോടതി പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. കേരളാ ഹൈക്കോടതി ചീഫ്‌ ജസ്സിസ്സ്‌ ആഷിഷ്‌ ജിതേന്ദ്ര ദേശായി പുതിയ കെട്ടിട സമുച്ഛയത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കുടുംബ കോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം ഇപ്പോൾ കൂടുകയാണെന്നും അത് പരിഹരിക്കാൻ ജുഡീഷ്യൽ സംവിധാനം കൂട്ടായി ശ്രമിക്കണമെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു. അതിനായി ഇത്തരം ആധുനിക കെട്ടിടവും അടിസ്ഥാന സൗകര്യവും പ്രയോജനകരമാകുമെന്നും അദ്ദേഹം പറഞ്ഞു. മൊബൈല്‍ ഇ-സേവ കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി എ. മുഹമ്മദ്‌ മുസ്താഖ് …

തൊടുപുഴ കുടുംബ കോടതി പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി Read More »

ഈ പ്രാവശ്യം കാലവർഷം നേരത്തെ എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: കാലവര്‍ഷം കേരളത്തിലെത്തുന്ന സമയത്തില്‍ മാറ്റം വന്നേക്കാമെന്ന് വിദഗ്ധര്‍. ഈ മാസം 31ഓടെ കാലവര്‍ഷം കേരളത്തിലെത്തുമെന്നായിരുന്നു നേരത്തേയുള്ള പ്രവചനം. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതോടെ സമയക്രമത്തില്‍ മാറ്റം വരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിലവില്‍ കാലവര്‍ഷം ശ്രീലങ്കയുടെ മധ്യമേഖല കടന്ന് വടക്കന്‍ മേഖലയിലേക്ക് കൂടി വ്യാപിച്ചു. ആന്‍ഡമാനില്‍ പൂര്‍ണമായി വ്യാപിച്ച് മ്യാന്‍മര്‍ വരെയെത്തി. കേരളത്തില്‍ പ്രവചിച്ചതിലും നേരത്തേ കാലവര്‍ഷം എത്താനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. മഴയെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ സജ്ജമെന്ന് റവന്യുമന്ത്രി കെ. രാജന്‍. 2 എന്‍ഡിആര്‍എഫ് …

ഈ പ്രാവശ്യം കാലവർഷം നേരത്തെ എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം Read More »

പി.എസ്‌.സി ചട്ടങ്ങളില്‍ മാറ്റം വരുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: നാലു വർഷ ബിരുദത്തിന് അനിവാര്യമായ മാറ്റം പി.എസ്.സി ചട്ടങ്ങളിൽ ഒരുവർഷത്തിനകം നടപ്പാക്കുമെന്ന് മന്ത്രി ആർ‌ ബിന്ദു പറഞ്ഞു. നിലവിലുള്ള രീതിയിലെ തുല്യത പരിഗണിക്കുന്നതിലെ ബുദ്ധിമുട്ടിന്റെ അടിസ്ഥാനത്തിലാണ് ചട്ടം മാറ്റുന്നത്. കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച “എന്താണ് നാലുവർഷ ബിരുദ പ്രോ​ഗ്രാം. മാധ്യമ റിപ്പോർട്ടിങ്ങിന് ഒരാമുഖം’ ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്ന പദ്ധതികളുടെ ഭാ​ഗമായി സ്വകാര്യ സർവകലാശാല ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. നിർദിഷ്ട ​ഗുണനിലവാര മാനദണ്ഡങ്ങൾക്ക് വിധേയമായിട്ട് മാത്രമേ …

പി.എസ്‌.സി ചട്ടങ്ങളില്‍ മാറ്റം വരുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു Read More »

കാസർകോട് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു

കാസർകോട്: ബെള്ളൂർ സ്വദേശി ഗംഗാധരൻ(76) ഇടിമിന്നലേറ്റ് മരിച്ചു. ഇന്നലെ രാത്രി വീട്ടിൽ വച്ചാണ് ഇടിമിന്നൽ ഏറ്റത്. മൃതദേഹം കാസർകോട് ജില്ലാ ആശുപത്രിയിൽ. അതേസമയം സംസ്ഥാനത്ത്‌ ദിവസങ്ങളായി തുടർന്ന തീവ്രമഴയ്‌ക്ക്‌ നേരിയ ശമനമായെങ്കിലും ദുരിതം തുടരുന്നു. സംസ്ഥാനത്താകെ ഒമ്പതു ക്യാമ്പിലായി 61 കുടുംബത്തിലെ 201 പേരെ മാറ്റിപ്പാർപ്പിച്ചു. അഞ്ച്‌ വീട്‌ പൂർണമായും 65 വീട്‌ ഭാഗികമായും തകർന്നു. വെള്ളി രാവിലെ അവസാനിച്ച 24 മണിക്കൂറിൽ കളമശേരി(145.5 മി.മീ.), ആലുവ (137.4), എറണാകുളം (130) എന്നിവിടങ്ങളിൽ കൂടിയ മഴ ലഭിച്ചു. …

കാസർകോട് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു Read More »

കാസർകോട് തെളിവെടുപ്പിനിടെ പോക്സോ കേസ് പ്രതിക്ക് നേരെ കൈയ്യേറ്റ ശ്രമം

കാസർകോട്: കാഞ്ഞങ്ങാട് പടന്നക്കാടിന് സമീപത്തെ വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ച സംഭവത്തിൽ പ്രതി പി.എ സലീമുമായി പൊലീസ് തെളിവെടുപ്പിനെത്തി. ഡി.വൈ.എസ്.പി വി.വി ലതീഷ്, സി.ഐ എം.പി ആസാദ്, എസ്.ഐ എം.റ്റി.പി സൈഫുദ്ധീൻ എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. ശനിയാഴ്ച പകൽ 10.53ഓടെയാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. അയൽവാസിയായ ഫൗസിയയുടെ വീട്ടിന് സമീപത്ത് നിന്ന് താൻ പെൺകുട്ടിയുടെ വീട്ടിലേക്ക് സഞ്ചരിച്ച ഇടവഴിയിലൂടെയും മതിൽ ചാടിയും പ്രതി സഞ്ചരിച്ചു. 10.57ന് നാട്ടുകാരുടെ ഭാഗത്ത് നിന്ന് ആദ്യത്തെ …

കാസർകോട് തെളിവെടുപ്പിനിടെ പോക്സോ കേസ് പ്രതിക്ക് നേരെ കൈയ്യേറ്റ ശ്രമം Read More »

കോന്നിയിൽ ഇരുപത്തിരണ്ടുകാരി ജീവനൊടുക്കിയത് ഭർത്താവിന്‍റെ സമ്മർദം മൂലമെന്ന് കുടുംബം

പത്തനംതിട്ട: കോന്നിയിൽ 22കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ആശിഷിനെതിരേ യുവതിയുടെ കുടുംബത്തിന്‍റെ പരാതി. കഴിഞ്ഞ ദിവസമാണ് കോന്നി വട്ടക്കാവ് സ്വദേശിയായ ആര്യ കൃഷ്ണയെ ഭർത്താവ് ആശിഷിന്‍റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ കുടുംബത്തിന്‍റെ പരാതിയിൽ ആര്യയുടെ ഭർകത്താവ് അരുവാപ്പുലം ഊട്ടുപാറ കുളമാങ്കൂട്ടത്തിൽ ആശിഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കോടതി ഇയാളെ റിമാൻഡ് ചെയ്തു. മകൾ ഭർത്താവിന്‍റെ ഉപദ്രവം സഹിക്കാൻ കഴിയാതെയാണ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിക്കുന്നു. മൂന്നു വർഷം മുൻപാണ് ആര്യയും …

കോന്നിയിൽ ഇരുപത്തിരണ്ടുകാരി ജീവനൊടുക്കിയത് ഭർത്താവിന്‍റെ സമ്മർദം മൂലമെന്ന് കുടുംബം Read More »